Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

HeadlinesMovies
Home›Headlines› ‘പാട്രിയറ്റ്’പൂർത്തിയായി,മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര താരനിര തീരുന്നില്ല…

 ‘പാട്രിയറ്റ്’പൂർത്തിയായി,മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര താരനിര തീരുന്നില്ല…

By Admin
January 3, 2026
346
0

മലയാളത്തിലെ ഏറ്രവും ചെലവേറിയ ചിത്രം, ‘പാട്രിയറ്റ്’ വിഷുവിന് എത്തിയേക്കും

കൊച്ചി: മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റി’ൻ്റെ ചിത്രീകരണം പൂർത്തിയായി.കഴിഞ്ഞ ദിവസം കൊച്ചിയിലായിരുന്നു ഈ ചിത്രത്തിൻ്റെ ഒരു വർഷത്തോളം നീണ്ടുനിന്ന ചിത്രീകരണം അവസാനിച്ചത്. വിഷു റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമം.മമ്മൂട്ടിയുടെ സീനുകളാണ് പാക്കപ്പ് ദിനത്തിൽ ചിത്രീകരിച്ചത്.
ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പൈ ത്രില്ലറാണെന്നാണ് പ്രചാരണം.മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു പേട്രിയറ്റിൻ്റെ ഷൂട്ടിങ്. ഇന്ത്യയിലെ വൻന​ഗരങ്ങളായ ഡൽഹി,മുംബൈ,ഹൈദ്രാബാദ്,കൊച്ചി എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. 19 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
2006-ൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത രാത്രിമഴ -ക്ക് വേണ്ടി എഡിറ്റിംഗ് നിർവഹിച്ചുകൊണ്ടാണ് മഹേഷ് നാരായണൻ സിനിമയിലേയ്ക്ക് പ്രവേശിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം എഡിറ്റിംഗ് നിർവഹിച്ചു. ബ്യുട്ടിഫുൾ, കന്യക ടാക്കീസ്, എന്നു നിന്‍റെ മൊയ്തീൻ.. തുടങ്ങിയ ചിത്രങ്ങളിലെ വർക്കുകൾ മഹേഷ് നാരായണന് ഈ രംഗത്ത് സ്ഥാനമുറപ്പിയ്ക്കുന്നതിന് സഹായിച്ചു. കമലഹാസന്‍റെ ബിഗ് ബജറ്റ് ചിത്രമായ വിശ്വരൂപത്തിന്‍റെ എഡിറ്റിംഗും മഹേഷ് നാരായണനായിരുന്നു.
2017-ൽ മഹേഷ് നാരായണൻ സംവിധായകനായി ടെയ്ക്ക് ഓഫ് ആയിരുന്നു ആദ്യ സംവിധാന ചിത്രം.ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം,എഡിറ്റിംഗ് എന്നിവയെല്ലാം നിർവഹിച്ചത് മഹേഷ് നാരായണനായിരുന്നു. രണ്ടാമത്തെ ചിത്രമാണ് മാലിക്. ഫഹദ് ഹഫാസിൽ നായകനായ ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെയും കഥ,തിരക്കഥ,സംഭാഷണം,സംവിധാനം,എഡിറ്റിംഗ് എല്ലാം മഹേഷ് നാരായണൻ തന്നെയാണ്.
രോഗബാധിതനായിരുന്ന മമ്മൂട്ടി ആരോഗ്യം വീണ്ടെടുത്ത് ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത് പാട്രിയട്ടിൽ അഭിനയിക്കാനായിരുന്നു.മോഹൻലാലിന് ഫാൽക്കെ അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഈ ചിത്രത്തിൻ്റെ സെറ്റിൽ മമ്മൂട്ടി മോഹൻലാലിന് പൊന്നാട ചാർത്തിയതിന് വലിയ സ്വീകാര്യത ലഭിച്ചു.

TagsMaheshNarayananMammoottyMohanlalNayantharaPatriot
Previous Article

ബിടെക്കുകാർക്ക് സർക്കാർ വകുപ്പുകളിൽ ഇൻ്റെൺഷിപ്പ് ഒഴിവുകൾ

Next Article

സപ്ലൈകോ സബ്സിഡി അരി ഒറ്റതവണയായി നൽകുന്നത് പരിഗണിക്കും: മന്ത്രി ...

Related articles More from author

  • HeadlinesMovies

    ‘ഉണ്ട’ യ്ക്കുശേഷം ഖാലിദ് റഹ്മാൻ -മമ്മൂട്ടി ചിത്രം ‘മട്ടാഞ്ചേരി മാഫിയ’,ഒപ്പം ആസിഫ് അലി,നസിലിൻ

    March 20, 2026
    By Admin
  • GeneralHeadlines

    സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ:ജനുവരി 18ന് സമാപന ചടങ്ങിലെ മുഖ്യാതിഥി മോഹൻലാൽ

    December 19, 2025
    By Admin
  • HeadlinesMovies

    അഖില കേരള റേഡിയോ നാടകോത്സവം 2026:തുടക്കവും ഒടുക്കവും ഉള്ള നാടകങ്ങളിൽ ശബ്ദവിസ്മയമായി മോഹൻലാൽ

    May 9, 2026
    By Admin
  • HeadlinesMovies

    ആദ്യത്തെയും നൂറാമത്തെയും സിനിമയിലെ നായകന്‍ മോഹന്‍ലാല്‍ തന്നെ,ലോകസിനിമാചരിത്രത്തിലെ റെക്കോർഡിടാൻ പ്രിയദർശൻ

    March 22, 2026
    By Admin
  • HeadlinesMovies

    അടൂർ ഗോപാലകൃഷ്ണന്‍റെ മമ്മൂട്ടി ചിത്രം ‘പദയാത്ര’,ചിത്രീകരണം 45 ദിവസം

    January 27, 2026
    By Admin
  • HeadlinesMoviesMusic

    മോഹൻലാലും സംഘവും ഹൂസ്റ്റണിൽ ,ഏപ്രിൽ 17ന് വെള്ളിയാഴ്ച വൈകിട്ട് 6.30 ന് “കിലുക്കം 25” മെഗാഷോ

    April 13, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

Timeline

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions