ദീപപ്രഭയില്‍ ശബരിമലയില്‍ തൃക്കാര്‍ത്തിക

ശബരിമല:വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ വ്യാഴാഴ്ച ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിയിച്ചു.തൃക്കർത്തിക തൊഴാൻ വലിയ തിരക്കാണനുഭവപ്പെട്ടത്.

തൃക്കാർത്തിക ദിനത്തിൽ സന്നിധാനത്ത് കാർത്തികദീപം തെളിയിച്ചപ്പോൾ
തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ കളത്തില്‍ കാര്‍ത്തിക ദീപം കൊളുത്തി. മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി, എക്‌സിക്യുട്ടീവ് ഓഫീസര്‍ ഒ. ജി. ബിജു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീനിവാസൻ, സോപാനം സ്പെഷ്യൽ ഓഫീസർ ബിജു വി. നാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധന നടന്നു.

തൃക്കാർത്തിക തൊഴാൻ ശബരിമലയിലെ തിരക്ക്
സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങള്‍ തെളിയിച്ചു.തുടർന്ന് സന്നിധാനത്ത് കമ്പവിളക്ക് തെളിഞ്ഞു.വിവിധ വകുപ്പുകളുടെ ഓഫീസിന് മുന്നിലും കാർത്തിക ദീപങ്ങൾ തെളിയിച്ചു.

ശബരിമല തൃക്കാർത്തിക ദീപം തെളിയിക്കുന്നു
സംസ്ഥാനത്ത് ഇന്നലെ വിവിധ ക്ഷേത്രങ്ങളില്‍ ആയിരക്കണക്കിന് ദീപം തെളിയിച്ചു.പലേടത്തും ഇടിഞ്ഞിലിനു പുറമേ വിളക്കുകളും എത്തച്ച് സന്ധ്യോടെ ദീപാലംകൃതമാക്കി.വീടുകളലും കാർത്തികവിളക്ക് തെളിയിച്ചു.ഇടിഞ്ഞിലിനു പുറമേ പലേടത്തും മെഴുകുതിരി കത്തിച്ചും തൃക്കാർത്തികയെ വരവേറ്റു.






