‘മഞ്ഞുമ്മല്‍ ബോയ്സിന്’10 അവാർഡ്,മമ്മൂട്ടി നടൻ,ഷംല ഹംസ നടി

തൃശൂർ:കഴിഞ്ഞ വർഷത്തെ(2024) സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’ വാരിക്കൂട്ടിയത് മികച്ച ചിത്രവും സംവിധായകനും തിരക്കഥാകൃത്തിനുമുള്ളതുൾപ്പെടെ 10 പുരസ്കാരങ്ങൾ.തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
മറ്റ് പുരസ്കാരങ്ങൾ:
മികച്ച നടി – ഷംല ഹംസ(‘ഫെമിനിച്ചി ഫാത്തിമ’)
രണ്ടാമത്തെ ചിത്രം- ഫെമിനിച്ചി ഫാത്തിമ
ജനപ്രീതി നേടിയ ചിത്രം- പ്രേമലു

മമ്മൂട്ടി‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ആസിഫ് അലി,ടൊവിനോ തോമസ്,സൗബിൻ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്.
പ്രത്യേക ജൂറി പുരസ്കാരം സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ)
സംവിധായകന്‍- ചിദംബരം(മഞ്ഞുമ്മല്‍ ബോയ്സ്)
സ്വഭാവ നടന്‍- സൗബിന്‍(മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ത്ഥ് ഭരതന്‍(ഭ്രമയുഗം)
സ്വഭാവനടി – ലിജോമോൾ (നടന്ന സംഭവം)
നവാഗതസംവിധായകൻ ഫാസിൽ മുഹമ്മദ് – ഫെമിനിച്ചി ഫാത്തിമ
വിഷ്വല്‍ എഫക്ട്സ്- ജിതിന്‍ഡ ലാല്‍, ആല്‍ബര്‍ട്, അനിത മുഖര്‍ജി(എആര്‍എം)
നൃത്ത സംവിധാനം- സുമേഷ് സുന്ദർ(ബൊഗൈൻവില്ല)
ഡബ്ബിങ് ആർട്ടിസ്റ്റ് – സയനോര ഫിലിപ്പ്(ബറോസ്)
ഡബ്ബിങ് ആർട്ടിസ്റ്റ്- ഫാസി വൈക്കം(ബറോസ്)

ഷംല ഹംസ
കോസ്റ്റ്യൂം- സമീര സനീഷ് (രേഖാചിത്രം, ബൊഗൈൻവില്ല)
മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റോണക്സ് സേവ്യര്‍ (ബൊഗെയ്ന്‍വില്ല, ഭ്രമയുഗം)
കളറിസ്റ്റ്- ശ്രിക് വാര്യര്‍ (മഞ്ഞുമ്മല്‍ ബോയ്സ്, ബൊഗെയ്ന്‍വില്ല)
ശബ്ദരൂപകല്‍പന- ഷിജിൻ മെൽവിൻ(മഞ്ഞുമ്മല്‍ ബോയ്സ്)
സിങ്ക് സൗണ്ട് – അജയൻ അടാട്ട് (പണി)
കലാസംവിധായകൻ – അജയൻ ചാലിശേരി (മഞ്ഞുമ്മൽ ബോയ്സ്)
ചിത്രസംയോജകൻ സൂരജ് ഇ എസ് (കിഷ്കിന്ധാ കാണ്ഡം)
പിന്നണി ഗായിക- സെബ ടോമി(അം അ)
പിന്നണി ഗായകന്‍- ഹരി ശങ്കർ(എആര്‍എം)
പശ്ചാത്തല സംഗീതം-ക്രിസ്റ്റോ സേവ്യര്‍ (ഭ്രമയുഗം)
സംഗീത സംവിധായകൻ- സുഷിൻ ശ്യാം

ചിദംബരം
ഗാനരചയിതാവ്- വേടൻ (വിയർപ്പ് തുന്നിയിട്ട കുപ്പായം)- മഞ്ഞുമ്മൽ ബോയ്സ്
ഛായാഗ്രഹണം- ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്സ്)
തിരക്കഥാകൃത്ത്- ചിദംബരം (മഞ്ഞുമ്മല്‍ ബോയ്സ്)
കഥാകൃത്ത്- പ്രസന്ന വിത്തനാഗെ (പാരഡൈസ്)
പ്രത്യേക ജൂറിപരാമര്‍ശം(അഭിനയം)-ടൊവിനോ (എആര്‍എം),ആസിഫ് അലി (കിഷ്കിന്ദാകാണ്ഡം) ജോതിർമയി ((ബൊഗൈൻവില്ല), ദര്‍ശന രാജേന്ദ്രന്‍- പാരഡൈസ്
മികച്ച ചലചിത്രഗ്രന്ഥം- പെണ്‍പാട്ട് താരകള്‍ ( സിഎസ് മീനാക്ഷി)
മികച്ച ചലച്ചിത്ര ലേഖനം- മറയുന്ന നാലുകെട്ടുകള്‍ (ഡോ. വത്സന്‍ വാതുശേരി)
നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ വന്നത് പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്.രഞ്ജൻ പ്രമോദ്,ജിബുജേക്കബ്,ഭാഗ്യലക്ഷ്മി,ഗായത്ര അശോകൻ,നിതിൻ ലൂക്കോസ്,സന്തോഷ് ഏച്ചിക്കനം,സി.അജോയ്(മെംബർ സെക്രട്ടറി) എന്നവരാണ് അന്തിമജൂറിയിലെ മറ്റ് അംഗങ്ങൾ.






