Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

GeneralHeadlines
Home›General›സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

By Admin
July 22, 2026
104
0

വഖ്ഫ് വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കേരള മഹല്ല് കൂട്ടായ്മ

തിരുവനന്തപുരം:വഖ്ഫ് ബോർഡിൽ രണ്ട് അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്തണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ബി ജെ പി നേതാവ് ഷോൺ ജോർജ്ജ് ഉൾപ്പെടെയുള്ളവർ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച അനുകൂല നിലപാട് വഖ്ഫ് ബോർഡിൻ്റെ സ്വയംഭരണാവകാശത്തെയും വഖ്ഫ് സ്വത്തുക്കളുടെ നിയമപരമായ സംരക്ഷണത്തെയും ദുർബലപ്പെടുത്തുന്നതാണെന്ന് കേരള മഹല്ല് കൂട്ടായ്മ .

കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമത്തിലെ വഖ്ഫ് ബോർഡിൽ രണ്ട് അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്തുന്നതടക്കമുള്ള വ്യവസ്ഥകൾക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കുകയും, കേരള, തമിഴ്നാട് സർക്കാരുകളും സമസ്ത ഉൾപ്പെടെയുള്ള വിവിധ മുസ്ലിം സംഘടനകളും സുപ്രീം കോടതിയെ സമീപിച്ച് നിയമപോരാട്ടം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, അതേ വിഷയത്തിൽ കേരള സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച വിരുദ്ധ നിലപാട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസുകളെ ദുർബലപ്പെടുത്തുമെന്ന് മഹല്ല് കൂട്ടായ്മ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

കഴിഞ്ഞദിവസം സുപ്രീംകോടതിയിലും ഇതേ നിലപാട് തന്നെയാണ് സർക്കാർ അഭിഭാഷകൻ ആവർത്തിച്ചത്. ഇത് വഖ്ഫ് ബോർഡിനെയും വഖ്ഫ് സ്വത്തുക്കളെയും അനാവശ്യമായ നിയമക്കുരുക്കിലേക്ക് നയിക്കുന്ന നടപടിയാണെന്നും കൂട്ടായ്മ വിലയിരുത്തി.വഖ്ഫ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങളിൽ ഇതര മതവിഭാഗങ്ങളുടെ ഇടപെടലിന് വഴിയൊരുക്കുന്ന ഏതൊരു നീക്കവും മുസ്ലിം സമൂഹം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അവർ വ്യക്തമാക്കി.

സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കാൻ കേരള മഹല്ല് കൂട്ടായ്മ ആഹ്വാനം ചെയ്തു. വഖ്ഫ് സ്വത്തുക്കളുടെയും മതസ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി എല്ലാ മഹല്ല് ഇമാമുമാരും ജമാഅത്ത് ഭാരവാഹികളും വിശ്വാസി സമൂഹവും പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

TagsKerala Mahallu Koottayma
Previous Article

സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : ...

Next Article

100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ...

Related articles More from author

  • GeneralHeadlines

    പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ആഗസ്റ്റ് 6ന് ഓറഞ്ച് അലർട്ട്,7ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്,8വരെ മീൻപിടിക്കാൻ പോകാൻ പാടില്ല

    August 5, 2026
    By Admin
  • HeadlinesPolitics

    അധികാരത്തിലേറ്റിയ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്തു തീര്‍ക്കും;ഇത് ദൈവിക നിയോഗം:വി.ഡി സതീശന്‍

    May 14, 2026
    By Admin
  • HeadlinesPolitics

    കമ്യൂണിസ്റ്റുകാർ പാർലമെൻ്ററി വ്യവസ്ഥയിൽ ഏർപ്പെടുമ്പോൾ പലതരം ജീർണതകളും കടന്നുവരുമെന്ന് പി.ജയരാജൻ

    May 5, 2026
    By Admin
  • HeadlinesMovies

    ‘ജീവിതം ഒന്നേയുള്ളൂ…അത് ഫുൾ എൻ്റർടൈൻ ചെയ്യണമെന്ന നിന്‍റെ തത്വം എക്സാമിലും വർക്ക് ആയല്ലോ മോളേ’

    May 16, 2026
    By Admin
  • GeneralHeadlines

    ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത വി.സിമാർ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി വച്ചുപൊറുപ്പിക്കുകയില്ലെന്നും വി.ഡി സതീശൻ

    June 14, 2026
    By Admin
  • GeneralHeadlines

        അര നൂറ്റാണ്ട്  കൊച്ചി നഗരത്തിന്‍റെ  സ്വന്തമായിരുന്ന ‘ചാരിയറ്റ് റസ്റ്റോറന്‍റ്’ പ്രവർത്തനം ആഗസ്റ്റ് 30 വരെ മാത്രം 

    August 25, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Timeline

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • September 5, 2026

    റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions