അടുത്ത വർഷം 22പൊതു അവധി

തിരുവനന്തപുരം:അടുത്ത (2026) വർഷത്തെ പൊതു അവധിയും നെഗോഷ്യബിൾ
ഇൻസ്ട്രുമെൻ്റ് ആക്റ്റ് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം
അംഗീകരിച്ചു.ഞായറും രണ്ടാം ശനിയാഴ്ചയും ഒഴികെ 22 അവധികളാണുള്ളത്.
നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് അനുസരിച്ചുള്ള പട്ടികയിൽ പെസഹാ വ്യാഴം
കൂടി ഉൾപ്പെടുത്തും.
തൊഴിൽ നിയമം-ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്‌സ്, കേരള ഷോപ്പ്സ് &
കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ
പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ്റ്
(നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമം 1958 ന്റെ കീഴിൽ വരുന്ന അവധികൾ
മാത്രമേ ബാധകമായിരിക്കുകയുള്ളൂ.
ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ
ഉൾപ്പെടെയുള്ള സംസ്ഥാനസർക്കാർ ഓഫീസുകൾക്ക് പ്രാദേശികാവധി അനുവദിക്കും.
അടുത്ത വർഷത്തെ ആദ്യ അവധി ജനുവരി രണ്ടിലെ മന്നം ജയന്തിയാണ്.അവസാന അവധി
ഡിസംബര്‍ 25ന് ക്രിസ്തുമസ്.ശിവരാത്രി,ഈസ്റ്റർ,
ഞായറാഴ്ചകളിലാണ്.മാർച്ച് 4 വിശ്വകർമ ജയന്തി,ആഗസ്റ്റ് 28 ആവണി അവിട്ടം,
സെപ്തംബർ 17 വിശ്വകർമ ദിനം എന്നിവ നിയന്ത്രിത അവധികളാണ്.






