Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

GeneralHeadlines
Home›General›‘ഭാവനയ്ക്ക്, വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക്, ഐക്യദാർഢ്യം…’

‘ഭാവനയ്ക്ക്, വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക്, ഐക്യദാർഢ്യം…’

By Admin
December 8, 2025
322
0

നീതിന്യായവ്യവസ്‌ഥയ്ക്കും മെച്ചപ്പെടാനുള്ള അവസരമുണ്ട് എന്നോർമ്മിപ്പിക്കുന്ന വിധി
തിരുവനന്തപുരം :ഭാവനയ്ക്കും വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.ജെ ജേക്കബ്.തങ്ങൾ രാജിവച്ചപ്പോൾ കോടതി തന്നെ കൂറ് മാറി എന്ന് ഒരർത്ഥത്തിൽ രാജിവച്ച പ്രോസിക്യൂട്ടർമാർ പ്രഖ്യാപിക്കുകയാണ് ചെയ്തെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

കെ.ജെ ജേക്കബ്

‘ഡെക്കാണ്‍ ക്രോണിക്കിൾ’ എക്സിക്യുട്ടീവ് എഡിറ്ററായ കെ.ജെ ജേക്കബ് ഫെയ്സ് ബുക്കിൽ എഴുതിയത് :
ഹീനമായ ഒരു കുറ്റകൃത്യം ചെയ്തു എന്നാരോപിക്കപ്പെട്ട പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടു.
അത്രയും ആശ്വാസം.
മലയാളത്തിലെ ഒരു മുൻനിര നടിയെ ഓടുന്ന വാഹനത്തിൽ കയറി വലിയ സാമ്പത്തിക-രാഷ്ട്രീയ-ക്രിമിനൽ സംഘ ബന്ധങ്ങളില്ലാത്ത പ്രതി ബലാൽസംഗം ചെയ്യണം എങ്കിൽ അയാൾക്ക് പിറകിൽ ആരോ ഉണ്ട് എന്ന് കോടതിയ്ക്ക് അത്ര ബോധ്യമായിട്ടില്ല. അല്ലെങ്കിൽ പ്രോസിക്യൂഷൻ പറഞ്ഞ പ്രതിയാണെന്ന് ബോധ്യമായിട്ടില്ല എന്നല്ലേ?
ആവട്ടെ.
***
സാക്ഷികൾ നിരനിരയായി കൂറുമാറിയതൊക്കെ പോട്ടെ.
എല്ലാ കോടതിയും രണ്ടുഭാഗത്തിൻ്റെയും വിശ്വാസത്തിന്‍റെ പുറത്തുതന്നെയാണ് പ്രവർത്തിക്കുന്നത്. തങ്ങളെ കേൾക്കുകയും നീതിയുക്തമായ, നിയമപരമായ തീരുമാനം കോടതി എടുക്കുകയും ചെയ്യും എന്ന വിശ്വാസത്തിൽത്തന്നെയാണ് കക്ഷികളും അവരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരും കോടതിയിൽ എത്തുന്നത്.
പോലീസും പട്ടാളവുമല്ല കോടതിയുടെ ബലം; നീതിബോധമുള്ള ജനങ്ങളുടെ വിശ്വാസമാണ്. ആ വിശ്വാസം തകർന്നാൽ തോൽക്കുന്നത് കക്ഷികളല്ല,
നീതിന്യായവ്യവസ്‌ഥയാണ്.
വിചാരണയ്ക്കിടയിൽത്തന്നെ നീതി കിട്ടുന്നില്ല എന്ന് കുറ്റകൃത്യത്തിന്റെ ഇരയും പ്രോസിക്യൂഷൻ അഭിഭാഷകരും പരാതിപ്പെട്ട ഒരു കേസാണിത്. രണ്ടു പ്രോസിക്യൂട്ടർമാർ രാജിവച്ചു പോവുകയും ചെയ്തു.
പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറിയാൽ അത് പ്രഖ്യാപിക്കുന്നത് പ്രോസിക്യൂട്ടറാണ്. തങ്ങൾ രാജിവച്ചപ്പോൾ കോടതി തന്നെ കൂറ് മാറി എന്ന് ഒരർത്ഥത്തിൽ പ്രോസിക്യൂട്ടർമാർ പ്രഖ്യാപിക്കുകയാണ് ചെയ്തത്. മേൽക്കോടതി അത് കേൾക്കാൻ തയാറായുമില്ല.
പൗരന്മാർക്കു മാത്രമല്ല കോടതികൾക്കും നീതിന്യായവ്യവസ്‌ഥയ്ക്കും മെച്ചപ്പെടാനുള്ള അവസരമുണ്ട് എന്നോർമ്മിപ്പിക്കുന്ന വിധി.
***
ഭാവനയ്ക്ക്, വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക്, ഐക്യദാർഢ്യം. പോരാട്ടങ്ങൾ തുടരുക.
ബാലചന്ദ്രകുമാർ, നിങ്ങൾക്ക് ഒരിക്കൽക്കൂടി അഭിവാദ്യം. എപ്പോഴും ജയിക്കണമെന്നില്ല. എങ്കിലും നിങ്ങളുടെ വംശം ബാക്കിയുണ്ടാവട്ടെ.

TagsBhavanaK J JacobLawMalayalam movie
Previous Article

മഞ്ജു ആ സത്യം തുറന്നടിച്ചു:ഇതൊരു ‘കൊട്ടേഷൻ ആണ്’

Next Article

അതിജീവിതയ്ക്കൊപ്പം തന്നെ,എപ്പോഴും…

Related articles More from author

  • GeneralHeadlines

    ‘കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി എൻ്റെ മൊഴി തെറ്റായി രേഖപ്പെടുത്തി’:അനന്തു സുരേഷ് കുമാർ

    December 10, 2025
    By Admin
  • HeadlinesMovies

    ജീത്തു ജോസഫിൻ്റെ ‘വലതു വശത്തെ കള്ളൻ’ ജനുവരി 30ന് 

    December 23, 2025
    By Admin
  • GeneralHeadlines

    ഇപ്പോൾ ഈ രണ്ടു സ്ത്രീകളും ഇരകൾ

    December 8, 2025
    By Admin
  • GeneralHeadlines

    ‘ദിലീപിനെതിരെ ഇനി 3 കേസുകള്‍, പൂർണ്ണമായും കുറ്റവിമുക്തനായില്ല’

    December 9, 2025
    By Admin
  • GeneralMovies

    പ്രേംകുമാറിനെ പുറത്താക്കിയ രീതിയെ വിമർശിച്ച് എൻ.ഇ മേഘനാദ്

    November 3, 2025
    By Admin
  • HeadlinesMovies

    ഇങ്ങനെയൊക്കെയാണ് ശ്രീനിവാസൻ

    December 20, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം
  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Timeline

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • March 6, 2026

    റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions