Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

GeneralHeadlines
Home›General›സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ:ജനുവരി 18ന് സമാപന ചടങ്ങിലെ മുഖ്യാതിഥി മോഹൻലാൽ

സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ:ജനുവരി 18ന് സമാപന ചടങ്ങിലെ മുഖ്യാതിഥി മോഹൻലാൽ

By Admin
December 19, 2025
303
0

കലോൽസവം ജനുവരി 14 മുതൽ 18 വരെ

തിരുവനന്തപുരം:ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ 64-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി .

ജനുവരി 14 മുതൽ 18 വരെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെ വിവിധ വേദികളിലായാണ് കലോൽസവം നടക്കുന്നത്. കലോത്സവത്തിന്‍റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും പ്രധാന ഔദ്യോഗിക കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനുമായി ഡിസംബർ 20ന് വിപുലമായ പരിപാടികൾ തൃശൂരിൽ സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങുകളിൽ മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു എന്നിവരും പങ്കെടുക്കും.

രാവിലെ 11 ന് തേക്കിൻകാട് മൈതാനത്ത് വെച്ച് കലോത്സവ പന്തലിന്‍റെ കാൽനാട്ടു കർമ്മം നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് തൃശൂർ ഗവൺമെൻ്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസിലെ സ്വാഗതസംഘം ഓഫീസിൽ വെച്ച് കലോത്സവ ലോഗോ പ്രകാശനം, മീഡിയ അവാർഡ് പ്രഖ്യാപനം, പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം എന്നിവ നടക്കും.തുടർന്ന് വിവിധ കമ്മിറ്റി ചെയർമാൻമാരുടെയും കൺവീനർമാരുടെയും അവലോകന യോഗം ചേരും.

കേരളത്തിന്‍റെ സമ്പന്നമായ കലാപൈതൃകവും തൃശൂരിന്‍റെ സാംസ്‌കാരിക ചിഹ്നങ്ങളും കോർത്തിണക്കി തയ്യാറാക്കിയ ലോഗോയാണ് 64-ാമത് കലോത്സവത്തിന്‍റെ ഔദ്യോഗിക ലോഗോയായി തെരഞ്ഞെടുത്തത്.

5 ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹൈസ്‌കൂൾ വിഭാഗത്തിൽ 96 ഇനങ്ങളും, ഹയർ സെക്കന്‍ററി വിഭാഗത്തിൽ 105 ഇനങ്ങളും സംസ്‌കൃതോത്സവത്തിൽ 19 ഇനങ്ങളും അറബിക് കലോത്സവത്തിൽ 19 ഇനങ്ങളും ആണ് ഉള്ളത്. മത്സരാർത്ഥികൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലും കാണികൾക്ക് ആസ്വദിക്കാവുന്ന രീതിയിലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സ്വാഗതസംഘത്തിന്‍റെ കീഴിലുള്ള വിവിധ സബ് കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തും. വേദി, ഭക്ഷണശാല, താമസം, സുരക്ഷ, ഗതാഗതം തുടങ്ങി എല്ലാ കാര്യങ്ങളിലെയും ക്രമീകരണങ്ങളിലെ പുരോഗതി യോഗം ചർച്ച ചെയ്യുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

TagsKerala School Arts FestivalMohanlalV Sivankutty
Previous Article

പോറ്റിയെ ശബരിമലയിൽ കേറ്റിയത് യുഡിഎഫെന്ന് ചിത്രങ്ങൾ തെളിവായി  പങ്കുവച്ച് ...

Next Article

‘നിങ്ങൾ സിസതോമസിനെ ബിജെപിയാക്കി’ – പിണറായി വിജയനോട് ഷിബുബേബിജോൺ

Related articles More from author

  • HeadlinesMovies

    ഇങ്ങനെയൊക്കെയാണ് ശ്രീനിവാസൻ

    December 20, 2025
    By Admin
  • HeadlinesMoviesMusic

    മോഹൻലാലും സംഘവും ഹൂസ്റ്റണിൽ ,ഏപ്രിൽ 17ന് വെള്ളിയാഴ്ച വൈകിട്ട് 6.30 ന് “കിലുക്കം 25” മെഗാഷോ

    April 13, 2026
    By Admin
  • GeneralHeadlines

    രാജ്യത്തെ ആദ്യ ‘വൈജ്ഞാനിക’ മണ്ഡലമാകാൻ പട്ടാമ്പി

    January 28, 2026
    By Admin
  • HeadlinesMovies

    റിലീസ് ചെയ്ത് 58 മണിക്കൂറിനുള്ളിൽ ‘ദൃശ്യം 3’വാരിക്കൂട്ടിയത് 100 കോടി!

    May 24, 2026
    By Admin
  • Movies

    നടിയായി മോഹൻലാലിൻ്റെ മകളും

    October 30, 2025
    By Admin
  • HeadlinesMovies

    സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

    June 7, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions