Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Headlines
Home›Headlines›മില്‍മയ്ക്ക് വീണ്ടും ദേശീയ അംഗീകാരം

മില്‍മയ്ക്ക് വീണ്ടും ദേശീയ അംഗീകാരം

By Admin
November 18, 2025
350
0

തിരുവനന്തപുരം: ക്ഷീരമേഖലയിലെ മികച്ച സംഭാവനകള്‍ക്കുള്ള പരമോന്നത ബഹുമതിയായ ദേശീയ ഗോപാല്‍ രത്ന പുരസ്കാരങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍റെ അംഗസംഘങ്ങള്‍ക്ക് ലഭിച്ചു.
വയനാട് ജില്ലയിലെ മീനങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘത്തിനാണ് ഒന്നാം സ്ഥാനം. പാലക്കാട് ജില്ലയിലെ കുന്നങ്കാട്ടുപതി ക്ഷീരോത്പാദക സഹകരണ സംഘം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 5 ലക്ഷം രൂപയും 3 ലക്ഷം രൂപയും പുരസ്കാര തുകയായി ലഭിക്കും.ക്ഷീരമേഖലയിലെ മികച്ച സംഭാവനകള്‍ക്ക് രാഷ്ട്രീയ ഗോകുല്‍ മിഷന്‍ പദ്ധതിയുടെ കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതികളില്‍ ഒന്നാണിത്.ഈ വര്‍ഷം ലഭിച്ച 2,081 അപേക്ഷകളില്‍ നിന്നാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

മികച്ച ക്ഷീര സഹകരണ സംഘത്തിനുള്ള ദേശീയ ഗോപാൽ രത്ന അവാർഡ് നേടിയ വയനാട് ജില്ലയിലെ മീനങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് ജയന്‍ പി പി സെക്രട്ടറി മാത്യു കെ ബി എന്നിവര്‍ സംഘത്തിന് മുന്നിൽ

മുന്‍വര്‍ഷങ്ങളിലും മലബാര്‍ മില്‍മയുടെ അംഗ സംഘങ്ങള്‍ക്ക് ദേശീയ ഗോപാല്‍ രത്ന പുരസ്കാരം ലഭിച്ചിരുന്നു.മലബാര്‍ മേഖലാ യൂണിയന്‍റെ അംഗ സംഘങ്ങളായ വയനാട് ജില്ലയിലെ ദീപ്തിഗിരി ക്ഷീര സംഘത്തിന് 2021-ല്‍ രണ്ടാം സ്ഥാനവും,മാനന്തവാടി,പുല്‍പ്പള്ളി ക്ഷീര സംഘങ്ങള്‍ക്ക് യഥാക്രമം 2022, 2023 വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു.
കേരളത്തിലെ ക്ഷീര സഹകരണ സംഘങ്ങളുടെ ഈ മേഖലയിലെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.ക്ഷീരമേഖലയ്ക്ക് കരുത്ത് പകരുന്നതിനൊപ്പം കൂടുതല്‍ ഊര്‍ജസ്വലതയോടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ പുരസ്കാരം പ്രചോദനമാണ്. ഈ പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ കരസ്ഥമാക്കിയത് മലബാര്‍ മേഖലാ യൂണിയന്‍റെ ഭാഗമായ അംഗസംഘങ്ങളാണെന്നതില്‍ അഭിമാനമുണ്ട്. മില്‍മയുടെ പ്രശസ്തി വാനോളമുയര്‍ത്തിയ ക്ഷീരസംഘങ്ങളുടെ നേതൃത്വത്തെ അഭിനന്ദിക്കുന്നതായി മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം അറിയിച്ചു.
നവംബര്‍ 26 ന് നടക്കുന്ന ദേശീയ ക്ഷീരദിനാചരണത്തിന്‍റെ ഭാഗമായി കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ് (ലാലന്‍ സിംഗ് )പുരസ്കാരങ്ങള്‍ സമർപ്പിക്കും.സഹമന്ത്രിമാരായ പ്രൊഫ. എസ് പി സിംഗ് ബാഗേല്‍, ജോര്‍ജ്ജ് കുര്യന്‍ എന്നിവര്‍ സന്നിഹിതരാകും.
പ്രതിദിനം 17,500 ലിറ്റര്‍ പാല്‍ സംഭരിക്കുന്ന വയനാട് ജില്ലയിലെ മീനങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘത്തിന്‍റെ ഭാരവാഹികള്‍ ജയന്‍ പി പി (പ്രസിഡന്‍റ് ), മാത്യു കെ ബി (സെക്രട്ടറി) എന്നിവരാണ്. പ്രതിദിനം 28,500 ലിറ്റര്‍ പാല്‍ സംഭരിക്കുന്ന പാലക്കാട് ജില്ലയിലെ കുന്നങ്കാട്ടുപതി ക്ഷീരോല്പാദക സഹകരണ സംഘത്തിന്‍റെ ഭാരവാഹികള്‍ ആനന്ദ് സി (പ്രസിഡന്‍റ), ജയപ്രകാശ് (സെക്രട്ടറി) എന്നിവരാണ്.

മികച്ച രണ്ടാമത്തെ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിനുള്ള ഗോപാൽ രത്ന അവാർഡ് നേടിയ പാലക്കാട് ജില്ലയിലെ കുന്നങ്കാട്ടുപതി ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് ആനന്ദ് സി, സെക്രട്ടറി ജയപ്രകാശ് എന്നിവര്‍ ജീവനക്കാർക്കൊപ്പം.

 

TagsMilma
Previous Article

കേരളം അടിമുടി മാറുന്നു:ഡോ. മുരളി തുമ്മാരുകുടി

Next Article

വാരഫലം (ആഗസ്റ്റ് 17–ആഗസ്റ്റ് 23)

Related articles More from author

  • GeneralHeadlines

    പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു,ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

    May 20, 2026
    By Admin
  • GeneralHeadlines

    മില്‍മ റീല്‍ ചലഞ്ചില്‍ പങ്കെടുക്കാം,ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ

    March 5, 2026
    By Admin
  • BusinessHeadlines

    ലിറ്ററിന് 5 രൂപ അധികം നൽകും, 4.15 കോടി അനുവദിച്ച് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍

    January 1, 2026
    By Admin
  • Headlines

    ഗീ ഹല്‍വ,കാന്താരി മോര്,ബനാനബര്‍ഫി…5 പുതിയ ഉല്പന്നങ്ങളുമായി മില്‍മ

    November 25, 2025
    By Admin
  • BusinessHeadlines

    മില്‍മയുടെ വിറ്റുവരവ് 4624.21 കോടി രൂപ, 6.44 ശതമാനം വര്‍ധന

    April 6, 2026
    By Admin
  • Headlines

    കേന്ദ്രതൊഴിൽ കോഡ് പരിഷ്കരണം:തൊഴിലാളി വിരുദ്ധ നിലപാടുകൾ കൈക്കൊള്ളില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി

    November 22, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം
  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ
  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …
  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Timeline

  • June 8, 2026

    സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • June 8, 2026

    സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • June 8, 2026

    ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • June 8, 2026

    കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • June 7, 2026

    ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions