Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

BusinessMovies
Home›Business›പ്രേക്ഷകരെ  പേടിപ്പിച്ച്   ‘ഡീയസ് ഈറേ’മെഗാഹിറ്റിലേക്ക്

പ്രേക്ഷകരെ  പേടിപ്പിച്ച്   ‘ഡീയസ് ഈറേ’മെഗാഹിറ്റിലേക്ക്

By Admin
November 2, 2025
615
0
തിരുവനന്തപുരം:കാണികളെ പേടിപ്പിച്ച് മെഗാഹിറ്റിലേക്ക് കുതിക്കുകയാണ് ‘ഡീയസ് ഈറേ’.
പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന് ശേഷം രാഹുല്‍ സദാശിവൻ്റെ ഈ  സംവിധാനസംരംഭത്തിൽ നായകന്‍ പ്രണവ് മോഹന്‍ലാല്‍.
റിലീസ് ചെയ്ത് നാലാം ദിവസം ലോക വ്യാപകമായി 40 കോടി ഗ്രോസ് കളക്ഷൻ പിന്നിട്ടു. വ്യാഴാഴ്ച്ച റിലീസിന് തലേ രാത്രി നടന്ന പെയ്ഡ് പ്രീമിയറിൽ നിന്ന് 1 കോടി 93 ലക്ഷം നേടിയ ചിത്രം റിലീസ് ദിവസം നേടിയത് 9 കോടി 77 ലക്ഷം രൂപയും രണ്ടാം ദിവസം നേടിയത് 14 കോടി 52 ലക്ഷം രൂപയുമാണ്.  ചൊവ്വാഴ്ച്ചയോടെ ചിത്രം 50 കോടി പിന്നിടുമെന്നാണ് പ്രതീക്ഷ.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവർത്തി രാമചന്ദ്ര,എസ്.ശശികാന്ത് എന്നിവർ  ചേർന്ന് നിർമ്മിച്ച ‘ഡീയസ് ഈറേ’ക്ക് സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ചു. ‘ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.
റോഹന്‍ എന്ന ആര്‍ക്കിടെക്ടായാണ് പ്രണവ് മോഹന്‍ലാല്‍ ‘ഡീയസ് ഈറേ’യില്‍ എത്തുന്നത്.ജീവിതം ആഘോഷമാക്കിയ റോഹനെ തേടി ഒരു മരണവാര്‍ത്തയെത്തുന്നു.കേവലം സഹപാഠി എന്നതിനപ്പുറം ബന്ധമുണ്ടായിരുന്ന കനിയുടെ ആത്മഹത്യാവാര്‍ത്ത.അവിടെനിന്ന്  അയാളുടെ  ജീവിത്തിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ഇതിവൃത്തം .രണ്ട് മണിക്കൂറില്‍ താഴെയുള്ള ചിത്രം ഒരിടത്തും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല.പതിയെ ആരംഭിച്ച് ഭയം  മുറുക്കത്തിലേക്ക് എത്തുമ്പോഴേക്ക് ചിത്രം അവസാനിക്കുന്നു.ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ചിത്രം പ്രേക്ഷകനെ പൂര്‍ണ്ണമായും പിടിച്ചിരുത്തുന്നുവെന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം.
  എമ്പുരാന്‍, തുടരും,ഹൃദയപൂര്‍വം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ കളക്ഷൻ റെക്കോഡുകള്‍ തിരുത്തിയ അച്ഛൻ മോഹൻലാലിൻ്റെയും ലോകയിലൂടെ ചരിത്രം സൃഷ്ടിച്ച ഉറ്റചങ്ങാതി കല്യാണി പ്രിയദര്‍ശൻ്റേയും ഒപ്പമോ മുന്നിലോ ‘ഡീയസ് ഈറേ’യും പ്രണവുമെന്ന ആകാംക്ഷയിലാണ് ചലച്ചിത്രലോകം.
പ്രേക്ഷകഭീതിയില്‍ ബമ്പര്‍ഹിറ്റടിച്ച ലോകയുടെ പിന്നാലെ തിയേറ്ററിനെയാകെ കിടുക്കി വിറപ്പിക്കുന്ന ചിത്രമായാണ് ‘ഡീയസ് ഈറേ’യെപ്പറ്റിയുള്ള വിലയിരുത്തല്‍.
പതിറ്റാണ്ടുകളായി മലയാള സിനിമാ രംഗത്തുളള പ്രൊഡക്ഷൻ  കൺട്രോളർ സിദ്ധുപനയ്ക്കല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്:’ശരീരചലനങ്ങൾ മുഖഭാവങ്ങൾ ശബ്ദം എന്നിവ ഉപയോഗിച്ച് കഥാപാത്രത്തിൻ്റെ ചിന്തകളെയും വികാരങ്ങളെയും പ്രേക്ഷകരിലേക്ക്  എത്തിക്കുന്ന പ്രക്രിയയാണ് അഭിനയം എന്നും കേട്ടിട്ടുണ്ട്. പ്രണവ് മോഹൻലാൽ എന്ന ഞങ്ങളുടെ അപ്പുവിൻ്റെ ഡീയസ് ഈറേ എന്ന സിനിമയിലെ അഭിനയം കണ്ടുകൊണ്ടിരുന്നപ്പോൾ , കേട്ടതും വായിച്ചതും  ഒരു നിമിഷം മനസ്സിൽ മിന്നി മറഞ്ഞു.ലാലേട്ടന് ഒപ്പം ആര് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല.അച്ഛനോളം എത്താനുള്ള മകൻ്റെ പരിശ്രമത്തിൽ വൻ കുതിച്ചുചാട്ടമാണ് അപ്പു നടത്തിയിരിക്കുന്നത്.’

ജിബിൻ ഗോപിനാഥ്

,അരുൺ അജികുമാർ എന്നിവരുടേതും  കയ്യടിപ്പിക്കുന്ന പ്രകടനമാണ്.മധുസൂദനന്‍ പോറ്റിയായി പൊലീസ് ഉദ്യോഗസ്ഥനായ ജിബിന്‍ ഗോപിനാഥ് മികച്ച അഭിനയം കാഴ്ചവച്ചു.

അരുൺ അജികുമാർ

കിരണ്‍ എന്ന കഥാപാത്രമായാണ് പരസ്യ കലാകാരൻ കൂടിയായ അരുണ്‍ അജികുമാറിൻ്റെ  മികച്ച പ്രകടനം. ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍, മനോഹരി ജോയ്, സ്വാതി ദാസ് പ്രഭു എന്നിവരും മികച്ചതായി.
ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ , കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: എം ആര്‍ രാജാകൃഷ്‍ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ – രംഗ്റെയ്‌സ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്, പിആർഒ: ശബരി.
TagsDIES IRAEPranav MohanlalRahul Sadasivan
Previous Article

ടി20: ഇന്ത്യക്ക് ‘സുന്ദര’വിജയം 

Next Article

ക്രിക്കറ്റ് : ലോകത്തിൻ്റെ നെറുകയില്‍ ഇന്ത്യൻ വനിതകള്‍

Related articles More from author

  • Movies

    നടിയായി മോഹൻലാലിൻ്റെ മകളും

    October 30, 2025
    By Admin
  • BusinessHeadlines

    കേരള ഐടി, എയ്റോസ്പേസ് മേഖലയിലെ സാധ്യതകള്‍ തേടണം: എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന

    December 11, 2025
    By Admin
  • BusinessHeadlinesTechnology

    എഐ അധിഷ്ഠിത ‘റിഫ്ളെക്ടോ’ ആപ്പ് പുറത്തിറക്കി ടെക്നോപാര്‍ക്കിലെ റിഫ്ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് 

    May 22, 2026
    By Admin
  • HeadlinesMoviesMusic

    മോഹൻലാലും സംഘവും ഹൂസ്റ്റണിൽ ,ഏപ്രിൽ 17ന് വെള്ളിയാഴ്ച വൈകിട്ട് 6.30 ന് “കിലുക്കം 25” മെഗാഷോ

    April 13, 2026
    By Admin
  • HeadlinesMovies

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

    September 5, 2026
    By Admin
  • BusinessHeadlinesTechnology

    കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയില്‍ പങ്കെടുക്കാൻ കേരള ഐടി പ്രതിനിധി സംഘം

    March 19, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്
  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

Timeline

  • September 7, 2026

    മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

  • September 7, 2026

    “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions