കാഞ്ചിമാല’ ആരംഭിച്ചു

തിരുവനന്തപുരം:ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച അഭിപ്രായം നേടുകയും
ചെയ്ത ‘സുഖമായിരിക്കട്ടെ’എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകർ സംവിധാനം
ചെയ്യുന്ന ചിത്രമാണ് ‘കാഞ്ചിമാല’.
ശ്രേയാനിധി ക്രിയേഷൻ സിൻ്റെ ബാനറിൽ രാജേഷ് നായർ, ശ്രേയാനിധി എന്നിവർ
നിർമ്മിക്കുന്ന ഈ ചിത്രത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. സംവിധായകൻ
തുളസീദാസ്, സ്വിച്ചോൺ കർമ്മവും, ഏ.വി.അനൂപ് ഫസ്റ്റ് ക്ലാപ്പും നൽകി.
സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ, മുൻ സ്പീക്കർ എം.വിജയകുമാർ,
മുൻ മന്ത്രിമാരായ നീലലോഹിതദാസൻ നാടാർ, വി.സുരേന്ദ്രൻ പിള്ള, മുൻ എം.പി.
സോമപ്രസാദ്, ഷെയ്ക് ‘.പി.ഹാരിസ്, കെൽട്രോൺ എം.ഡി. കൃഷ്ണമൂർത്തി, റോട്ടറി
ഗവർണർ സുമിത്രൻ, കേരള ഫീഡ്സ് ചെയർമാൻ ശ്രീകുമാർ, ഡോ. സുരേഷ് സീഗൾ, നജീബ്
മണ്ണിൻ, ചലച്ചിത്ര പ്രവർത്തകരായ ടി.എസ്.സുരേഷ് ബാബു, കല്ലിയൂർ ശശി, ബാലു
കിരിയത്ത്, ജി.എസ്. വിജയൻ, മായാ വിശ്വനാഥ്, രാജൻ കിരിയത്ത് എന്നിവർ
ചടങ്ങിൽ പങ്കെടുത്തു.
ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സിദ്ദിഖ്, ഇന്ദ്രൻസ്, സുധീർ കരമന,
കുടശ്ശനാട് കനകം, ശോഭാ മോഹൻ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ
അണിനിരക്കുന്നു.
കഥ – ഭാനു ഭാസ്ക്കർ,ഗാനങ്ങൾ – റഫീഖ് അഹമ്മദ് ,സംഗീതം – ബിജിപാൽ , രമേഷ്
നാരായണൻ,ഛായാഗ്രഹണം- പ്രദീപ് നായർ,
എഡിറ്റിംഗ് – സിയാൻ ശ്രീകാന്ത്,കലാസംവിധാനം – രാജീവ് കോവിലകം,മേക്കപ്പ് –
പട്ടണം ഷാ,കോസ്റ്റ്യും ഡിസൈൻ – ഇന്ദ്രൻസ് ജയൻ,
സ്റ്റിൽസ് – അജേഷ് ,കോഡയറക്ടർ – ഷിബു ഗംഗാധരൻ,ചീഫ് അസ്സോസ്സിയേറ്റ്
ഡയറക്ടർ -ഹാരിസൺ,ഡിസൈൻ പ്രമേഷ്പ്രഭാകർ,
പ്രൊഡക്ഷൻ കൺട്രോളർ -ഹരി വെഞ്ഞാറമൂട് എന്നിവരാണ് അണിയറയിൽ.
ഡിസംബർ മധ്യത്തിൽ കൊല്ലത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ
ചിത്രീകരണം ആരംഭിക്കും






