Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

Headlines
Home›Headlines›കണ്ണൂരിൽ എൽഡിഎഫിന് എതിരില്ലാതെ നാല് ജയം

കണ്ണൂരിൽ എൽഡിഎഫിന് എതിരില്ലാതെ നാല് ജയം

By Admin
November 21, 2025
219
0

ആദ്യജയം സിപിഎമ്മിന്
കണ്ണൂര്‍:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക സമർപ്പണം അവസാനിച്ചപ്പോൾ കണ്ണൂർ ജില്ലയിലെ നാലിടത്ത് എൽഡിഎഫിന് എതിരില്ല.ആന്തൂർ നഗരസഭയിൽ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡുകളിലുമാണ് എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ആന്തൂർ നഗരസഭയിലെ പത്തൊമ്പതാം വാർഡായ പൊടിക്കുണ്ട് കെ പ്രേമരാജൻ, രണ്ടാം വാർഡായ മൊറാഴയിൽ കെ രജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഐ വി ഒതേനൻ,ആറാം വാർഡിലെ സി കെ ശ്രേയ എന്നിവരും എതിരില്ലാതെ വിജയിച്ചു.ഇവരെല്ലാം സിപിഎം സ്ഥാനാർഥികളാണ്.എൽഡിഎഫിന്‌ പ്രതിപക്ഷമില്ലാത്ത നഗരസഭയാണ് ആന്തൂർ.

മോറാഴ വീവേഴ്സ് തൊഴിലാളിയും സിപിഐ എം മോറാഴ കോളേജ് ബ്രാഞ്ച് അംഗവുമാണ്‌ രജിത. ജനാധിപത്യ മഹിളാ അസോസിയേഷൻ മോറാഴ വില്ലേജ് പ്രസിഡന്റുമാണ്. ദീർഘകാലം സിപിഎം ആന്തൂർ ലോക്കൽ സെക്രട്ടറിയായ കെ പ്രേമരാജൻ, കർഷക തൊഴിലാളി യൂണിയൻ വില്ലേജ് സെക്രട്ടറി, ഐആർപിസി ആന്തൂർ ലോക്കൽ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.ഒതേനൻ പികെഎസ് ഏരിയാ കമ്മിറ്റി അംഗവും സിപിഎം ചൂളിയാട് ലോക്കൽ കമ്മിറ്റി അംഗവുമാണ്. സി കെ ശ്രേയ ഡിവൈഎഫ്‌ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റി അംഗമാണ്.

സിപിഎമ്മിൻ്റെ ശക്തികേന്ദ്രമാണ് മലപ്പട്ടം ഗ്രാമപഞ്ചായത്ത്.കഴിഞ്ഞ മേയിൽ കോൺഗ്രസ് സ്ഥാപിച്ച ഗാന്ധിസ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് ഇവിടെ സംഘർഷമുണ്ടായിരുന്നു.തുടർന്ന് കോൺഗ്രസ്,യൂത്ത് കോൺഗ്രസ് നേതാക്കൾ മലപ്പട്ടത്ത് റാലി നടത്തി.അന്ന് സംഘർഷം ഉണ്ടായ സ്ഥലമായ അടുവാപ്പുറം വാർഡും എൽഡിഎഫ് എതിരില്ലാതെ ജയിച്ചതിൽ ഉൾപ്പെടുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാണിച്ചുതരാം എന്നായിരുന്നു അന്നത്തെ പരസ്യ വെല്ലുവിളി.എന്നാൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് ഇവിടെ ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ പോലും കോൺഗ്രസിന് സാധിച്ചില്ല.
സൂക്ഷ്മപരിശോധന 22ന്
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുവേണ്ടി സമർപ്പിച്ചിട്ടുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22ന് രാവിലെ 10 മുതൽ ആരംഭിക്കും. വരണാധികാരികളാണ് നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക.സൂക്ഷ്മ പരിശോധനാ വേളയിൽ സ്ഥാനാർത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിർദേശകൻ എന്നിവർക്കു പുറമേ സ്ഥാനാർത്ഥി എഴുതി നൽകുന്ന ഒരാൾക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും.സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാർത്ഥികളുടേയും നാമനിർദേശ പത്രികകൾ പരിശോധിക്കുന്നതിനുള്ള സൗകര്യംഇവർക്ക് ലഭിക്കും.
നാമനിർദ്ദേശപത്രിക പരിശോധനയ്ക്കായി നിശ്ചയിച്ച ദിവസവുമായി ബന്ധപ്പെടുത്തിയാണ് ഒരു സ്ഥാനാർത്ഥിയുടെ യോഗ്യതയും അയോഗ്യതയും പരിശോധിക്കുന്നത്.നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന ദിവസം സ്ഥാനാർത്ഥിക്ക് 21 വയസ് പൂർത്തിയായിരിക്കണം.
ഒരു സ്ഥാനാർത്ഥിയോ അഥവാ സ്ഥാനാർത്ഥിക്കുവേണ്ടിയോ ഒന്നിലധികം നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം ഒരുമിച്ചെടുത്തായിരിക്കും സൂക്ഷ്മപരിശോധന ചെയ്യുക.സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്വീകരിക്കപ്പെട്ട പത്രികകൾ സമർപ്പിച്ച സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ തയ്യാറാക്കി പ്രസിദ്ധീകരിക്കും.

TagsCPMLDFVictory
Previous Article

‘തളിര്’ സ്‌കോളർഷിപ്പ് 2025 ജില്ലാപരീക്ഷ 29നും 30നും

Next Article

വിഴിഞ്ഞം അന്താരാഷ്ട്ര സീപോർട്ടുകളുടെ പട്ടികയിൽ

Related articles More from author

  • HeadlinesPolitics

    ന്യൂനപക്ഷ സമുദായ ചടങ്ങിൽ ഭൂരിപക്ഷ സമുദായ നേതാവിനെ വിമർശിച്ച വി.ഡി സതീശന് അപ്രതീക്ഷിത തിരിച്ചടി

    January 19, 2026
    By Admin
  • GeneralHeadlines

    കാനത്തിൽ ജമീല എംഎൽഎ അന്തരിച്ചു

    November 29, 2025
    By Admin
  • Politics

    സിപിഎമ്മിനെയും  ബിജെപിയേയും ഞെട്ടിച്ച് കോണ്‍ഗ്രസ്

    November 3, 2025
    By Admin
  • HeadlinesMovies

    ‘ദിലീപിനെതിരെ മുകേഷ് മൊഴി മാറ്റിയില്ല,പിന്നാലെ കെണി’

    December 9, 2025
    By Admin
  • HeadlinesPoliticsShort stories

    ‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി

    December 28, 2025
    By Admin
  • HeadlinesPolitics

    ”ഗോഡ്ഫാദർ’ഇല്ലാതെ ആര്യാരാജേന്ദ്രൻ,പഴികൾ കേട്ടില്ല,പൊട്ടിക്കരഞ്ഞില്ല…!’സലിൻ മാങ്കുഴി എഴുതുന്നു

    December 15, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

Timeline

  • March 7, 2026

    ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions