Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

  • ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Politics
Home›Politics›സിപിഎമ്മിനെയും  ബിജെപിയേയും ഞെട്ടിച്ച് കോണ്‍ഗ്രസ്

സിപിഎമ്മിനെയും  ബിജെപിയേയും ഞെട്ടിച്ച് കോണ്‍ഗ്രസ്

By Admin
November 3, 2025
462
0
തിരുവനന്തപുരം:നിലവില്‍ വിദൂരമായ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പകുതിയോളം സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ അമ്പരന്ന് എല്‍ഡിഎഫും ബിജെപിയും.മേയറായി മുൻ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ.എസ് ശബരീനാഥനെ ഉയര്‍ത്തിക്കാട്ടിയതോടെ നഗരസഭാ ഭരണ-മുഖ്യപ്രതിപക്ഷ കക്ഷികളില്‍ ഞെട്ടല്‍ പ്രകടമാണ്.
തലസ്ഥാനത്ത് കോണ്‍ഗ്രസിൻ്റെ ജനകീയ മുഖങ്ങളിലൊന്നായിരുന്ന ജി.കാര്‍ത്തികേയൻ്റെ മകനെ മത്സരിപ്പിക്കുന്നത് കവടിയാര്‍ വാര്‍ഡിലാണ്.സിപിഎമ്മിൻ്റെ ഉറച്ച വാര്‍ഡും മേയറായിരുന്ന പ്രൊഫ.ചന്ദ്ര ജയിച്ച ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തുച്ഛമായ വോട്ടിനാണ് കോണ്‍ഗ്രസ് ജയിച്ചത്. അങ്ങനെയുള്ള ഒരുവാര്‍ഡിലാണ് കോണ്‍ഗ്രസ് അവരുടെ മേയര്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച് അവിടെ ജയം ഉറപ്പിക്കാൻ ശ്രമിക്കുന്നത്.
സാധാരണ ഗതിയില്‍ തമ്മില്‍ തല്ലും കൂട്ടയടിയുമൊക്കെ കഴിഞ്ഞ് ഏറ്റവുമൊടുവിലായി പലേടത്തും നാമനിര്‍ദേശപത്രിക പിൻവലിക്കേണ്ട സമയവും കഴിഞ്ഞാണ് യുഡിഎഫിലും കോണ്‍ഗ്രസിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. ആ നടപ്പുശീലം തള്ളി 101 ല്‍ 48  വാര്‍ഡില്‍ കോണ്‍ഗ്രസിന് സ്ഥാനാകളായി എന്നുമാത്രമല്ല, തെരഞ്ഞെടുപ്പ് വിജ്ഞാപനംപോലും വരും മുമ്പേ പ്രഖ്യാപിക്കാനും കഴിഞ്ഞു എന്നത് നിസ്സാരമല്ല. ഇനിയും പതിവ് രീതി തുടര്‍ന്നാല്‍ നാലോ അഞ്ചോ മാസത്തിനുള്ളില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പച്ച തൊടല്ലെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുണ്ടായതില്‍ പ്രവര്‍ത്തകര്‍ ആഹ്ളാദത്തിലാണ്.പകുതിയിലേറെ സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനിരിക്കേ,നിലവിലുള്ള മുന്നേറ്റത്തെ തകര്‍ക്കുന്ന വിധത്തില്‍ തമ്മില്‍തല്ലുണ്ടാവുമോ എന്ന ആശങ്ക പ്രകടിപ്പിക്കുന്ന പ്രവര്‍ത്തകരുമുണ്ട്.
ഭരണമുന്നണിയിലെ മുഖ്യകക്ഷിയായ സിപിഎമ്മില്‍ നിലവിലെ മേയര്‍ ആര്യാ രാജേന്ദ്രൻ മത്സരരംഗത്തുണ്ടാവാനിടയില്ല.സിപിഎം ജില്ലാ കമ്മിറ്റി അംഗവും  എസ് എഫ് ഐ മുൻ നേതാവുമായ എസ് പി ദീപക്കാവും മേയര്‍ സ്ഥാനാര്‍ഥിയെന്നാണ് കരുതുന്നത്.എന്നാല്‍,കുറഞ്ഞത് നാല് ഏരിയാ സെക്രട്ടറിമാരെങ്കിലും മത്സരിക്കാൻ കുപ്പായം തുന്നി താല്പര്യം പ്രകടിപ്പിച്ചത് സംസ്ഥാന നേതൃത്വത്തെ അസ്വസ്ഥമാക്കിയതായാണ് വിവരം.തുടര്‍ച്ചയായി രണ്ട തവണ മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തില്‍ ഇളവുതേടി സംസ്ഥാന നേതൃത്വത്തെ സമീപിച്ചവരില്‍ കഴഞ്ഞ തവണ ഉറച്ച സിപിഎം കോട്ടയില്‍ തോറ്റ മുൻ മേയറായ ഏരിയാ സെക്രട്ടറിയും ഉള്‍പ്പെടുന്നു.സാധാരണ സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റുവിഭജനവു ആദ്യം പൂര്‍ത്തിയാക്കുന്ന സപിഎമ്മിന് ഇതുവരെയും അതിന് സാധിച്ചിട്ടില്ല.ഉറച്ച സിപിഎം സീറ്റുകളില്‍പോലും മികച്ച സ്ഥാനാര്‍ഥികളുണ്ടായിട്ടും ചുമതലക്കാരായ നേതാക്കള്‍ അവരുടെ നിയമസഭാ വിജയം ലക്ഷ്യമാക്കി കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിലെ വീഴ്ച പ്രശ്നമല്ലെന്ന നിലയിലുള്ള ഇടപെടല്‍ നടത്തുന്നതില്‍ വലിയൊരു വിഭാഗം പ്രാദേശക നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.
നഗരസഭയിലെ മുഖ്യ പ്രതിപക്ഷമായ ബിജെപിയെ പിടിച്ചുകുലുക്കുന്നത് ഗ്രൂപ്പുവഴക്കാണ്.നേമം,വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ പരിധിയില്‍ വരുന്ന വാര്‍ഡുകളില്‍  തിരുമല വാര്‍ഡ് കൗണ്‍സിലറായിരുന്ന  തിരുമല അനിലിൻ്റെ ആത്മഹത്യ തിരിച്ചടിയായേക്കുമെന്ന ആശങ്കയണ്ട്.ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു.ബിജെപി സംസ്ഥാന സെക്രട്ടറിയും വക്താവും ആയിരുന്ന മുൻ കൗണ്‍സിലര്‍ എം.എസ് കുമാര്‍, അനിലുയര്‍ത്തിയ ആക്ഷേപങ്ങള്‍ രൂക്ഷമായി ആവര്‍ത്തിച്ചത് പാര്‍ട്ടിയെ ഞെട്ടിച്ചു.അമിത് ഷാ ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളെ പ്രചാരണത്തിനിറക്കി ഇത് മറികടക്കാമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍.നിലവിലെ കൗണ്‍സിലറായ മുൻ ജില്ലാ പ്രസിഡൻ്റ് വി.വി രാജേഷ് ഇത്തവണ മത്സരിക്കുന്നില്ല എന്ന നിലപാടിലാണ്.
ഇപ്പോള്‍ പരിഗണിക്കുന്ന മേയര്‍ സ്ഥാനാര്‍ഥികളില്‍ ശബരീനാഥിനെപ്പോലെ ജനപ്രീതിയുളള നേതാക്കള്‍ ഇല്ലെന്ന അഭിപ്രായം മറികടക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുളള തിരക്കിലാണ് മറ്റ് രണ്ടു മുന്നണികളും.
TagsBJPCongressCPMK S SabarinadhLocal body election
Previous Article

ക്രിക്കറ്റ് : ലോകത്തിൻ്റെ നെറുകയില്‍ ഇന്ത്യൻ വനിതകള്‍

Next Article

കെഎസ്ആർടിസിക്ക് 74.34 കോടി രൂപകൂടി അനുവദിച്ചു

Related articles More from author

  • HeadlinesPolitics

    ‘ഇങ്ങനെ ഒരു ആഭാസന് വേണ്ടി കുനിയേണ്ടതല്ല കോണ്‍ഗ്രസുകാരുടെ ശിരസ്’:ഡോ.സൌമ്യസരിൻ

    December 4, 2025
    By Admin
  • GeneralHeadlines

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നേരിട്ട്   മുഖ്യമന്ത്രിക്ക് നൽകി യുവതി

    November 27, 2025
    By Admin
  • HeadlinesPoliticsShort stories

    ‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി

    December 28, 2025
    By Admin
  • HeadlinesPolitics

    തദ്ദേശ തെരഞ്ഞെടുപ്പ് :തീച്ചൂടുപകർന്ന് വികസനവും വിശ്വാസവും മുതല്‍ ഗർഭച്ഛിദ്രം വരെ

    December 1, 2025
    By Admin
  • Headlines

    തദ്ദേശ തെരഞ്ഞെടുപ്പ് :സി.പി.എമ്മിനും കോൺഗ്രസിനും ബിജെപിക്കും ജയിച്ചേ തീരൂ

    November 10, 2025
    By Admin
  • HeadlinesPolitics

    സി.പി.എമ്മും സർക്കാരും ‘സർവം പിണറായി’ , തെരഞ്ഞെടുപ്പുയോഗത്തിൽ’വീട്ടിൽ പോയി ചോദിക്ക്’എന്ന ധിക്കാരം പറഞ്ഞ പിണറായിയെ വീട്ടിലിരുത്തി ജനം

    May 4, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ
  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം
  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ
  • ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Timeline

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • July 22, 2026

    സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • July 22, 2026

    സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

  • July 22, 2026

    ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions