Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

HeadlinesMovies
Home›Headlines›ഐഎഫ്എഫ്കെ :ലോറ കസബെയുടെ ‘വിർജിൻ ഓഫ് ക്വാറി ലേക്ക്’ മുഖ്യ ആകർഷണമായി ലാറ്റിനമേരിക്കൻ പാക്കേജ്

ഐഎഫ്എഫ്കെ :ലോറ കസബെയുടെ ‘വിർജിൻ ഓഫ് ക്വാറി ലേക്ക്’ മുഖ്യ ആകർഷണമായി ലാറ്റിനമേരിക്കൻ പാക്കേജ്

By Admin
December 9, 2025
75
0

‘ദി വിർജിൻ ഓഫ് ദി ക്വാറി ലേക്ക്’-ലാറ്റിനമേരിക്കൻ വിഭാഗത്തിലെ മുഖ്യ ആകർഷണം

തിരുവനന്തപുരം:മുപ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്കെ) ലാറ്റിനമേരിക്കൻ വിഭാഗത്തിലുള്ളത് സാമൂഹിക-വൈയക്തിക പ്രമേയങ്ങൾ ചർച്ച ചെയ്യുന്ന അഞ്ച് മികച്ച ചിത്രങ്ങൾ.അന്താരാഷ്ട്ര മേളകളിൽ അംഗീകാരം നേടിയ ഈ സിനിമകൾ മലയാളികൾക്ക് പ്രിയങ്കരമായ ലാറ്റിൻ അമേരിക്കയിലെ രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക പശ്ചാത്തലങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തുന്നവയാണ്.

അർജൻ്റീനൻ സംവിധായിക ലോറ കസബെയുടെ ‘ദി വിർജിൻ ഓഫ് ദി ക്വാറി ലേക്ക്’ ആണ് ഈ വിഭാഗത്തിലെ മുഖ്യ ആകർഷണം. 2001ൽ അർജൻ്റീനയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, കൗമാരക്കാരായ മൂന്ന് പെൺകുട്ടികളുടെ കഥ പറയുന്ന കമിങ് ഓഫ് ഏജ് ഹൊറർ ചിത്രമാണിത്. ചിത്രം സൺഡാൻസ് ചലച്ചിത്രമേളയിലും 26-ാമത് ബിഎഎഫ്ഐസിഐ ഫെസ്റ്റിവലിലും പ്രദർശിപ്പിക്കുകയും ഗ്രാൻഡ് ജൂറി പ്രൈസ് നേടുകയും ചെയ്തു.

പെറു സംവിധായകൻ ഫ്രാൻസിസ്കോ ജെ ലൊംബാർഡിയുടെ ‘ഇൻസൈഡ് ദി വുൾഫ്’ (എൽ കോറസോൺ ഡൽ ലോബോ) ആമസോൺ വനമേഖലയിൽ സംഭവിക്കുന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
സായുധ, ഗറില്ല സംഘടനയായ ‘ഷൈനിംഗ് പാത്ത്’ തട്ടിക്കൊണ്ടുപോയ അക്വിലസ് എന്ന ആമസോണിലെ ആദിവാസി ബാലൻ്റെ അതിജീവനവും സ്വത്വബോധത്തിനായുള്ള പോരാട്ടവുമാണ് പ്രമേയം.

സ്വത്വം, കുടിയേറ്റം, കുടുംബബന്ധങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കുന്ന ചിത്രമാണ് സിസിലിയാ കാങ്ഗിൻ്റെ ‘എൽഡർ സൺ’. കൊറിയൻ-അർജൻ്റീനിയൻ വംശജയായ ലീല എന്ന യുവതിയുടെ സ്വത്വ പ്രതിസന്ധിയും, 18 വർഷം മുമ്പ് പുതിയ സ്വപ്നം തേടി ലാറ്റിനമേരിക്കയിൽ എത്തിയ അവളുടെ അച്ഛൻ്റെ ഭൂതകാലവുമാണ് ഇതിൽ മാറിമാറി വരുന്നത്. ലൊക്കാർണോ ചലച്ചിത്രമേളയിൽ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം നേടിയിട്ടുണ്ട്.

ലൂസിയാന പിയാന്റാനിഡയുടെ ‘ഓൾ ദി സ്‌ട്രെങ്ത്’ എന്ന ചിത്രം, തൻ്റെ കഴിവുകൾ സൂപ്പർ പവറുകളായി വികസിപ്പിച്ചെടുത്ത സ്ത്രീകളെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുന്ന മാർലിൻ എന്ന യുവതിയുടെ കഥയാണ്. 26-ാമത് ബിഎഎഫ്ഐസിഐ ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരം നേടി.
വെറോണിക്ക പെറോട്ടയുടെ ‘ക്യുമാഡുറ ചൈന’യും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ സാമൂഹികവും രാഷ്ട്രീയവും വൈകാരികവുമായ ഭൂമികകളെക്കുറിച്ചുള്ള ശക്തമായ കാഴ്ചകൾ ഈ ചിത്രങ്ങൾ പ്രേക്ഷകർക്ക് നൽകുമെന്നാണ്പ്രതീക്ഷിക്കുന്നത്..

TagsIFFK2025Latin American Package
Previous Article

‘ദിലീപിനെതിരെ മുകേഷ് മൊഴി മാറ്റിയില്ല,പിന്നാലെ കെണി’

Next Article

ഐ.ഐ.എഫ്.കെ:ഇത്തവണ 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ

Related articles More from author

  • HeadlinesMovies

    ചലച്ചിത്രമേളയുടെ ആദ്യ ദിനത്തിൽ ’പലസ്തീൻ 36’ ഉൾപ്പെടെ 11 ചിത്രങ്ങൾ

    December 11, 2025
    By Admin
  • HeadlinesMovies

    ചലച്ചിത്രോത്സവത്തിൽ പൂർണമായും ഹരിതചട്ടം

    December 7, 2025
    By Admin
  • HeadlinesMovies

    ഐ.ഐ.എഫ്.കെ:ഇത്തവണ 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ

    December 10, 2025
    By Admin
  • Headlines

    മില്‍മയ്ക്ക് വീണ്ടും ദേശീയ അംഗീകാരം

    November 18, 2025
    By Admin
  • GeneralHeadlinesTechnology

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

    March 6, 2026
    By Admin
  • Headlines

    നിക്ഷയ് മിത്രയുമായി കൈകോർത്ത് യു എസ് ടി;ക്ഷയരോഗ ബാധിതർക്ക് ഭക്ഷണ കിറ്റുകൾ

    November 20, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…
  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Timeline

  • March 7, 2026

    അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • March 7, 2026

    ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions