Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Politics
Home›Politics›കേരളം ലോകത്തിന് അത്ഭുതം : മമ്മൂട്ടി

കേരളം ലോകത്തിന് അത്ഭുതം : മമ്മൂട്ടി

By Admin
November 1, 2025
109
0

തിരുവനന്തപുരം:കേരളവും അതിൻ്റെ സാമൂഹിക സംവിധാനങ്ങളും പലപ്പോഴും ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് നടൻ മമ്മൂട്ടി പറഞ്ഞു.

കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപന പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയായിരുന്നു മമ്മൂട്ടി.

‘കുറെ നാളുകളായി ഒരു പൊതുവേദിയിലോ സ്ഥലത്തോ പോകാത്ത ആളാണ് ഞാൻ. ഇപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത് ‘ -അദ്ദേഹം പറഞ്ഞു.

ലോകത്തിലെ അതിസമ്പന്നമായ രാജ്യങ്ങൾ നേടിയതിന് സമാനമായ നേട്ടങ്ങൾ കേരളം സാമൂഹ്യ ജനാധിപത്യത്തിലൂടെയും, സ്വയംസമർപ്പിതമായ പ്രവർത്തനങ്ങളിലൂടെയും കൈവരിച്ചു. കേരളത്തെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമായ സംസ്ഥാനമായി പ്രഖ്യാപിക്കുമ്പോൾ, അടുത്തതായി ദാരിദ്ര്യ മുക്തമായി മാറ്റുക എന്ന വലിയ ഉത്തരവാദിത്തം കൂടിയാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതെന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി.

കേരള സംസ്ഥാനം പലപ്പോഴും പ്രതിസന്ധികളെ കേരള ജനതയോട് ചേർന്നുനിന്ന് അതിജീവിച്ച ചരിത്രമുണ്ട്. വികസനത്തോടൊപ്പം പ്രാധാന്യം നൽകേണ്ടത് ദാരിദ്ര്യം മാറ്റുന്നതിനാണ്. വികസനം എന്നതുകൊണ്ട് വലിയ കെട്ടിടങ്ങളോ രാജപാതകളോ നിർമ്മിക്കുന്നതിനെ മാത്രമല്ല ഉദ്ദേശിക്കേണ്ടത്. സാമൂഹ്യ ജീവിതം മെച്ചപ്പെടണമെങ്കിൽ, ദാരിദ്ര്യം പരിപൂർണമായും തുടച്ചുമാറ്റപ്പെടണം. കേരളം പല കാര്യങ്ങളിലും ലോകത്തിന് മാതൃകയായിട്ടുണ്ട്. എത്ര കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങൾ ഉണ്ടായാലും, വിശക്കുന്ന വയറുകൾക്ക് അത് ഉപകാരപ്രദമാകണം. വികസനത്തിൻ്റെ ആനന്ദം ആ വയറുകൾക്ക് കൂടെ വേണ്ടതാണ്. കേരളത്തിൻ്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഒരു മാതൃകയും തുടക്കവുമാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

പുതിയ കേരളത്തിൻ്റെ ഉദയമെന്നും ഇത് നവകേരളത്തിലേക്കുള്ള ചവിട്ടുപടിയെന്നും അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചു .നാടിൻ്റെ ഒരുമ കൊണ്ടാണ് ഇത് നേടാനായത്. അസാധ്യം എന്ന് ഒന്ന് ഇല്ല എന്ന് തെളിഞ്ഞു. എൽഡിഎഫ് പ്രഖ്യാപിച്ച ഓരോ വാഗ്ദാനവും യാഥാർഥ്യമാക്കുന്നു. ഇതിൽ ചാരിത്യാർത്ഥ്യം ഉണ്ട്. നമുക്ക് ഒരു ഭൂതകാലം ഉണ്ട്. അവിടെ നിന്ന് പലവിധ ക്ലേശങ്ങൾ താണ്ടിയാണ് നാം ഇവിടേക്ക് എത്തിയത്.കുന്നു കൂടുന്ന സമ്പത്തല്ല, ജനങ്ങൾക്ക് നൽകുന്ന കരുതലാണ് കാര്യം. ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള ജനത കേരളത്തിലേതാണെന്നും മുഖ്യമന്ത്രി ഇന്ത്യാടുഡേ സർവെ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടി.

കേരളം  നേടിയ അതിദാരിദ്രമുക്തമായ സംസ്ഥാനം എന്ന ചരിത്രനേട്ടം വൻ ജനപങ്കാളിത്തത്തോടെ, വകുപ്പകളുടെ ഏകോപനത്തോടെ ഒരുമിച്ചു നേടിയതാണെന്ന്  അധ്യക്ഷ പ്രസംഗത്തിൽ തദ്ദേശസ്വയംഭരണ  മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി മുതൽ വാർഡ് മെമ്പർ വരെയുള്ള രാഷ്ട്രീയ നേതൃത്വവും ചീഫ് സെക്രട്ടറി മുതൽ പഞ്ചായത്ത് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥ സംവിധാനവും ജനങ്ങളാകെയും ഒറ്റക്കെട്ടായി ഈ ലക്ഷ്യത്തിനായി പ്രവർത്തിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tagskerala modelkerala number one
Previous Article

നെല്ല് സംഭരണം തുടങ്ങി

Next Article

‘വിലായത്ത് ബുദ്ധ’  21ന് 

Related articles More from author

  • HeadlinesHealth

    ഗർഭാശയഗള കാൻസറിനെതിരെ എച്ച്പിവി വാക്സിനേഷൻ,സ്വകാര്യ ആശുപത്രിയിൽ 4000 രൂപ ചെലവാകുന്ന വാക്സിൻ സൌജന്യം

    February 28, 2026
    By Admin
  • CareerHeadlines

    യുവാക്കൾക്ക് മാസ 1000 രൂപ:’മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

    December 26, 2025
    By Admin
  • HeadlinesHealth

    കാന്‍സര്‍ മരുന്ന് വിലക്കുറവില്‍ വില്‍ക്കാൻ 58 കൗണ്ടറുകള്‍ കൂടി

    November 2, 2025
    By Admin
  • GeneralHeadlines

    പ്രതിമാസം 1000 രൂപ ധനസഹായം:’സ്ത്രീ സുരക്ഷാ പദ്ധതി’യിലേക്ക് അപേക്ഷിക്കാം

    December 22, 2025
    By Admin
  • GeneralHeadlines

    സ്‌കൂളുകളിൽ ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം,ഗ്രേസ് മാർക്കിനും സാധ്യത

    February 5, 2026
    By Admin
  • HeadlinesHealth

    മാതൃകയായി യുവഡോക്ടർമാർ,അഭിനന്ദിച്ച് ഐഎംഎ

    December 22, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം
  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Timeline

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • March 6, 2026

    റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions