Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’

  • വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ

  • ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’

  • ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

BusinessHeadlinesTechnology
Home›Business›ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

By Admin
September 11, 2026
44
0

സംസ്ഥാന ഐടി സ്പെഷ്യല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: യു.എസ് കോണ്‍സല്‍ ജനറല്‍ മരിയാന എല്‍ നെയ്സുലെറുടെ നേതൃത്വത്തില്‍ ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റില്‍ നിന്നുള്ള സംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു.

സംസ്ഥാന ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു, ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) സിഇഒ അനൂപ് അംബിക എന്നിവരുടെ സാന്നിധ്യത്തില്‍ യു.എസ് കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി.

കേരളത്തിലേക്കുള്ള തന്‍റെ ആദ്യ സന്ദര്‍ശനമാണിതെന്ന് പറഞ്ഞ യുഎസ് കോണ്‍സല്‍ ജനറല്‍ ലോജിസ്റ്റിക്സ്, സമുദ്രമേഖല, നാവിഗേഷന്‍, ഊര്‍ജ്ജം, ഐടി എന്നീ മേഖലകളിലെ സംസ്ഥാനത്തിന്‍റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു. യുഎസ് കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി ഈ മേഖലകളിലെ പങ്കാളികള്‍ അവരുടെ ആശയങ്ങള്‍ക്ക് കൃത്യമായ രൂപം നല്‍കണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു.

രാജ്യത്തെ പുരോഗതി പ്രാപിച്ച സംസ്ഥാനമെന്ന നിലയിലുള്ള കേരളത്തിന്‍റെ ഖ്യാതി സീറാം സാംബശിവ റാവു എടുത്തുപറഞ്ഞു. സംസ്ഥാനത്തെ ഒരു നോളജ് ഇന്‍ഡസ്ട്രി ഹബ്ബ് ആയി ഉയര്‍ത്തുന്നതിനും യുഎസിലെയും കേരളത്തിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെ സര്‍വകലാശാലകളില്‍ ‘സെന്‍റര്‍ ഓഫ് എക്സലന്‍സ്’ സ്ഥാപിക്കുന്നതിനും യുഎസ് സ്ഥാപനങ്ങളുടെ പിന്തുണ അദ്ദേഹം തേടി.

ഏകദേശം 10,000 സ്റ്റാര്‍ട്ടപ്പുകളുള്ള മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്നും സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച ലക്ഷ്യമിട്ട് സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ് ആക്സിലറേറ്ററുകള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സാംബശിവ റാവു പറഞ്ഞു. ഇതിനായി യുഎസ് ആക്സിലറേറ്ററുകള്‍ക്ക് കേരളത്തില്‍ അവരുടെ കേന്ദ്രങ്ങള്‍ ആരംഭിക്കാവുന്നതാണ്. രാജ്യത്തിന് തന്നെ മാതൃക സൃഷ്ടിക്കാന്‍ ഇതിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റിലെ പൊളിറ്റിക്കല്‍ ആന്‍ഡ് ഇക്കണോമിക് സ്പെഷ്യലിസ്റ്റുമാരായ കാര്‍ത്തിക് സെല്‍വരാജ്, ഗീത ഗോപാലകൃഷ്ണന്‍ എന്നിവരും കോണ്‍സല്‍ ജനറലിനൊപ്പം ഉണ്ടായിരുന്നു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്-കേരള (ഐഐഐടിഎം-കെ) യിലെ ഫാബ് ലാബും ടെക്നോപാര്‍ക്ക് ഫേസ്-ഒന്നിലെ ഡീപ്-ടെക് റോബോട്ടിക്സ് കമ്പനിയായ ജെന്‍ റോബോട്ടിക്സും യുഎസ് കോണ്‍സുലേറ്റ് സംഘം സന്ദര്‍ശിച്ചു.

ടെക്നോപാര്‍ക്ക് മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് വസന്ത് വരദ, ടാറ്റ എല്‍ക്സി സെന്‍റര്‍ ഹെഡ് ശ്രീകുമാര്‍ വി, സോഫ്റ്റ്നോഷന്‍സ് ടെക്നോളജീസ് സിഇഒയും സ്ഥാപകനുമായ റോണി സെബാസ്റ്റ്യന്‍, ഇക്വിഫാക്സ് പിഇസി തിരുവനന്തപുരം സൈറ്റ് ലീഡ് വിനോദ് നായര്‍, മിറോക്സ് സൈബര്‍ സെക്യൂരിറ്റി സിഇഒ രാജേഷ് ബാബു, പേസ് എക്സല്‍ സിഇഒ ഗീതു ശിവകുമാര്‍, തിരുവനന്തപുരം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സെന്‍റര്‍ ഹെഡ് ജയന്‍ നായര്‍, ഐബിഎസ് സോഫ്റ്റ്‌വെയര്‍ എക്സ്റ്റേണല്‍ അഫയേഴ്സ് ഹെഡ് വിഷ്ണു വി നായര്‍, ജിടെക് സിഇഒ ഈപ്പന്‍ ടോണി ജോണ്‍, കെഎസ്‌യുഎം പ്രോജക്ട് ഡയറക്ടര്‍ വരുണ്‍ ജി, ടെക്നോപാര്‍ക്ക് മാര്‍ക്കറ്റിംഗ് സീനിയര്‍ മാനേജര്‍ ജോര്‍ജ് ജേക്കബ്, ലീഡ് ഐടി സ്ട്രാറ്റജിസ്റ്റുമാരായ ഡോ. അനൂപ നാരായണന്‍, ശ്രീനാഥ് ജ്ഞാനേശ്വര്‍, പ്രകാശ് ജേക്കബ് മാത്യു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

TagsSeeram Sambasiva RaoTechnoparkU.S. Consul General Mariana L. Neisuler
Previous Article

അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും ...

Next Article

ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ...

Related articles More from author

  • BusinessHeadlines

    കൊട് കൈ,ടെക്നോപാര്‍ക്കിന് അഞ്ചാം തവണയും ക്രിസില്‍ എ പ്ലസ്/ സ്റ്റേബിള്‍ റേറ്റിംഗ്

    March 24, 2026
    By Admin
  • BusinessHeadlinesTechnology

    ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം,വരുന്നത് 5.15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 16 നില ഐടി കെട്ടിടം

    February 21, 2026
    By Admin
  • HeadlinesTechnology

    ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ മികച്ച 5 ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക് 25 ലക്ഷം വീതം

    November 29, 2025
    By Admin
  • BusinessHeadlinesTechnology

    എഐ അധിഷ്ഠിത ‘റിഫ്ളെക്ടോ’ ആപ്പ് പുറത്തിറക്കി ടെക്നോപാര്‍ക്കിലെ റിഫ്ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് 

    May 22, 2026
    By Admin
  • BusinessCareerHeadlinesTechnology

    ടെക്നോപാര്‍ക്ക് ഫേസ്-3യില്‍ ‘അര്‍മഡ’യ്ക്ക് പുതിയ  ഓഫീസ്

    November 4, 2025
    By Admin
  • Headlines

    തലസ്ഥാനത്ത് വിസ ക്യാമ്പ് : ജര്‍മ്മന്‍ കോണ്‍സല്‍

    November 12, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’
  • വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ
  • ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’
  • ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു
  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

Timeline

  • September 11, 2026

    വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’

  • September 11, 2026

    വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ

  • September 11, 2026

    ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’

  • September 11, 2026

    ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

  • September 10, 2026

    അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions