Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

  • ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

GeneralHeadlinesscienceTechnology
Home›General›രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടറായി ഡോ. ബീന പിള്ള

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടറായി ഡോ. ബീന പിള്ള

By Admin
April 16, 2026
225
0

ആര്‍എന്‍എ ബയോളജി, ന്യൂറോണല്‍ വികസനവും അവയുടെ പ്രവര്‍ത്തനങ്ങളും തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രഗത്ഭയാണ് ബീന പിള്ള

തിരുവനന്തപുരം: പ്രശസ്ത ശാസ്ത്രജ്ഞയായ ഡോ. ബീന പിള്ള രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) ഡയറക്ടറായി ചുമതലയേറ്റു. ന്യൂഡല്‍ഹിയിലെ സിഎസ്ഐആര്‍-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്‍റഗ്രേറ്റീവ് ബയോളജിയിലെ ചീഫ് സയന്‍റിസ്റ്റാണ്.

കേന്ദ്ര മന്തിസഭയുടെ അപ്പോയിന്‍റ്മെന്‍റ് കമ്മിറ്റി അംഗീകരിച്ച ഈ നിയമനത്തിന്‍റെ കാലാവധി അഞ്ചു വര്‍ഷമാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ അഞ്ചു വര്‍ഷത്തെ സേവനത്തിനു ശേഷം ഡയറക്ടര്‍ പദവിയൊഴിഞ്ഞ പ്രൊഫ. ചന്ദ്രഭാസ് നാരായണയുടെ പിന്‍ഗാമിയായാണ് ഡോ. ബീന നിയമിതയാകുന്നത്.

ഡോ. ബീന പിള്ള

ആര്‍എന്‍എ ബയോളജി, ന്യൂറോണല്‍ വികസനവും അവയുടെ പ്രവര്‍ത്തനങ്ങളും തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രഗത്ഭയാണ് ബീന പിള്ള. സിഎസ്ഐആര്‍-ഐജിഐബിയിലെ അവരുടെ ലാബില്‍ ന്യൂറോജെനിസിസ്, രോഗ സാധ്യതകള്‍, മുതിര്‍ന്നവരുടെ പെരുമാറ്റം, രോഗങ്ങള്‍ എന്നിവയില്‍ ആര്‍എന്‍എയുടെ പങ്ക് സംബന്ധിച്ച പഠനങ്ങള്‍ നടക്കുന്നു.

എറണാകുളം ജില്ലയിലെ കാലടി സ്വദേശിയായ ബീന മുംബൈയിലെ റാംനരൈന്‍ റൂയിയ കോളേജില്‍ നിന്ന് ബിരുദവും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് ഇന്‍റഗ്രേറ്റഡ് എംഎസ്-പിഎച്ച്ഡിയും കരസ്ഥമാക്കി. തുടര്‍ന്ന് സിഎസ്ഐആര്‍-ഐജിഐബിയില്‍ യുവശാസ്ത്രജ്ഞയായി സേവനമാരംഭിച്ചു.

നാഷണല്‍ ബയോസയന്‍സ് അവാര്‍ഡ്, ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി-യങ് സയന്‍റിസ്റ്റ് അവാര്‍ഡ്, സിഎസ്ഐആര്‍ യങ് സയന്‍റിസ്റ്റ് അവാര്‍ഡ് (ബയോളജിക്കല്‍ സയന്‍സസ്) എന്നിവയുള്‍പ്പെടെ പ്രശസ്ത പുരസ്കാരങ്ങള്‍ ഡോ. ബീന നേടിയിട്ടുണ്ട്.

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്‍റെ ബയോടെക്നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സിലിന് കീഴിലുള്ള ദേശീയ സ്ഥാപനമാണ് ബ്രിക്-ആര്‍ജിസിബി. രോഗജൈവ ശാസ്ത്രം, സാങ്കേതിക വികസനം, ട്രാന്‍സ്ലേഷണല്‍ സയന്‍സ്, പരിശീലനം എന്നിവയാണ് പ്രധാന പ്രവര്‍ത്തന മേഖലകള്‍.

ജീനോമിക്സ്, മോളിക്യുലാര്‍ മെഡിസിന്‍, ബയോ ഇന്‍ഫോര്‍മാറ്റിക്സ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സിഎസ്ഐആര്‍-ഐജിഐബിയില്‍ നിന്നുള്ള ഡോ. ബീന പിള്ള ബ്രിക്-ആര്‍ജിസിബിയില്‍ പുതിയ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുമെന്നാണ് പ്രതീക്ഷ. സിജിഎംപി സൗകര്യം, ബയോ-മാനുഫാക്ചറിംഗ് ഹബ്, ഓങ്കോളജി റഫറല്‍ ആശുപത്രി എന്നിവയുള്‍പ്പെടെ പുതിയ സംരംഭങ്ങള്‍ ഇതിലുള്‍പ്പെടുന്നു.

പുതിയ ഡയറക്ടര്‍ക്ക് ആര്‍ജിസിബിയിലെ ശാസ്ത്രജ്ഞര്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി.

TagsDr Beena PillaiRGCB
Previous Article

പി.ജെ. ആന്‍റണിയുടെ സർഗസൃഷ്ടികൾക്കുപുറകിലെ നിശ്ശബ്ദസാന്നിധ്യം മേരി ആന്‍റണി വിടവാങ്ങി

Next Article

ഉയര്‍ന്ന ചൂട്:രാവിലെ 11 മുതല്‍ ഉച്ചയ്ക്കുശേഷം 3 വരെ ...

Related articles More from author

  • Technology

    മനുഷ്യരുടെ ബ്രെയിന്‍ മാപ്പിംഗിന് ഐഐടിഎം

    November 1, 2025
    By Admin
  • HeadlinesHealth

    മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?:സുപ്രധാന കണ്ടെത്തലുമായി ബ്രിക് -ആര്‍ജിസിബി ഗവേഷക സംഘം

    June 17, 2026
    By Admin
  • GeneralHeadlinesPolitics

    നികുതിയിളവിന് 2023ൽ ബെക്കാർഡി കമ്പനി അപേക്ഷിച്ചു,ശീതളപാനീയംപോലെ മദ്യം കിട്ടുമെന്നതിനാൽ പരിഗണിച്ചില്ല,യുഡിഎഫ് സർക്കാർ ശരവേഗത്തിൽ തീരുമാനിച്ചെന്ന് പിണറായി,രേഖകളിൽനിന്ന് നീക്കണമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും

    June 23, 2026
    By Admin
  • HeadlinesPolitics

    ഒന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി,രണ്ടാം കേസിൽ അറസ്റ്റിന് തടസ്സമില്ല

    December 6, 2025
    By Admin
  • HeadlinesPolitics

    ‘ഒരുമാസം പിരിവ് നടത്തിയ മുസ്ലിം ലീഗിന് 44 കോടി ലഭിച്ചപ്പോൾ മാസങ്ങളോളം പിരിവ് നടത്തിയ കോൺഗ്രസിന് അഞ്ചരക്കോടിയേ കിട്ടിയുള്ളൂ എന്നത് പച്ചക്കള്ളമല്ലേ?’ഡോ.ടി.എം തോമസ് ഐസക്

    April 6, 2026
    By Admin
  • GeneralHeadlines

    ’24 അഥവാ ലക്ഷണമൊത്ത മാധ്യമ &^%$#’

    February 3, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ
  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം
  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ
  • ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Timeline

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • July 22, 2026

    സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • July 22, 2026

    സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

  • July 22, 2026

    ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions