Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Politics
Home›Politics›പ്രധാനമന്ത്രി ഗുജറാത്തിൽ

പ്രധാനമന്ത്രി ഗുജറാത്തിൽ

By Admin
October 30, 2025
148
0

ന്യൂഡൽഹി :ഒക്ടോബർ 30, 31 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശിക്കും.
ഒക്ടോബർ 30-ന് പ്രധാനമന്ത്രി ഏകതാ നഗറിലെ കെവാഡിയയിലേക്ക് പോകുകയും വൈകീട്ട് 5:15-ന് അവിടെ ഇ-ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. വൈകീട്ട് 6:30-ന് ഏകതാ നഗറിൽ 1,140 കോടിയിലധികം രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ-വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.ഒക്ടോബർ 31-ന് രാവിലെ 8 മണിക്ക് ഏകതാ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തും. തുടർന്ന് സർദാർ വല്ലഭായി പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങൾ നടക്കും. അതിനുശേഷം, രാവിലെ 10:45-ന്, ആരംഭ് 7.0-ലെ 100-ാമത് കോമൺ ഫൗണ്ടേഷൻ കോഴ്സിലെ ഓഫീസർ ട്രെയിനികളുമായി അദ്ദേഹം സംവദിക്കും.
ഏകതാ നഗറിൽ 1,140 കോടിയിലധികം രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ-വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഈ പദ്ധതികൾ പ്രദേശത്തെ വിനോദസഞ്ചാരികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പ്രവേശനക്ഷമത വർദ്ധിപ്പിക്കുന്നതിനും സുസ്ഥിരതാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിടുന്നു. 1,140 കോടിയിലധികം രൂപയുടെ മൊത്തം നിക്ഷേപം വരുന്ന ഈ പദ്ധതികൾ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയ്ക്ക് ചുറ്റുമുള്ള മേഖലയിൽ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം, ഹരിത മൊബിലിറ്റി, സ്മാർട്ട് അടിസ്ഥാന സൗകര്യങ്ങൾ, ഗോത്ര വികസനം എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള ​കാഴ്ചപ്പാട് പ്രതിഫലിക്കുന്നു.
ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളിൽ രാജ്‍പിപ്‍ലയിലെ ബിർസ മുണ്ട ട്രൈബൽ യൂണിവേഴ്സിറ്റി, ഗരുഡേശ്വറിലെ ഹോസ്പിറ്റാലിറ്റി ഡിസ്ട്രിക്റ്റ് (ഒന്നാം ഘട്ടം), വാമൻ വൃക്ഷ വാടിക, സത്പുര സംരക്ഷണ ഭിത്തി, ഇ-ബസ് ചാർജിംഗ് ഡിപ്പോയും 25 ഇലക്ട്രിക് ബസുകളും, നർമ്മദ ഘട്ട് വിപുലീകരണം, കൗശല്യ പഥ്, ഏകതാ ദ്വാറിൽ നിന്ന് ശ്രേഷ്ഠ ഭാരത് ഭവനിലേക്കുള്ള നടപ്പാത (രണ്ടാം ഘട്ടം), സ്മാർട്ട് ബസ് സ്റ്റോപ്പുകൾ (രണ്ടാം ഘട്ടം), ഡാം റെപ്ലിക്ക ഫൗണ്ടൻ, GSEC ക്വാർട്ടേഴ്സ് തുടങ്ങിയവ ഉൾപ്പെടുന്നു.
ഒക്ടോബർ 31 ന് പ്രധാനമന്ത്രി രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കുകയും സർദാർ വല്ലഭായി പട്ടേലിന് പുഷ്പാർച്ചന നടത്തുകയും ചെയ്യും. അദ്ദേഹം ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ഏകതാ ദിവസ് പരേഡിന് സാക്ഷ്യം വഹിക്കുകയും ചെയ്യും.

TagsIndiaNarendra ModiPrimeminister
Previous Article

ലാബ് പരിശോധനയില്‍ വരുന്നത് വമ്പൻ മാറ്റം:മന്ത്രി വീണാ ജോര്‍ജ്

Next Article

നെയ്യാറിലെ കരിമീനും വരാലും യു.കെയിലേക്ക്

Related articles More from author

  • GeneralHeadlines

    ഗരീബ് കല്യാണിലും മാനവ ശാക്തീകരണത്തിലും അധിഷ്ഠിതമായ 12 വർഷത്തെ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി

    June 9, 2026
    By Admin
  • GeneralHeadlines

    കുട്ടികൾ രാത്രി വൈകിയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകർ മാതാപിതാക്കളോട് അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

    September 5, 2026
    By Admin
  • GeneralHeadlines

    17,000 കോടി രൂപയുടെ വികസന പദ്ധതികൾ; പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ

    March 1, 2026
    By Admin
  • GeneralHeadlines

    അർമേനിയ:പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയത്തിൽ നിക്കോൾ പാഷിൻയാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

    June 9, 2026
    By Admin
  • GeneralHeadlines

    പ്രധാനമന്ത്രി മെയ് 10, 11 തീയതികളിൽ ഗുജറാത്തിൽ

    May 9, 2026
    By Admin
  • GeneralHeadlines

    താരിഖ് റഹ്മാനെയും മോട്ട്ലിയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

    February 13, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Timeline

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • September 5, 2026

    റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions