Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

HeadlinesPolitics
Home›Headlines›എ.കെ.ജി സെന്‍ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലും മാറാല പിടിച്ചു നിരവധി പരാതികള്‍,ഇനിയെങ്കിലും നടപടി എടുക്കുമോ?: വി.ഡി സതീശൻ

എ.കെ.ജി സെന്‍ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലും മാറാല പിടിച്ചു നിരവധി പരാതികള്‍,ഇനിയെങ്കിലും നടപടി എടുക്കുമോ?: വി.ഡി സതീശൻ

By Admin
December 4, 2025
427
0

എൻ്റെ പാര്‍ട്ടിയെ കുറിച്ച് എനിക്ക് അഭിമാനം: വി.ഡി സതീശൻ

ആലപ്പുഴ:പരാതി വരുന്നതിന് മുന്‍പ് തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം ഏകകണ്ഠമായി തീരുമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ .മാധ്യമങ്ങളോട് സംസാരിക്കുമ്പോഴൊരിക്കലും രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന പേര് അദ്ദേഹം പരാമർശിച്ചില്ല.

പ്രതിപക്ഷനേതാവ് വി ഡി സതീശൻ

രണ്ടാമതൊരു പരാതി കെ.പി.സി.സി പ്രസിഡന്‍റിന് കിട്ടിയപ്പോള്‍ തന്നെ മുഴുവന്‍ നേതാക്കളും ചേര്‍ന്ന് ഏകകണ്ഠമായി പുറത്താക്കാന്‍ തീരുമാനിച്ചു. ആ തീരുമാനം ഇന്ന് പ്രഖ്യാപിച്ചു എന്നു മാത്രമെയുള്ളൂ.അത് ഇന്നലെ പ്രഖ്യാപിച്ചോ ഇന്ന് പ്രഖ്യാപിച്ചോ എന്നതില്‍ പ്രസക്തിയില്ല.എൻ്റെ പാര്‍ട്ടിയെ കുറിച്ച് എനിക്ക് അഭിമാനമുണ്ട്. ഇത്രയും ഗൗരവമുള്ള കേസ് വന്നപ്പോള്‍ തന്നെ ആരോപണവിധേയന് കുടപിടിച്ചു കൊടുക്കാനോ അയാളെ രക്ഷപ്പെടുത്താനോ ശ്രമിക്കാതെ,പരാതി പൊലീസിന് കൈമാറി. എ.കെ.ജി സെന്‍ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പൊടിപിടിച്ചും മാറാല പിടിച്ചും നിരവധി പരാതികളുണ്ട്. കോണ്‍ഗ്രസിൻ്റെ നടപടി മാതൃകയാക്കി മാറാലപിടിച്ചു കിടക്കുന്ന പരാതികള്‍ ഇനിയെങ്കില്‍ പൊലീസിന് കൈമാറിയാല്‍ നന്നായിരിക്കും. ഞങ്ങളെ ഉപദേശിക്കാന്‍ വേണ്ടി നടക്കുന്നവരോടുള്ള അഭ്യര്‍ത്ഥനയാണ്-സതീശൻ പറഞ്ഞു.
സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ പോലും പരാതി കിട്ടിയിട്ടില്ല. ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ഇപ്പോഴാണ് ആദ്യമായി ഒരു പരാതി കിട്ടിയത്. അത് പൊലീസിന് കൈമാറി. പൊലീസ് എഫ്.ഐ.ആര്‍ ഇട്ടപ്പോള്‍ ആരോപണവിധേയനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

 

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

പാര്‍ട്ടിക്ക് പുറത്തായ ആള്‍ രാജി വയ്ക്കുകയോ വയ്ക്കാതിരിക്കുകയോ ചെയ്യുന്നത് അദ്ദേഹത്തിന്‍റെ തീരുമാനമാണ്. രാജ്യത്തോ സംസ്ഥാനത്തോ ഒരു പാര്‍ട്ടിയും ഇതുപോലൊരു തീരുമാനം എടുത്തിട്ടില്ല. ആ തീരുമാനത്തെ ചില മാധ്യമങ്ങള്‍ സൈഡ്‌ലൈന്‍ ചെയത് സാങ്കേതികത്വത്തെ കുറിച്ച് പറയുകയാണ്. ഈ സാങ്കേതികത്വമൊന്നും റേപ്പ് കേസിലെ പ്രതി സി.പി.എമ്മില്‍ എം.എല്‍.എ ആയി ഇരിക്കുമ്പോള്‍ അവിടെ പോയി ആരും ചോദിച്ചില്ലല്ലോ. ഞാന്‍ മറുപടി പറയാതിരിക്കാന്‍ കാട്ടുന്ന ഈ ചോദ്യം ആരെങ്കിലും മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ടോ. റേപ്പ് കേസിലെ പ്രതിയാണ് അവിടെ എം.എല്‍.എ ആയി ഇരിക്കുന്നത്. അതൊന്ന് ചോദിക്ക്. എത്ര കേസുകളില്‍ പ്രതികളായിട്ടുള്ള ആളുകളെയാണ് പാര്‍ട്ടി കോടതി തീരുമാനിച്ച് പാര്‍ട്ടിക്കുള്ളില്‍ നടപടി എടുത്തത്. ആലപ്പുഴയില്‍ സ്ത്രീകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയവരെ ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ടല്ലോ. ഇതൊക്കെ ഇനി പിണറായി വിജയനോട് ചോദിക്കണം-അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ഇങ്ങനെയൊന്നും തീരുമാനിക്കുമെന്ന് സി.പി.എം പ്രതീക്ഷിച്ചില്ല. അവര്‍ ആഗ്രഹിച്ചത് തിരഞ്ഞെടുപ്പ് അവസാനിക്കുന്നതു വരെ ഇത് ലൈവാക്കി ശബരിമലയിലെ സ്വര്‍ണക്കൊള്ളയും സര്‍ക്കാരിനെതിരായ ജനങ്ങളുടെ അതിശക്തമായ വികാരത്തെയും ഇല്ലാതാക്കാനാണ് ശ്രമിച്ചത്. രാവിലെ പരാതി കിട്ടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് തലേ ദിവസമെ അറിയാമായിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസിനും പൊലീസിനും ഇയാളെ അറസ്റ്റു ചെയ്യണമായിരുന്നെങ്കില്‍ ഒരു പൊലീസുകാരന്‍ വിചാരിച്ചാല്‍ മതിയായിരുന്നു. അറസ്റ്റ് ചെയ്യണമെന്നോ കേസെടുക്കണമെന്നോ അല്ലായിരുന്നു അവരുടെ താല്‍പര്യം. തിരഞ്ഞെടുപ്പ് വരെ ഈ വിഷയം ലൈവാക്കി നിര്‍ത്തണമെന്ന ആഗ്രഹം മാത്രമായിരുന്നു സര്‍ക്കാരിന്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാതൃകയായ തീരുമാനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. അഭിമാനത്തോടെയാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. സി.പി.എമ്മിന് പണ്ട് മുതല്‍ക്കെ കിട്ടിയ പരാതികള്‍ പൊലീസിന് കൈമാറി പൊലീസിനെക്കൊണ്ട് നടപടി എടുപ്പിക്കാന്‍ നിങ്ങള്‍ തയാറുണ്ടോ?-പ്രതിപക്ഷ നേതാവ് ചോദിച്ചു.

TagsCongressRahul MankoottathilV D Satheesan
Previous Article

‘ഇങ്ങനെ ഒരു ആഭാസന് വേണ്ടി കുനിയേണ്ടതല്ല കോണ്‍ഗ്രസുകാരുടെ ശിരസ്’:ഡോ.സൌമ്യസരിൻ

Next Article

ദീപപ്രഭയില്‍ ശബരിമലയില്‍ തൃക്കാര്‍ത്തിക

Related articles More from author

  • GeneralHeadlines

    ശിവഗിരി തീർഥാടകർക്കായി ആറേക്കർ വേണം; നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

    June 13, 2026
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിൽ തന്നോടും മോശമായി പെരുമാറി:എംഎ ഷഹനാസ്

    December 3, 2025
    By Admin
  • GeneralHeadlinesPolitics

    ഔദ്യോഗികാവശ്യത്തിന് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ ഭാര്യാപിതാവിനെ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ,’ധൂർത്ത് ധൂർത്ത് എന്ന നെഞ്ചത്തടി എവിടെയെങ്കിലും കേട്ടോ’യെന്ന് എം.ബി.രാജേഷ്,പ്രതിപക്ഷം അതിനെതിരെ വിമർശനമുന്നയിക്കണമെന്ന് വി.ടി ബലറാം

    August 1, 2026
    By Admin
  • GeneralHeadlines

    വി.ഡി സതീശൻ്റെ മംഗ്‌ളൂരിലേക്കുള്ള പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തിലെ വിവാദ യാത്രയിൽ സ്വര്‍ണ പാളി കേസില്‍ എസ്‌.ഐ.ടി ചോദ്യം ചെയ്‌ത വ്യക്തിയുമെന്ന് എൽ ഡി എഫ് കൺവീനർ

    June 14, 2026
    By Admin
  • GeneralHeadlinesPolitics

    ‘ഇ ഡിയുടെ ‘പട്ടി ഷോ’യ്ക്ക് കയ്യടിച്ച ഓരോ കോൺഗ്രസ് പ്രവർത്തകനും അധികം വൈകാതെ ക്ലിഫ് ഹൗസിൻ്റെ വാതിലിൽ ഇ ഡി മുട്ടുമ്പോൾ പ്രതിഷേധിക്കാനുള്ള അവകാശം സ്വയം അടിയറ ...

    May 27, 2026
    By Admin
  • HeadlinesHealthPolitics

    ‘പ്രതിപക്ഷനേതാവേ,അങ്ങ് ഇതൊക്കെ അറിയേണ്ടതല്ലേ?’-വി.ഡി സതീശന് ആരോഗ്യമന്ത്രി വീണാജോർജിൻ്റെ മറുപടി

    February 13, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Timeline

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions