Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Food
Home›Food›നെയ്യാറിലെ കരിമീനും വരാലും യു.കെയിലേക്ക്

നെയ്യാറിലെ കരിമീനും വരാലും യു.കെയിലേക്ക്

By Admin
October 30, 2025
60
0

തിരുവനന്തപുരം: നെയ്യാർ റിസർവോയറിലെ കൂട് മത്സ്യകൃഷിയിലെ കരിമീനും വരാലും യു കെയിലേക്ക് .
റിസർവോയറിൽ സ്ഥാപിച്ച കൂടുകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന കരിമീനും വരാലും യു കെയിലേക്ക് കടൽ കടന്നു പോകുമ്പോൾ തദ്ദേശീയ ജനതക്കായി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഒരു പദ്ധതി കൂടിയാണ് ആഗോളതലത്തിൽ ജനശ്രദ്ധയാകർഷിക്കുന്നത്. പദ്ധതി ആരംഭിച്ച് ഒരു വർഷത്തിനിപ്പുറം ഇവിടുത്തെ മത്സ്യകൃഷിയെ കുറിച്ച് വിദേശരാജ്യങ്ങളിൽ നിന്നടക്കം അന്വേഷണങ്ങൾ ഒഴുകിയെത്തുകയാണ്. അതിലൂടെ ലോകത്തെ തന്നെ ആദ്യ സംരംഭമെന്ന നിലയിൽ നേരിട്ട ഒട്ടേറെ വെല്ലുവിളികളെ അതി ജീവിച്ച തദ്ദേശീയ ഗോത്ര വിഭാഗത്തിൽപെട്ട ജീവനക്കാരുടെ വിജയഗാഥ കൂടി ആയി മാറുകയാണ് നെയ്യാറിലെ ഈ കൂട് മത്സ്യകൃഷി.
ഗോത്രവർഗ്ഗക്കാരുടെ മത്സ്യ കൃഷി
ശുദ്ധജലാശയങ്ങളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കരിമീൻ കൃഷിയും കൂടുകളിൽ വരാൽ കൃഷിയും ആഗോളതലത്തിൽ തന്നെ ആദ്യമായി നടപ്പിലാക്കിയതെന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്. റിസർവോയറിലെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് ഒട്ടും തന്നെ കോട്ടം തട്ടാതെയാണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ഗോത്രവർഗ്ഗക്കാരായ തദ്ദേശീയ ജനതയ്ക്ക് ജീവനോപാധി ഉറപ്പുവരുത്തുക, പ്രദേശവാസികളായ ആളുകൾക്ക് കലർപ്പില്ലാത്ത മത്സ്യം പ്രദാനം ചെയ്യുക പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ തദ്ദേശീയ ഇനം മത്സ്യങ്ങളെ മാത്രം ഉൽപാദനത്തിനായി തിരഞ്ഞെടുക്കുക തുടങ്ങിയ അടിസ്ഥാനങ്ങളിലൂന്നിയാണ് സർക്കാർ കൂട് മത്സ്യകൃഷി പദ്ധതി വിഭാവനം ചെയ്തത്.
നദികളിലെ ഡാമുകളുടെ നിർമ്മാണം, അശാസ്ത്രീയ മത്സ്യബന്ധനം തുടങ്ങി പല കാരണങ്ങളാൽ ഡാമുകളുടെ വൃഷ്ടി പ്രദേശത്തെ ജലാശയങ്ങളിൽ മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും,മത്സ്യബന്ധനം ഉപജീവനമാർഗ്ഗമായി അവലംബിച്ചിരുന്ന ഗോത്ര വിഭാഗങ്ങൾക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്യുന്നത് കണ്ടെത്തുകയും ഗോത്ര വിഭാഗങ്ങൾക്കിടയിൽ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണത്തിന്റെ രൂക്ഷമായ ക്ഷാമം റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് റിസർവ്വോയറുകളിൽ കൂട് മത്സ്യക്കൃഷി പദ്ധതി നടപ്പിലാക്കുന്നതിന് സർക്കാർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാർട്ടിസിപ്പേറ്ററി ഇന്റഗ്രേറ്റഡ് ഫിഷറീസ് ഡെവലപ്മെൻ്റ് ഇൻ സെലക്റ്റഡ് റിസർവ്വോയേഴ്‌സ് ഓഫ് കേരള എന്ന പദ്ധതി നെയ്യാർ, പീച്ചി, ഇടുക്കി റിസർവ്വോയറുകളിൽ നടപ്പിലാക്കാൻ തീരുമാനിച്ചു. പി.എം.എം.എസ് വൈയിൽ ഉൾപ്പെടുത്തി 108 കോടി രൂപ ചെലവിലാണ് പദ്ധതി ആരംഭിച്ചത്.
നടപ്പിലാക്കിയത് മൂന്നിടത്ത്
നെയ്യാർ റിസർവോയറിൽ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശീയമായി കാണപ്പെടുന്ന കരിമീൻ, വരാൽ മുതലായ മത്സ്യ ഇനങ്ങളെ മറ്റു ജലആവാസ സമൂഹത്തെ ബാധിക്കാത്ത തരത്തിൽ പ്രത്യേക കേജുകളിൽ വളർത്തുന്നതിനായി തെരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു. പദ്ധതി നിർവ്വഹണത്തിലെ ഓരോ ഘട്ടവും ആദ്യം ആരംഭിച്ച യൂണിറ്റ് എന്ന നിലയിൽ നെയ്യാറിൽ പരീക്ഷണ വിധേയമാക്കി വിജയിപ്പിച്ചതിന് ശേഷമാണ് പിന്നീട് ഇടുക്കി, പീച്ചി റിസർവ്വോയറുകളിൽ നടപ്പിലാക്കിയത്.
മത്സ്യബന്ധന വകുപ്പിന് കീഴിലുളള ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള (അഡാക്) മുഖേന 2024 ൽ നെയ്യാറിൽ നടപ്പിലാക്കിയ പദ്ധതിയിൽ പുരവിമല സെറ്റിൽമെന്റിലെ 14 പേർക്കാണ് തൊഴിൽ ലഭിച്ചത്. വിവിധ ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റിയിൽ ഉൾപ്പെടുന്ന വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള ഇവർക്ക് പെരുവണ്ണാമൂഴി റിസർവ്വോയറിൽ കേജ് മാനേജ്മെൻ്റിൽ പ്രാഥമിക പരിശീലനം നൽകി.

ഒരു കിലോ കരിമീനിന് 450 രൂപ, വരാലിന് 350

ആറ് മീറ്റർ നീളവും നാല് മീറ്റർ ഉയരവും നാല് മീറ്റർ വീതിയുമുള്ള   100 ഹൈ ഡെൻസിറ്റി പോളി എത്തിലീൻ  ഫ്ളോട്ടിംഗ് കേജുകളാണ് കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ  ഇതിന്‍റെ ഭാഗമായി നെയ്യാറിൽ  സ്ഥാപിച്ചത്. ഇതിൽ സോളാർ വിളക്കുകളും 3 സിസിടിവി ക്യാമറകളും സംഭരണമുറി, വിശ്രമമുറി, സ്റ്റോർമുറികൾ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ബോട്ടും, വളളങ്ങളും, മത്സ്യബന്ധന വലകളും ഗുണഭോക്താക്കൾക്ക് നൽകി. വിളവെടുത്ത മത്സ്യങ്ങളുടെ വിപണനത്തിനായി  ഓരോ കാരിയർ വാഹനവും  പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കി.
എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും ജനങ്ങൾക്ക് ഇവിടെ  മത്സ്യവിൽപന  നടത്തിവരുന്നു. ഒരു കിലോ കരിമീനിന് 450 രൂപയും ഒരു കിലോ വരാലിന് 350 രൂപയുമാണ് വില. തദ്ദേശ വാസികൾക്ക് ആവശ്യമുള്ളത് കഴിഞ്ഞുളള മത്സ്യം കയറ്റി അയച്ചാലോ എന്ന് ആശയത്തിന് പിന്നാലെ യു.കെ.യിലേയ്ക്ക് സാമ്പിൾ അയക്കുകയും ഗുണനിലവാര പരിശോധനയെ തുടർന്ന്  500 കിലോഗ്രാം വീതമുള്ള കൺസൈൻമെന്റുകളായി കയറ്റുമതി ചെയ്യുന്നതിന് ഓർഡർ ലഭിക്കുകയും ചെയ്തും. ഇതിനോടകം അഞ്ചു ടണ്ണിൽ അധികം മത്സ്യം കയറ്റി അയക്കാനും സാധിച്ചു.
ആരംഭത്തിൽ വളരെയധികം സാങ്കേതിക പ്രതിസന്ധികൾ ഉണ്ടായെങ്കിലും അവയെല്ലാം ശാസ്ത്രീയമായ മത്സ്യകൃഷിയിൽ യാതൊരു മുൻപരിചയവുമില്ലാത്ത ഗോത്ര വിഭാഗത്തിൽപ്പെട്ടവരെ കൊണ്ടുതന്നെ വിജയകരമായി തരണം ചെയ്യാൻ സാധിച്ചു എന്നത് പദ്ധതിയുടെ വലിയ വിജയമാണെന്ന്  പദ്ധതി പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കുന്ന സി.കെ ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു.

 

 

TagsKarimeenKerala Fish
Previous Article

പ്രധാനമന്ത്രി ഗുജറാത്തിൽ

Next Article

സെക്യൂരിറ്റിക്കാരെ വേണം, അഭിമുഖം 4 ന്

Related articles More from author

  • FoodHeadlines

    എല്ലാ റേഷൻ കടകളും കെ-സ്റ്റോറുകളാക്കും:മന്ത്രി ജി. ആർ. അനിൽ

    January 17, 2026
    By Admin
  • FoodHeadlines

    സപ്ലൈകോ സബ്സിഡി അരി ഒറ്റതവണയായി നൽകുന്നത് പരിഗണിക്കും: മന്ത്രി ജി ആർ അനിൽ

    January 3, 2026
    By Admin
  • FoodPolitics

    അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് ചെലവഴിച്ചത് 1,000 കോടിയിലേറെ:മുഖ്യമന്ത്രി

    November 1, 2025
    By Admin
  • Food

    പുട്ടിലെ ലോക റോക്കോഡിന് 20

    November 2, 2025
    By Admin
  • FoodHeadlines

    റേഷൻ വ്യാപാരികളുടെ വേതനപാക്കേജ് പരിഷ്കരിച്ചു, 2026 ജനുവരി മുതല്‍ :മന്ത്രി ജി ആര്‍ അനില്‍

    January 20, 2026
    By Admin
  • FoodHeadlines

    തിരുവനന്തപുരത്ത് അന്തർദേശീയ കിഴങ്ങുവിള സിംപോസിയം

    November 17, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം
  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Timeline

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • March 6, 2026

    റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions