നടിയായി മോഹൻലാലിൻ്റെ മകളും

കൊച്ചി:മകൻ പ്രണവിനു പിന്നാലെ മോഹൻലാലിൻ്റെ മകളും അഭിനയരംഗത്തേയ്ക്ക്.
വിസ്മയാ മോഹൻലാൽ അഭിനയ രംഗത്തേക്കു കടന്നു വരുന്ന ‘തുടക്കം’ എന്ന ചിത്രത്തിന് ആരംഭം കുറിച്ചു.
ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ലോഞ്ചിംഗ് കഴിഞ്ഞ ദിവസം കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്നു .
ആശിർവാദ് സിനിമാമ്പിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്
മോഹൻലാൽ ആദ്യ തിരി തെളിയിച്ചതോടെ യാണ് തുടക്കമായത്.
തുടർന്ന് സുചിത്രാ മോഹൻലാൽ സ്വിച്ചോൺ കർമ്മവും പ്രണവ് മോഹൻലാൽ ഫസ്റ്റ് ക്ലാപ്പും നൽകി.
ആശിഷ് ജോ ആൻ്റണിയും ‘തുടക്ക’ത്തിൽ
ഈ ചിത്രത്തിലൂടെ മറ്റൊരു നടൻ്റെ കടന്നുവരവും പ്രഖ്യാപിക്കപ്പെട്ടു.ആശിഷ്ജോ ആൻ്റെണിയാണ് ഈ നടൻ.
മോഹൻലാലാണ് ആശിഷിനെ ചടങ്ങിൽ അവതരിപ്പിച്ചത്.ആൻ്റണി പെരുമ്പാവൂരിൻ്റെ മകനാണ് ആശിഷ്.
എമ്പുരാൻ എന്ന ചിത്രത്തിൽ നിർണ്ണായകമായ രംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു ആശിഷ് .
48 കൊല്ലം മുമ്പ് ഇത്തരം ചടങ്ങുകളില്ലെന്ന് മോഹൻലാൽ
നാൽപ്പത്തിയെട്ടു വർഷങ്ങൾക്കു മുമ്പ് ഞാൻ അഭിനയ രംഗത്ത് എത്തുമ്പോൾ ഇത്തരം വലിയ ചടങ്ങുകളൊന്നും ഇല്ലായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.
വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
അതിന് അനുയോജ്യമായ ഒരു കഥ ഒത്തുവന്നത് ഈ ചിത്രത്തിലാണ്. അഭിനയം ഈസിയായ കാര്യമല്ല. അത് തെരഞ്ഞെടുക്കു വാനുള്ള പൂർണ്ണ സ്വാതന്ത്ര്യം അവർക്കു ഉളതാണ്. അതിനുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുക യാണ് നമുക്കു ചെയ്യാനുള്ളത്.അതിനുള്ള പ്രൊഡക്ഷൻ ഹൗസ് ഇപ്പോഴുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
മകൾ വരുന്നത് സന്തോഷമെന്ന് സുചിത്ര
മകൾ അഭിനയ രംഗത്ത് കടന്നു വരുന്നത് ഒരു അമ്മയെന്ന നിലയിൽ തനിക്ക് ഏറെ സന്തോഷം പകരുന്ന കാര്യം തന്നെയെന്ന് സുചിത്രാ മോഹൻലാലും ചടങ്ങിൽ വ്യക്തമാക്കി.
സംവിധായകൻ ജോഷി, ദിലീപ്, മേജർ രവി, വൈശാഖ്, തരുൺ മൂർത്തി, നടനും തിരക്കഥാകൃത്തുമായ അരുൺ ഗോപി, സിയാദ് കോക്കർ, സാബു ചെറിയാൻ, എം.രഞ്ജിത്ത്, ലാസ്റ്റിൻ സ്റ്റീഫൻ, ജോബി ജോർജ്, ആഷിക് ഉസ്മാൻ, ആൽവിൻ ആൻ്റെണി ഔസേപ്പച്ചൻ,കൃഷ്ണമൂർത്തി, ബോബി കുര്യൻ, ഡോ. അലക്സാണ്ടർ. മനോജ്(ദുബായ്) ശ്യാംകുമാർ ( ജെമിനി ലാബ്) ലിൻഡാജീത്തു , മാധ്യമപ്രവർത്തക സുജയ പാർവ്വതി,എന്നിവർ ആശംസകൾ നേർന്നു.
‘തുടക്കം’ കൊച്ചു കുടുംബചിത്രമെന്ന് ജൂഡ് ആൻ്റെണി
ഒരു കൊച്ചു കുടുംബ ചിത്രം എന്നു മാത്രമേ ചിത്രത്തെക്കുറിച്ച് സംവിധായകൻ ജൂഡ് ആൻ്റെണി വ്യക്തമാക്കിയിട്ടുള്ളൂ.
മോഹൻലാൽ ഉണ്ടോയെന്ന ചോദ്യത്തിന് ഒരു പക്ഷെ മിന്നായം പോലെ വന്നു പോയെന്നു വരാം എന്ന് മോഹൻലാലും ജൂഡ് ആൻ്റണിയും ഒരുപോലെ പറഞ്ഞു.
ഡോ. എമിൽ ആൻ്റെണിയും, ഡോ. അനീഷ ആൻ്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് .
‘ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ്എ ന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം- ജെയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം -ജോമോൻ.ടി. ജോൺ,
എഡിറ്റിംഗ്- ചമൻ ചാക്കോ.
പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ.
മേക്കപ്പ് – ജിതേഷ് പൊയ്യ .
കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൈലക്സ് ഏബ്രഹാം.
ഫിനാൻസ് കൺട്രോളർ – മനോഹരൻ’ കെ. പയ്യന്നൂർ,
പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.
വാർത്ത- വാഴൂർ ജോസ്.






