Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

GeneralHeadlines
Home›General›വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി

വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി

By Admin
December 21, 2025
412
0

നിയമപരമായ തൊഴിൽ ഉറപ്പ് 125 ദിവസം

ന്യൂഡൽഹി : വിക്‌സിത് ഭാരത് – ഗ്യാരന്‍റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ഈ നിയമം ഗ്രാമീണ കുടുംബങ്ങൾക്കുള്ള നിയമപരമായ വേതനാധിഷ്ഠിത തൊഴിലുറപ്പ് ഒരു സാമ്പത്തിക വർഷത്തിൽ 125 ദിവസമായി വർധിപ്പിക്കുന്നു.
വിക്‌സിത് ഭാരത് – ഗ്യാരന്‍റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ബിൽ 2025, പാർലമെൻ്റ് നേരത്തെ പാസാക്കിയിരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം 2005-ന് പകരമായി, ഉപജീവന സുരക്ഷ വർദ്ധിപ്പിക്കുന്നതും, 2047ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യം ​കൈവരിക്കാനുള്ള കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നതുമായ ആധുനിക, നിയമപരമായ ചട്ടക്കൂട് ഈ നിയമം കൊണ്ടുവരുന്നു.
ക്ഷേമപദ്ധതിയെന്നതിലുപരി, ഗ്രാമീണ തൊഴിലിനെ വികസനത്തിനുള്ള സംയോജിത മാർഗ്ഗമായി മാറ്റാനാണ് ഈ നിയമം ലക്ഷ്യമിടുന്നത്. ഇത് ഗ്രാമീണ കുടുംബങ്ങളുടെ വരുമാന സുരക്ഷ ശക്തിപ്പെടുത്തുകയും, ഭരണസംവിധാനവും ഉത്തരവാദിത്വ സംവിധാനങ്ങളും ആധുനികമാക്കുകയും, ഈടുനിൽക്കുന്നതും ഉൽപ്പാദനക്ഷമവുമായ ഗ്രാമീണ ആസ്തികളുടെ സൃഷ്ടിയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് അവകാശവാദം.

നിയമപരമായ തൊഴിലുറപ്പ് വർധിപ്പിക്കൽ
അവിദഗ്ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള മുതിർന്ന അംഗങ്ങളുള്ള ഓരോ ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 125 ദിവസത്തെ വേതനത്തോടു കൂടിയ തൊഴിൽ ഈ നിയമം ഉറപ്പാക്കുന്നു (വകുപ്പ് 5(1)).
മുമ്പുണ്ടായിരുന്ന 100 ദിവസമെന്ന തൊഴിൽപരിധി വർദ്ധിപ്പിച്ചത് കുടുംബങ്ങളുടെ ഉപജീവന സുരക്ഷയും വരുമാന സ്ഥിരതയും വർദ്ധിപ്പിക്കുന്നു.
കൃഷിക്കും ഗ്രാമീണ തൊഴിലിനും തുല്യ പരിഗണന
വിത്തുവിതയ്ക്കൽ, വിളവെടുപ്പ് തുടങ്ങിയ പ്രധാന കൃഷി കാലയളവുകളിൽ ആവശ്യമായ കർഷക തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി, ഒരു സാമ്പത്തിക വർഷത്തിൽ ആകെ 60 ദിവസത്തിൽ കവിയാത്ത ഇടവേള പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് ഈ നിയമം അധികാരം നൽകുന്നു (വകുപ്പ് 6).
എങ്കിലും 125 ദിവസത്തെ സമ്പൂർണ തൊഴിലുറപ്പ് തുടർന്നും നിലനിൽക്കും; ബാക്കിയുള്ള കാലയളവിൽ അത് നൽകും. ഇത് കാർഷിക ഉൽപ്പാദനക്ഷമതയെയും തൊഴിലാളികളുടെ സുരക്ഷയെയും ഒരുപോലെ സംരക്ഷിക്കുന്നു.

സമയബന്ധിതമായ വേതന വിതരണം
ജോലി പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിലോ, പരമാവധി പതിനഞ്ച് ദിവസത്തിനുള്ളിലോ വേതനം നൽകണമെന്ന് നിയമം അനുശാസിക്കുന്നു (വകുപ്പ് 5(3)). നിശ്ചിത കാലയളവിനപ്പുറം കാലതാമസം നേരിടുന്ന സാഹചര്യത്തിൽ, ഷെഡ്യൂൾ II-ൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്കനുസൃതമായി കാലതാമസത്തിന് നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. ഇതിലൂടെ വേതന സുരക്ഷ ശക്തിപ്പെടുകയും തൊഴിലാളികളെ കാലതാമസത്താലുള്ള ബുദ്ധിമുട്ടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

നിയമപ്രകാരമുള്ള തൊഴിലുറപ്പ് പദ്ധതിയെ താഴെ പറയുന്ന നാല് പ്രധാന മേഖലകളിലെ സുസ്ഥിര ആസ്തി നിർമ്മാണവുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു (വകുപ്പ് 4(2), ഷെഡ്യൂൾ I):
1. ജലസുരക്ഷയും ജലവുമായി ബന്ധപ്പെട്ട പ്രവൃത്തികളും
2. പ്രധാന ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ
3. ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ
4. കാലാവസ്ഥാ വ്യതിയാനങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രവൃത്തികൾ
എല്ലാ പ്രവൃത്തികളും അടിത്തട്ടിൽനിന്നു മുകളിലേക്ക് എന്ന രീതിയിലാണ് ആസൂത്രണം ചെയ്യുന്നത്. കൂടാതെ സൃഷ്ടിക്കപ്പെടുന്ന എല്ലാ ആസ്തികളും വിക്സിത് ഭാരത് നാഷണൽ റൂറൽ ഇൻഫ്രാസ്ട്രക്ചർ സ്റ്റാക്കിലേക്ക് സംയോജിപ്പിക്കും. ഇത് വ്യത്യസ്ത പ്രാദേശിക ആവശ്യങ്ങൾ അടിസ്ഥാനമാക്കി നിർണായകമായ ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങളുടെ പരിപൂർണത ലക്ഷ്യമിട്ടുള്ളതാണ്.
എല്ലാ പ്രവൃത്തികളും വിക്സിത് ഗ്രാമപഞ്ചായത്ത് പദ്ധതികളിൽ നിന്നാണ് ഉത്ഭവിക്കുന്നത്, ഗ്രാമപഞ്ചായത്ത് തലത്തിൽ പങ്കാളിത്ത പ്രക്രിയകളിലൂടെ തയ്യാറാക്കുകയും ഗ്രാമസഭ അംഗീകരിക്കുകയും ചെയ്യുന്നു (വകുപ്പുകൾ 4(1)–4(3)).
ഈ പദ്ധതികൾ പിഎം ഗതി ശക്തി ഉൾപ്പെടെയുള്ള ദേശീയ പ്ലാറ്റ്‌ഫോമുകളുമായി ഡിജിറ്റലായും സ്ഥലപരമായും സംയോജിപ്പിച്ചിരിക്കുന്നു. വികേന്ദ്രീകൃതമായ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം നിലനിർത്തി, ഗവൺമെൻ്റിൻ്റെ സർവതോമുഖ സംയോജനം സാധ്യമാക്കുന്നു.
ഈ സംയോജിത ആസൂത്രണ സംവിധാനം വഴി മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും പദ്ധതികൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കും. ഒരേ പ്രവൃത്തികൾ ആവർത്തിക്കുന്നത് ഒഴിവാക്കാനും പൊതുമുതൽ പാഴാകാതെ സൂക്ഷിക്കാനും ഇതുവഴി സാധിക്കും. പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് അടിസ്ഥാനസൗകര്യങ്ങൾ എല്ലാവരിലും എത്തിക്കുന്ന ‘സാച്ചുറേഷൻ’ അധിഷ്ഠിത വികസനം വേഗത്തിലാക്കാൻ ഈ ചട്ടക്കൂട് സഹായിക്കുന്നു.
ഈ നിയമം കേന്ദ്രപിന്തുണയുള്ള പദ്ധതിയായി നടപ്പാക്കുന്നു. നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി സംസ്ഥാന ഗവണ്മെന്റുകൾ ഇത് വിജ്ഞാപനം ചെയ്ത് പ്രാവർത്തികമാക്കും.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ 60:40 എന്ന അനുപാതത്തിലും, വടക്കുകിഴക്കൻ-ഹിമാലയൻ സംസ്ഥാനങ്ങൾക്ക് 90:10 എന്ന അനുപാതത്തിലും, നിയമസഭകളില്ലാത്ത കേന്ദ്രഭരണപ്രദേശങ്ങൾക്ക് 100% കേന്ദ്രധനസഹായത്തിലുമാണ് ചെലവ് പങ്കിടുന്നത്.
നിയമങ്ങളിൽ (വകുപ്പുകൾ 4(5), 22(4)) എന്നിവയിൽ നിർദ്ദേശിച്ചിരിക്കുന്ന വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനം തിരിച്ചുള്ള മാനദണ്ഡ വിഹിതങ്ങൾ വഴിയാണ് ധനസഹായം നൽകുന്നത്. തൊഴിൽ, തൊഴിലില്ലായ്മ വേതനം എന്നിവയ്ക്കുള്ള നിയമപരമായ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കുന്നതിനൊപ്പം പ്രവചനാത്മകത, സാമ്പത്തിക അച്ചടക്കം, മികച്ച ആസൂത്രണം എന്നിവ ഉറപ്പാക്കുന്നു.

തൊഴിലുറപ്പും തൊഴിൽ ആവശ്യപ്പെടാനുള്ള അവകാശവും
തൊഴിൽ ആവശ്യപ്പെടാനുള്ള അവകാശത്തെ നിയമം ദുർബലപ്പെടുത്തുന്നില്ല. നേരെമറിച്ച്, യോഗ്യരായ ഗ്രാമീണ കുടുംബങ്ങൾക്ക് കുറഞ്ഞത് 125 ദിവസത്തെ വേതനം ഉറപ്പായ തൊഴിൽ നൽകുന്നതിന് ഗവണ്മെന്റിനു വ്യക്തമായ നിയമപരമായ ബാധ്യത വകുപ്പ് 5(1) നൽകുന്നു. ഉത്തരവാദിത്വവും പരാതി പരിഹാര സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനൊപ്പം ഗ്യാരന്‍റി ദിവസങ്ങളുടെ വിപുലീകരണം ഈ അവകാശത്തിന്‍റെ നടപ്പാക്കൽ സാധ്യതയെ ശക്തിപ്പെടുത്തുന്നു.
മാനദണ്ഡാധിഷ്ഠിത ധനസഹായവും തൊഴിൽ ലഭ്യമാക്കലും
മാനദണ്ഡാധിഷ്ഠിത വിഹിതത്തിലേക്കുള്ള മാറ്റം ബജറ്റ് തയ്യാറാക്കുന്നതിനും തുക കൈമാറുന്നതിനുമുള്ള നടപടിക്രമങ്ങളിൽ മാത്രമാണ്. ഇത് തൊഴിൽ ലഭിക്കാനുള്ള നിയമപരമായ അവകാശത്തെ ബാധിക്കുന്നില്ല. 4(5) ഉം 22(4) ഉം വകുപ്പുകൾ തൊഴിൽ അല്ലെങ്കിൽ തൊഴിലില്ലായ്മ വേതനം നൽകാനുള്ള നിയമപരമായ ബാധ്യത നിലനിർത്തി, നിയമാധിഷ്ഠിതവും പ്രവചനാത്മകവുമായ വിഹിതങ്ങൾ ഉറപ്പാക്കുന്നു.
വികേന്ദ്രീകരണവും പഞ്ചായത്തുകളുടെ പങ്കും
ഈ നിയമം ആസൂത്രണമോ നടപ്പിലാക്കലോ കേന്ദ്രീകൃതമാക്കുന്നില്ല. 16 മുതൽ 19 വരെയുള്ള വകുപ്പുകൾ പ്രകാരം പദ്ധതി ആസൂത്രണം ചെയ്യാനും, നടപ്പിലാക്കാനും, മേൽനോട്ടം വഹിക്കാനുമുള്ള അധികാരം അതത് തലങ്ങളിലെ പഞ്ചായത്തുകൾക്കും പ്രോഗ്രാം ഓഫീസർമാർക്കും ജില്ലാ അധികാരികൾക്കുമാണ് നൽകിയിരിക്കുന്നത്. പ്രാദേശികമായ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം പഞ്ചായത്തുകളിൽ തന്നെ നിലനിർത്തിക്കൊണ്ട്, പദ്ധതികളുടെ സുതാര്യതയും ഏകോപനവും ഉറപ്പാക്കാൻ മാത്രമാണ് ദേശീയതലത്തിലുള്ള സംയോജനം ലക്ഷ്യമിടുന്നത്.
തൊഴിലും ആസ്തി സൃഷ്ടിയും
ഈ നിയമം 125 ദിവസത്തെ തൊഴിൽ ഉറപ്പ് നിയമപരമായി ഉറപ്പാക്കുന്നു. അതോടൊപ്പം, ഈ തൊഴിൽ ഉൽപ്പാദനക്ഷമവും ഈടുനിൽക്കുന്നതും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളതുമായ ആസ്തികളുടെ നിർമ്മാണത്തിന് സഹായകമാകുന്നു എന്ന് ഉറപ്പുവരുത്തുന്നു. തൊഴിൽ സൃഷ്ടിക്കുന്നതും ആസ്തികൾ നിർമ്മിക്കുന്നതും പരസ്പര പൂരകങ്ങളായ ലക്ഷ്യങ്ങളായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ഗ്രാമീണ മേഖലയുടെ ദീർഘകാല വളർച്ചയ്ക്കും അതിജീവന ശേഷിക്കും കരുത്തേകുന്നു (വകുപ്പ് 4(2), ഷെഡ്യൂൾ I).
സാങ്കേതികവിദ്യയും ഉൾപ്പെടുത്തലും
ഈ നിയമപ്രകാരം സാങ്കേതികവിദ്യ ഒരു തടസ്സമല്ല, മറിച്ച് പദ്ധതി കൂടുതൽ എളുപ്പമാക്കാനുള്ള സംവിധാനമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ബയോമെട്രിക് സ്ഥിരീകരണം, ജിയോ-ടാഗിംഗ്, തത്സമയ ഡാഷ്ബോർഡുകൾ എന്നിവയിലൂടെ സാങ്കേതികവിദ്യാധിഷ്ഠിത സുതാര്യത ഉറപ്പാക്കാൻ 23 ഉം 24 ഉം വകുപ്പുകൾ വ്യവസ്ഥ ചെയ്യുന്നു. അതോടൊപ്പം, വകുപ്പ് 20 ഗ്രാമസഭകളിലൂടെ നടത്തുന്ന സോഷ്യൽ ഓഡിറ്റുകൾ ശക്തിപ്പെടുത്തി, സാമൂഹ്യമേൽനോട്ടവും സുതാര്യതയും ഉൾക്കൊള്ളലും ഉറപ്പാക്കുന്നു.
തൊഴിലില്ലായ്മ വേതനം
മുൻപ് നൽകിയിരുന്ന അവകാശ നിഷേധ വ്യവസ്ഥകൾ ഈ നിയമം നീക്കം ചെയ്യുകയും അർത്ഥവത്തായ നിയമപരമായ സംരക്ഷണമായി തൊഴിലില്ലായ്മ വേതനം പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. അപേക്ഷ നൽകി നിശ്ചിത സമയപരിധിക്കുള്ളിൽ തൊഴിൽ നൽകാൻ സാധിച്ചില്ലെങ്കിൽ, പതിനഞ്ച് ദിവസത്തിന് ശേഷം തൊഴിലില്ലായ്മ വേതനം നൽകേണ്ടതുണ്ട്.

 

TagsDraupadi MurmuRozgar
Previous Article

ഡിസംബര്‍ 24 മുതല്‍ കനകക്കുന്നില്‍ വസന്തോത്സവം

Next Article

‘കല്യാണപ്പുടവയ്ക്ക് ഒരു ക്രിസ്ത്യാനി ഭാര്യയുടെ വള വിറ്റു, താലി ...

Related articles More from author

  • GeneralHeadlines

    ‘എന്തുകൊണ്ട് ‘ആ സ്ത്രീയെ’ സാക്ഷിയായി പോലും ചേർത്തില്ല’? നടിയെ പീഡിപ്പിച്ച കേസിൽ കോടതിയുടെ ചോദ്യം

    December 15, 2025
    By Admin
  • GeneralHeadlines

    ‘തുടക്കം’:അനുജത്തിയുടെ ആദ്യ ചിത്രം കാണാൻ പ്രണവ് മോഹൻലാൽ വിസ്മയയ്ക്കൊപ്പം,പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ടിക്കറ്റ് ബുക്കിങ്ങിൽ കുതിപ്പ്

    August 7, 2026
    By Admin
  • GeneralHeadlinesSports

    നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരും കോപ്പ അമേരിക്ക ജേതാക്കളും  കലാശപ്പോരാട്ടത്തിൽ നേർക്കുനേർ ,ഇത് ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യം

    July 16, 2026
    By Admin
  • HeadlinesMovies

     ‘പാട്രിയറ്റ്’പൂർത്തിയായി,മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര താരനിര തീരുന്നില്ല…

    January 3, 2026
    By Admin
  • GeneralHeadlines

    കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി

    August 1, 2026
    By Admin
  • GeneralHeadlines

    നോര്‍ക്ക കെയറില്‍ ഇതുവരെ ക്ലെയിമിനത്തില്‍ നല്‍കിയത് 88 കോടി ,രണ്ടാംഘട്ട എന്‍റോള്‍മെൻ്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്കും തുടക്കം

    March 11, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Timeline

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions