Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികൾ വികസിപ്പിക്കുന്നതിനായി 5,070 കോടി രൂപയുടെ പ്രധാൻമന്ത്രി സൂര്യ സരോവർ യോജനയ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

  • 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്,വടക്കൻ കേരളത്തിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യത

  • കേരളം എത്ര ശാന്തമാണ്, പ്രബന്ധങ്ങൾ ഇല്ല, പ്രൈം ടൈം ഡിബേറ്റുകളില്ല, ട്രൂകോപ്പി ലേഖനങ്ങളില്ല, മീഡിയ വൺ അടുപ്പുകൂട്ടി ചർച്ചകൾ ഇല്ല…!

  • വില വിവര പട്ടിക വ്യക്തമായി പ്രദർശിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കും,ക്രമക്കേടുകൾക്ക് കർശന നടപടി: മന്ത്രി അനൂപ് ജേക്കബ്

  • അതിശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

GeneralHeadlinesPolitics
Home›General›കേരളം എത്ര ശാന്തമാണ്, പ്രബന്ധങ്ങൾ ഇല്ല, പ്രൈം ടൈം ഡിബേറ്റുകളില്ല, ട്രൂകോപ്പി ലേഖനങ്ങളില്ല, മീഡിയ വൺ അടുപ്പുകൂട്ടി ചർച്ചകൾ ഇല്ല…!

കേരളം എത്ര ശാന്തമാണ്, പ്രബന്ധങ്ങൾ ഇല്ല, പ്രൈം ടൈം ഡിബേറ്റുകളില്ല, ട്രൂകോപ്പി ലേഖനങ്ങളില്ല, മീഡിയ വൺ അടുപ്പുകൂട്ടി ചർച്ചകൾ ഇല്ല…!

By Admin
July 30, 2026
173
0

ചൂരൽമല ദുരന്തബാധിതർക്ക് ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ചു 40% ത്തോളം പണികഴിഞ്ഞിരുന്ന ടൗൺഷിപ്പിന്റെ പ്രവർത്തനം പരിപൂർണ്ണമായി നിലച്ചു പോയിരിക്കുന്നു!കോൺഗ്രസ് പ്രഖ്യാപിച്ച വീടിന്റെയും നൂറ് വീടുകളുടെ അഡ്രസ്സും ഇല്ല


പ്രബിൻ ബാലൻ

കേരളം പതിവിൽകൂടുതൽ ശാന്തമാണ്!
കോഴിക്കോട് മെഡിക്കൽ കോളേജിൽ സൗജന്യഹൃദയ ശസ്ത്രക്രിയ ചികിത്സ പൂർണമായി നിലച്ചു എന്നൊരു വാർത്ത വന്നിട്ടുണ്ട് ഇപ്പോൾ അവിടെ ചെല്ലുന്ന പാവപ്പെട്ട രോഗികളെ സ്വകാര്യ ആശുപത്രിയിലേക്കാണ് റഫർ ചെയ്യുന്നത് – നാല് ലക്ഷം രൂപയോളം വേണ്ട ചികിത്സക്ക് പണമില്ലാതെ ഒരു പാവം മനുഷ്യൻ നെഞ്ച് പൊട്ടി കരയുന്നത് കണ്ടു.
പിണറായി സർക്കാരിന്റെ കാലത്ത് പുനർനിർമിച്ച ഏറ്റവും നന്നായി പ്രവർത്തിച്ചിരുന്ന കൊല്ലത്തെ ഒരു താലൂക്ക് ആശുപത്രിയിൽ ഇന്ന് ഒരു കുടുംബം അവിടെ ചെന്നിട്ട് വീഡിയോ ഇട്ടിട്ടുണ്ട്, ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നപ്പോൾ അവിടെ ഡോക്ടർ പോയിട്ട് ഒരു അറ്റെൻഡർ പോലുമില്ല എന്ന്!
കൊല്ലം കുണ്ടറയിൽ പോലീസ് മർദ്ദനത്തിൽ നിസഹായനായ ഒരാളുടെ ജീവൻ പൊലിഞ്ഞു. കസ്റ്റഡി മരണമാണ് – കേരളം കത്തേണ്ടതാണ്, പ്രൈം ടൈമിൽ കഥാപ്രസംഗം വരേണ്ടതാണ്, പക്ഷെ…
പോലീസ് അതിനെ ന്യായീകരിച്ചുകൊണ്ട് ഒരു അന്വേഷണ റിപ്പോർട്ട്‌ തയ്യാറാക്കി – പോലീസ് മർദ്ദനത്തിനുശേഷം, നാട്ടുകാരനായ ഒരാൾ അദ്ദേഹത്തെ വീണ്ടും മർദ്ധിച്ചു അതാണ് മരണകാരണം എന്ന്!!!
പോലീസിനോട് ഒരു മറുചോദ്യം പോലും ഉന്നയിക്കാതെ ആ റിപ്പോർട്ട് യാതൊരു ഉളുപ്പും മനസ്താപവും ഇല്ലാതെ പത്രസമ്മേളനത്തിൽ വായിച്ചു ആ കസ്റ്റഡി മരണത്തെ ന്യായീകരിച്ചു ഇവിടുത്തെ മുഖ്യമന്ത്രി!, എന്തൊരു അവസ്ഥയാണെന്ന് നോക്കണേ.
മുഖ്യമന്ത്രിയെ കാണാൻ ചെന്ന ഒരു വയോധികയെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർ മർദ്ദിച്ചു എന്നൊരു വാർത്തയും നമ്മൾ കണ്ടു!
23 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത നീറ്റ് പരീക്ഷാക്രമകേടിനെതിരെ, രാജ്യം കണ്ട ഏറ്റവും വലിയ അനീതിക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ തെരഞ്ഞുപിടിച്ച് കേസെടുത്തു അറസ്റ്റ് ചെയ്തു – മറ്റൊരു സംസ്ഥാനത്തും ഉണ്ടാവാത്ത നടപടികൾ ഇവിടെ നടന്നു!
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേരളത്തിലെ സംഘപരിവാറിന്റെ പ്രത്യക്ഷ മുഖമായ സംഘപരിവാർ ഫാക്ടറിയുടെ ഉൽപ്പന്നമായ ശ്രീജിത്ത് പണിക്കർ എന്ന സംഘിയുടെ വീട്ടിൽ വിരുന്നു ചെല്ലുന്നു – നോക്കണേ സാമുദായിക നേതാവായ വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയ പിണറായിയെ വർഗീയവാദിയാക്കിയ ആൾക്കൂട്ടമാണ് നമ്മുടെ!
സമരത്തിന് പോയ വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലണമെന്നും സമരത്തിൽ പോയ വിദ്യാർത്ഥിനികൾ ബലാത്സംഗം ചെയ്യപ്പെടാൻ ഇഷ്ടമുള്ളവരാണെന്നും പച്ചയ്ക്ക് വിളിച്ചുപറഞ്ഞു ഒരു പടു വാഴയായ വർഗീയവാദിക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാതെ ആഭ്യന്തരം!
അനുഗ്രഹീത മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ ഏതോ വേദിയിൽ മിമിക്രി അവതരിപ്പിക്കുമ്പോൾ മുഖ്യമന്ത്രി സതീശനെ അഭിസംബോധന ചെയ്യുമ്പോൾ “സർ” എന്ന് വിളിച്ചില്ല എന്ന കാരണം കൊണ്ട് അതിക്രൂരമായ രീതിയിൽ വെർബൽ അബ്യൂസ് നേരിടേണ്ടി വരികയും അദ്ദേഹത്തിന് പൊതുമധ്യത്തിൽ മാപ്പ് പറയുകയും ചെയ്യേണ്ടി വന്നു – ആർക്കും ഒരു പ്രശ്നവും ഇല്ല.
അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി കെഎസ്ആർടിസി – ഏകദേശം 150 ഓളം വരുന്ന ഓർഡിനറി സർവീസുകൾ നിലച്ചുപോയി എന്നൊരു വാർത്ത വന്നിട്ട് രണ്ടുദിവസമായി
കഴിഞ്ഞ പത്തുവർഷമായി ഇല്ലാതിരുന്ന ഒരു സംഭവം ഇപ്പോൾ വീണ്ടും തലപൊക്കി തൃക്കാക്കരയിൽ പെരുമ്പാവൂർ അനസ് എന്ന് പറയുന്ന ഒരു ക്രിമിനൽ ഗുണ്ടയുടെ ഗാങ് അതിക്രൂരമായ ആക്രമങ്ങണങ്ങൾ യുവാക്കൾക്ക് നേരെ അയച്ചു വിട്ടു. കൊച്ചിയിലെ ഗുണ്ടാവിളയാട്ടം പരിപൂർണ്ണമായും നിലച്ചിരുന്ന 10 വർഷമായിരുന്നു പോയത് അങ്ങനെ അതും തലപൊക്കി.
പത്തുവർഷത്തിനുശേഷം പവർകട്ട് പുനസ്ഥാപിച്ചു സ്കെഡ്യൂൾഡ് പവർ കട്ടിന് പുറമേ നിരന്തരമായി കരണ്ട് പോകുന്ന അവസ്ഥ, കരണ്ട് ഇല്ലാത്ത ഇല്ലാതെ ശസ്ത്രക്രിയ മുടങ്ങിയ അവസ്ഥ, കരണ്ട് ഇല്ലാത്തതുകൊണ്ട് ഫാക്ടറികൾ നിലച്ച അവസ്ഥ!
ചൂരൽമല ദുരന്തബാധിതർക്ക് ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ചു 40% ത്തോളം പണികഴിഞ്ഞിരുന്ന ടൗൺഷിപ്പിന്റെ പ്രവർത്തനം പരിപൂർണ്ണമായി നിലച്ചു പോയിരിക്കുന്നു!
കോൺഗ്രസ് പ്രഖ്യാപിച്ച വീടിന്റെയും നൂറ് വീടുകളുടെ അഡ്രസ്സും ഇല്ല
ദുരന്തബാധിതരെ ക്യാമ്പിൽ ഇട്ട് നരകിപ്പിക്കാതെ വാടകവീടുകളിലേക്ക് മാറ്റി താമസിപ്പിച്ച് അവരുടെ അന്തസ്സിനെ മാനിച്ചുകൊണ്ട് അവർക്ക് എല്ലാ മാസവും 25,000 രൂപ കൊടുത്തിരുന്നു ഇടതുപക്ഷ സർക്കാർ – അതും നിലച്ചുപോയി എന്ന് കേൾക്കുന്നു.
പക്ഷെ, കേരളം എത്ര ശാന്തമാണ് എന്ന് നോക്കൂ. പ്രബന്ധങ്ങൾ ഇല്ല, പ്രൈം ടൈം ഡിബേറ്റുകളില്ല, ട്രൂകോപ്പി ലേഖനങ്ങളില്ല, മീഡിയ വൺ അടുപ്പുകൂട്ടി ചർച്ചകൾ ഇല്ല.
എന്തൊരു ശാന്തതയാണ് കേരളത്തിന്!
പറയാതിരിക്കാൻ വയ്യ – ഇത് വിസ്മയം തന്നെ!!!

(ഫെയ്സ്ബുക്കിൽ എഴുതിയത്)

TagsPrabin Balan
Previous Article

വില വിവര പട്ടിക വ്യക്തമായി പ്രദർശിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കും,ക്രമക്കേടുകൾക്ക് ...

Next Article

9 ജില്ലകളിൽ ഓറഞ്ച് അലർട്ട്,വടക്കൻ കേരളത്തിൽ ഉയർന്ന തിരമാലകൾ ...

Related articles More from author

  • GeneralHeadlinesHealth

    ‘കോറോ ഹെൽത്തി’ൻ്റെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ പൂട്ടി ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു;അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ്

    July 6, 2026
    By Admin
  • HeadlinesHealth

    ആരോഗ്യ മേഖലയില്‍ 1800 കോടിയിലധികം രൂപയുടെ പദ്ധതികളുടെ സാക്ഷാത്ക്കാരം ഈ മാസം

    February 3, 2026
    By Admin
  • HeadlinesPolitics

    ‘ബി.ജെ.പിക്ക് ജയമായാലും തോൽവിയായാലും അതിന്‍റെ ഫുൾ ക്രഡിറ്റും പഴിയും രാജീവ് ചന്ദ്രശേഖറിന് ‘

    April 4, 2026
    By Admin
  • GeneralHeadlinesTravel

    ടൂറിസം രംഗത്തു ക്രെഡിബിലിറ്റിയില്ലാത്ത വ്‌ലോഗര്‍മാര്‍ക്കും ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കെ. ടി. ടി. സി

    June 6, 2026
    By Admin
  • Headlines

    ശബരിമല സ്വര്‍ണക്കൊള്ള:എ പത്മകുമാറും അറസ്റ്റിൽ

    November 20, 2025
    By Admin
  • GeneralHeadlines

    ഏപ്രിൽ ഒന്ന് വരെ വേനൽമഴ സാധ്യത,ഇടിമിന്നലോടുകൂടിയ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

    March 28, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികൾ വികസിപ്പിക്കുന്നതിനായി 5,070 കോടി രൂപയുടെ പ്രധാൻമന്ത്രി സൂര്യ സരോവർ യോജനയ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
  • 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്,വടക്കൻ കേരളത്തിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യത
  • കേരളം എത്ര ശാന്തമാണ്, പ്രബന്ധങ്ങൾ ഇല്ല, പ്രൈം ടൈം ഡിബേറ്റുകളില്ല, ട്രൂകോപ്പി ലേഖനങ്ങളില്ല, മീഡിയ വൺ അടുപ്പുകൂട്ടി ചർച്ചകൾ ഇല്ല…!
  • വില വിവര പട്ടിക വ്യക്തമായി പ്രദർശിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കും,ക്രമക്കേടുകൾക്ക് കർശന നടപടി: മന്ത്രി അനൂപ് ജേക്കബ്
  • അതിശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Timeline

  • July 31, 2026

    ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികൾ വികസിപ്പിക്കുന്നതിനായി 5,070 കോടി രൂപയുടെ പ്രധാൻമന്ത്രി സൂര്യ സരോവർ യോജനയ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

  • July 31, 2026

    9 ജില്ലകളിൽ ഓറഞ്ച് അലർട്ട്,വടക്കൻ കേരളത്തിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യത

  • July 30, 2026

    കേരളം എത്ര ശാന്തമാണ്, പ്രബന്ധങ്ങൾ ഇല്ല, പ്രൈം ടൈം ഡിബേറ്റുകളില്ല, ട്രൂകോപ്പി ലേഖനങ്ങളില്ല, മീഡിയ വൺ അടുപ്പുകൂട്ടി ചർച്ചകൾ ഇല്ല…!

  • July 30, 2026

    വില വിവര പട്ടിക വ്യക്തമായി പ്രദർശിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കും,ക്രമക്കേടുകൾക്ക് കർശന നടപടി: മന്ത്രി അനൂപ് ജേക്കബ്

  • July 30, 2026

    അതിശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions