Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

HeadlinesMovies
Home›Headlines›ചലച്ചിത്രോത്സവത്തിൽ പൂർണമായും ഹരിതചട്ടം

ചലച്ചിത്രോത്സവത്തിൽ പൂർണമായും ഹരിതചട്ടം

By Admin
December 7, 2025
319
0

  തിരുവനന്തപുരം:ഡിസംബർ 12 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ സംഘാടനം സമ്പൂർണ്ണ ഹരിതചട്ടം പാലിച്ചായിരിക്കും. ചലച്ചിത്ര അക്കാദമിയുടെയും  ശുചിത്വമിഷൻ്റെയും ചുമതലക്കാർ  പങ്കെടുത്തു നടത്തിയ മീറ്റിങ്ങിലാണ് ഈ തീരുമാനം .

തിയേറ്ററുകളിലും, പരിസരങ്ങളിലും മാലിന്യം കുന്നുകൂടുന്നത് ഒഴിവാക്കാൻ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പേപ്പർ, തെർമോക്കോൾ പാത്രങ്ങളും, കപ്പുകളും പരിപൂർണ്ണമായി ഒഴിവാക്കും. മേളയിൽ പങ്കെടുക്കുന്നവരും പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികളും മറ്റും ഒഴിവാക്കണം.   പതിവുപോലെതന്നെ, ഡെലിഗേറ്റുകൾക്ക് വിതരണം ചെയ്യുന്ന കിറ്റ് തുണി സഞ്ചിയിലാണ് വിതരണം ചെയ്യുന്നത്.

നിലവിൽ വിവിധയിടങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന ആസൂത്രണപ്രവർത്തനങ്ങൾ, വോളണ്ടിയർമാരുടെ ട്രെയിനിങ് എന്നിവിടങ്ങളിൽ ഡിസ്‌പോസിബിൾ കപ്പുകൾക്ക് പകരം കഴുകി പുനരപയോഗിക്കാവുന്ന ഗ്ലാസുകളാണ് ഉപയോഗിച്ചുപോരുന്നതെന്ന് അക്കാദമി സെക്രട്ടറി സി. അജോയ് അറിയിച്ചു.

മേള തുടങ്ങുമ്പോൾ എല്ലാ തിയറ്ററുകളിലും മാലിന്യം തരംതിരിച്ച് ഇടുന്നതിനുള്ള ബിന്നുകൾ സജ്ജീകരിക്കും. തീയറ്ററുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന സ്റ്റാളുകൾ ഹരിതചട്ടം നിർബന്ധമായി പാലിക്കണമെന്ന നിർദ്ദേശവും ഇതിനോടകം നൽകി. നഗരസഭയുടെയും, ശുചിത്വമിഷൻ്റെയും സഹകരണത്തോടെ വിവിധ വേദികളിൽ മാലിന്യനീക്കം സുഗമമാക്കുന്നതിലേക്കുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

ഹരിതകർമ്മ സേന, ഗ്രീൻ വോളണ്ടിയർമാർ എന്നിവരുടെ സേവനവും വിവിധ വേദികളിൽ ലഭ്യമാക്കുന്നതിലേക്കുള്ള നടപടികളും സ്വീകരിക്കും. നഗരസഭയും ജില്ലാ ശുചിത്വമിഷനും ഇതുസംബന്ധിച്ച പ്രാരംഭഘട്ട പ്രവർത്തനങ്ങൾ അക്കാദമിയുമായി ചേർന്ന് ആരംഭിച്ചു കഴിഞ്ഞു.

മേളയുടെ ഭാഗമായുണ്ടാകുന്ന കാർബൺ എമിഷൻ കഴിയുന്നത്ര കുറയ്ക്കുന്നതു സംബന്ധിച്ച വിലയിരുത്തൽ നടത്തുന്നതിനും ഇത്തവണ സംവിധാനമുണ്ടാക്കും. പുനരുപയോഗം, പുനഃചംക്രമണം എന്നീ ആശയങ്ങളിൽ അധിഷ്ഠിതമായി ഇത്തവണ ശുചിത്വ മിഷൻ രൂപകൽപ്പന ചെയ്യുന്ന പാഴ്വസ്തുക്കൾ കൊണ്ടുള്ള വെയ്സ്റ്റ് ടു ആർട്ട് ഇൻസ്റ്റലേഷനും മേളയുടെ മുഖ്യവേദികളിലൊന്നായ ടാഗോർ തിയറ്ററിന് മുന്നിലായി സ്ഥാപിക്കും.

TagsIFFK2025Kerala International Film FestivalMalayalam Cinema
Previous Article

ലേലു അല്ലു,ലേലുഅല്ലു…ജാമ്യം വീണ്ടും നിഷേധിച്ചതോടെ നിരാഹാരം നിർത്തി രാഹുൽ ...

Next Article

‘സമഗ്ര പ്ലസ് എ ഐ’പ്ലാറ്റ്‌ഫോം :’കൈറ്റി’ന് ദേശീയ പുരസ്‌കാരം

Related articles More from author

  • Headlines

    ദിലീപ് ചിത്രം,സംവിധാനം : ഷാജി കൈലാസിൻ്റെ മകൻ ജഗൻ

    November 12, 2025
    By Admin
  • HeadlinesMovies

    ഐഎഫ്എഫ്കെ :ലോറ കസബെയുടെ ‘വിർജിൻ ഓഫ് ക്വാറി ലേക്ക്’ മുഖ്യ ആകർഷണമായി ലാറ്റിനമേരിക്കൻ പാക്കേജ്

    December 9, 2025
    By Admin
  • HeadlinesMovies

    ചിത്രീകരണം പൂർത്തിയായി “സ്പാ “

    November 26, 2025
    By Admin
  • Headlines

    ബാലചന്ദ്രമേനോന് സിനിമയിൽ 50;ആഘോഷം 29ന്

    November 25, 2025
    By Admin
  • Movies

    അഞ്ചുഭാഷകളിൽ വീണ്ടും  അയ്യപ്പസിനിമ

    November 4, 2025
    By Admin
  • HeadlinesMovies

    ആഴത്തിലുള്ള പഠനമാണ് മികച്ച സിനിമകളുടെ യഥാർത്ഥ മൂലധനം:അടൂർ 

    November 30, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി
  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’
  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’
  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി
  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Timeline

  • April 23, 2026

    കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • April 23, 2026

    ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • April 23, 2026

    വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • April 22, 2026

    ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • April 22, 2026

    തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions