Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് മന്ത്രി സിപി ജോൺ , ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സർക്കാരേ’എന്ന് മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ

  • കാലവർഷക്കെടുതിയിൽ 25 മരണം,നാലുപേരെ കാണാതായി, 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18434 അന്തേവാസികൾ,ആഗസ്റ്റ് 5ന് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • തിരുവനന്തപുരത്ത് ആഗസ്റ്റ് 7ന് സർക്കാർ നടത്തുന്ന തൊഴിൽമേള,പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബി ബി എ, എം ബി എ തുടങ്ങിയ യോഗ്യതകളുള്ള 40 വയസിൽ താഴെയുള്ളവർക്ക് പങ്കെടുക്കാം

  • അതിശക്തമായ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ 4 ന് റെഡ് അലർട്ട്,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് ആഗസ്റ്റ് 5 ന് ഓറഞ്ച് അലർട്ട്

  • നിയമഭേദഗതി മുതൽ ഡിജിറ്റൽ ഭരണസംവിധാനങ്ങൾ വരെ നാല് തീരുമാനങ്ങൾക്ക് ഉത്തരവ്

Headlines
Home›Headlines›ബാലചന്ദ്രമേനോന് സിനിമയിൽ 50;ആഘോഷം 29ന്

ബാലചന്ദ്രമേനോന് സിനിമയിൽ 50;ആഘോഷം 29ന്

By Admin
November 25, 2025
462
0

തിരുവനന്തപുരം: മലയാളസിനിമയിലെ ഓൾറൗണ്ടറായ ബാലചന്ദ്രമേനോന്‍ വെള്ളിത്തിരയിലെത്തിയിട്ട് അരനൂറ്റാണ്ട്. മേനോന്‍റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് 29ന് വൈകിട്ട് 6 മണിക്ക് ടാഗോർ തിയേറ്ററിൽ ഇത് ആഘോഷിക്കുകയാണ്.ജഗതി ശ്രീകുമാര്‍ ഉള്‍പ്പെടെ സിനിമാരംഗത്തുനിന്നുള്ള പ്രമുഖരും ബാലചന്ദ്രമേനോന്‍റെ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും. ബാലചന്ദ്രമേനോൻ സ്ഥാപിച്ച ‘റോസസ് ദ ഫാമിലി ക്ലബ്ബി’നാണ് ആഘോഷപരിപാടികളുടെ നേതൃത്വം .

കോളേജ് കാല ചങ്ങാതികളായ ബദറുദ്ദീൻ,ബഷീർ,കല്ലറ മധു എന്നിവരോടൊപ്പം ബാലചന്ദ്രമേനോൻ 1972ലെ ചിത്രം

കോളേജ് കാല ചങ്ങാതികളായ ബദറുദ്ദീൻ,ബഷീർ,കല്ലറ മധു എന്നിവരോടൊപ്പം ബാലചന്ദ്രമേനോൻ 2025ലെ ചിത്രം

‘കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബാലചന്ദ്രമേനോൻ’ എന്ന് വെള്ളിത്തിരയിൽ പ്രത്യേക്ഷപ്പെട്ടുതുടങ്ങിയത് 1978ൽ പുറത്തിറങ്ങിയ ‘ഉത്രാടരാത്രി’ മുതലാണ്. അതിനും രണ്ടുവർഷം മുൻപ് നാന സിനിമാ വാരികയുടെ റിപ്പോർട്ടറായാണ് ബാലചന്ദ്രമേനോൻ സിനിമാജീവിതത്തിലേക്കെത്തുന്നത്. സിനിമാ ജേർണലിസ്റ്റ് എന്ന രീതിയിലുള്ള ആ യാത്രയാണ് സ്വന്തം സിനിമയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.ആറ് സിനിമകൾക്കുശേഷം,1981ൽ പുറത്തിറങ്ങിയ ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’എന്ന സിനിമിയിലൂടെ രചനയ്ക്കും സംവിധാനത്തിനുമൊപ്പം നടനായും മേനോൻ വെള്ളിത്തിരയിലെത്തി.

1982ൽ പുറത്തിറങ്ങിയ ‘ചിരിയോ ചിരി’ മുതല്‍ സംവിധാനം ചെയ്യുന്ന സിനിമകളിൽ മേനോനെ മുഖ്യവേഷത്തില്‍ സിനിമാപ്രേക്ഷകര്‍ കണ്ടുതുടങ്ങി.സംവിധാനം ചെയ്ത 37 സിനിമകളിൽ 27ലും മേനോൻതന്നെയായിരുന്നു നായകൻ.മിക്കവാറും സിനിമകളില്‍ നായികമാരായി പുതുമുഖങ്ങളെ പരീക്ഷിക്കാനും മേനോന്‍ ധൈര്യംകാട്ടി.ശോഭന, കാർത്തിക, രോഹിണി, പാർവ്വതി തുടങ്ങിയ നടിമാരെല്ലാം പുതുമുഖങ്ങളായി രംഗപ്രവേശംചെയ്തത് ബാലചന്ദ്രമേനോന്‍റെ സിനിമകളിലൂടെയാണ്.

തലയിലൊരു വട്ടക്കെട്ടുംകെട്ടിയുള്ള ബാലചന്ദ്രമേനോന്‍റെ പടവും സിനിമയുടെ പേരിനു താഴെ ആ പേരും ഉണ്ടെങ്കിൽ കുടുംബപ്രേക്ഷകർ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയകാലം.മമ്മൂട്ടി നായകനായി 1991ൽ പുറത്തുവന്ന ‘നയം വ്യക്തമാക്കുന്നു’ ആണ് ഇതിനിടയിൽ അദ്ദേഹം അഭ്രത്തിലില്ലാതെ റിലീസ് ചെയ്ത ഏക മലയാള സിനിമ.പതിവ് ബാലചന്ദ്രമേനോൻ സിനിമകളുടെ സ്വഭാവത്തിൽനിന്ന് വ്യത്യസ്തമായ കഥയായിരുന്നു ആ സിനിമയുടേത്.1986ൽ ‘തായക്ക് ഒരു താലാട്ട്’ എന്ന തമിഴ് സിനിമയും അദ്ദേഹം സംവിധാനം ചെയ്തു. മറ്റു സംവിധായകരുടെ മുപ്പതിലധികം സിനിമകളിലും അദ്ദേഹം വേഷമിട്ടു.
ഇതിനിടയിൽ നിർമാതാവ്,ഗാനരചയിതാവ്,സംഗീതസംവിധായകൻ,ഗായകൻ,എഡിറ്റർ തുടങ്ങി സിനിമയുടെ മിക്കവാറും മേഖലകളിലും മേനോൻ കൈവച്ചു.’എന്‍റെ അമ്മു നിന്‍റെ തുളസി അവരുടെ ചക്കി’ എന്ന സിനിമയിൽ ഗായകനായും ‘അച്ചുവേട്ടൻ്റെ വീടി’ല്‍ എഡിറ്ററായും ‘സമാന്തരങ്ങ’ളിൽ സംഗീതസംവിധായകനായും തുടക്കമിട്ടു. 1998ൽ സ്വന്തം സൃഷ്ടിയായ ‘സമാന്തരങ്ങളി’ലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചു.2007ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.

ബാലചന്ദ്രമേനോനും ഭാര്യ വരദയും

ഈ വര്‍ഷം സിനിമാജീവിതത്തിൻ്റെ അൻപതാണ്ട് പൂർത്തിയാകുമ്പോൾ ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന രാഷ്ട്രീയ സിനിമയിൽ മുഖ്യമന്ത്രിയുടെ വേഷം ചെയ്യുകയാണ് അദ്ദേഹമിപ്പോൾ. വൈകാതെ അടുത്ത സിനിമ സംവിധാനംചെയ്യുകയെന്ന പദ്ധതിയും ബാലചന്ദ്രമേനോനുണ്ട്.

TagsActorWriter DirectorBalachandra MenonMalayalam Cinema
Previous Article

ഗീ ഹല്‍വ,കാന്താരി മോര്,ബനാനബര്‍ഫി…5 പുതിയ ഉല്പന്നങ്ങളുമായി മില്‍മ

Next Article

രാഹുൽ മാങ്കൂട്ടത്തിനെ കോണ്‍ഗ്രസ് പടിയടച്ച് പിണ്ഡം വയ്ക്കണം:യൂത്ത് കോണ്‍.വനിതാ ...

Related articles More from author

  • GeneralHeadlinesMovies

    സലിം കുമാർ ഇല്ലാത്ത ‘ലാഫിങ് വില്ല ‘യിൽ പോയ അനുഭവം പങ്കുവച്ച് ബാലചന്ദ്രമേനോൻ

    June 13, 2026
    By Admin
  • HeadlinesMovies

    ‘തനിക്കു ഒരു വർഷം മുൻപ് സംവിധായകനായ ബാലചന്ദ്രമേനോനെ ‘മലയാളത്തിലെ ഭാഗ്യരാജ് ‘ എന്നുവിശേഷിപ്പിക്കുന്നതിനെതിരെ പ്രതികരിച്ച് ഭാഗ്യരാജ് ‘-ബാലചന്ദ്രമേനോൻ്റെ ഭാഗ്യരാജ് അനുസ്മരണം

    June 27, 2026
    By Admin
  • Movies

    അഞ്ചുഭാഷകളിൽ വീണ്ടും  അയ്യപ്പസിനിമ

    November 4, 2025
    By Admin
  • HeadlinesMovies

    ഐ.ഐ.എഫ്.കെ:ഇത്തവണ 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ

    December 10, 2025
    By Admin
  • Headlines

    ദിലീപ് ചിത്രം,സംവിധാനം : ഷാജി കൈലാസിൻ്റെ മകൻ ജഗൻ

    November 12, 2025
    By Admin
  • HeadlinesMovies

    ചിത്രീകരണം പൂർത്തിയായി “സ്പാ “

    November 26, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് മന്ത്രി സിപി ജോൺ , ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സർക്കാരേ’എന്ന് മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ
  • കാലവർഷക്കെടുതിയിൽ 25 മരണം,നാലുപേരെ കാണാതായി, 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18434 അന്തേവാസികൾ,ആഗസ്റ്റ് 5ന് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
  • തിരുവനന്തപുരത്ത് ആഗസ്റ്റ് 7ന് സർക്കാർ നടത്തുന്ന തൊഴിൽമേള,പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബി ബി എ, എം ബി എ തുടങ്ങിയ യോഗ്യതകളുള്ള 40 വയസിൽ താഴെയുള്ളവർക്ക് പങ്കെടുക്കാം
  • അതിശക്തമായ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ 4 ന് റെഡ് അലർട്ട്,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് ആഗസ്റ്റ് 5 ന് ഓറഞ്ച് അലർട്ട്
  • നിയമഭേദഗതി മുതൽ ഡിജിറ്റൽ ഭരണസംവിധാനങ്ങൾ വരെ നാല് തീരുമാനങ്ങൾക്ക് ഉത്തരവ്

Timeline

  • August 4, 2026

    സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് മന്ത്രി സിപി ജോൺ , ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സർക്കാരേ’എന്ന് മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ

  • August 4, 2026

    കാലവർഷക്കെടുതിയിൽ 25 മരണം,നാലുപേരെ കാണാതായി, 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18434 അന്തേവാസികൾ,ആഗസ്റ്റ് 5ന് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • August 4, 2026

    തിരുവനന്തപുരത്ത് ആഗസ്റ്റ് 7ന് സർക്കാർ നടത്തുന്ന തൊഴിൽമേള,പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബി ബി എ, എം ബി എ തുടങ്ങിയ യോഗ്യതകളുള്ള 40 വയസിൽ താഴെയുള്ളവർക്ക് പങ്കെടുക്കാം

  • August 4, 2026

    അതിശക്തമായ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ 4 ന് റെഡ് അലർട്ട്,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് ആഗസ്റ്റ് 5 ന് ഓറഞ്ച് അലർട്ട്

  • August 4, 2026

    നിയമഭേദഗതി മുതൽ ഡിജിറ്റൽ ഭരണസംവിധാനങ്ങൾ വരെ നാല് തീരുമാനങ്ങൾക്ക് ഉത്തരവ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions