Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വിളിക്കൂ,പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും ഉടൻ

  • 3003 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

  • സ്‌കൂളുകളിലെ പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണം: ബാലാവകാശ കമ്മിഷൻ

  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

HeadlinesMovies
Home›Headlines›10 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടി ‘സർവ്വംമായ’

10 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടി ‘സർവ്വംമായ’

By Admin
January 4, 2026
321
0

ഒപ്പം ഇറങ്ങിയ സിനിമകൾ പരാജയപ്പെട്ടു,അടുത്ത് വലിയ റിലീസെന്നും ഇല്ല,’സർവ്വംമായ’ ഇനിയും കുതിക്കും

തിരുവനന്തപുരം :പത്ത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടി അഖിൽ സത്യൻ്റെ നിവിൻ പോളി ചിത്രം ‘സർവ്വംമായ’ കുതിപ്പ് തുടരുന്നു. യൂത്തിനും ഫാമിലിക്കും ഒരു പോലെ ഇഷ്ടമാകുന്ന ചിത്രത്തിന്‍റെ ഫൈനൽ കളക്ഷൻ പ്രവചനാതീതമായിരിക്കുമെന്ന വിലയിരുത്തലാണ് ട്രേഡ് അനലിസ്റ്റുകൾക്ക്.
ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽകിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ഏകദേശം 53 കോടി രൂപയും വിദേശ ബോക്‌സ് ഓഫീസിൽ 47 കോടി രൂപയും സ്വന്തമാക്കിയാണ് ചിത്രം 100 കോടിയെന്ന വമ്പൻ നേട്ടത്തിലെത്തിയിരിക്കുന്നത്.നിവിൻ പോളി നായകനായി 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രമാണ് ‘സർവ്വംമായ’ .


2025 ൽ 100 കോടി നേടുന്ന നാലാമത്തെ മലയാളം ചിത്രമാണിത്.ഏറെക്കാലത്തിനു ശേഷം നിവിൻ പോളി- അജു വർഗീസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രത്തിൽ, റിയ ഷിബുവിന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിനു ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ. ഫാൻ്റസി ഹൊറർ കോമഡി ജോണറിലാണ് ചിത്രം.
ആറ് വര്‍ഷത്തിന് ശേഷമാണ് നിവിന്‍ പോളിയുടെ സിനിമ ബോക്‌സ് ഓഫീസില്‍ വിജയം നേടുന്നത്. തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് നിവിന്‍ പോളി ഫീല്‍ഡ് ഔട്ടായെന്ന് പോലും പലരും പരിഹസിച്ചിരുന്നു.
കൂടെ ഇറങ്ങിയ സിനിമകളൊക്കെ പരാജയപ്പെടുകയും അടുത്ത് വലിയ റിലീസെന്നും ഇല്ലെന്നതും ‘സർവ്വംമായ’ യ്ക്ക് ബോക്‌സ് ഓഫീസില്‍ ലോങ് റണ്ണ് ലഭിക്കുന്നതിനുള്ള അനുകൂല കാരണങ്ങളാണ്. അതിനാല്‍ വലിയൊരു ഫൈനല്‍ കളക്ഷനിലായിരിക്കും ‘സർവ്വംമായ’ പ്രദർശനം അവസാനിപ്പിക്കുക എന്നാണ് കണക്കുകൂട്ടൽ.അഞ്ച് ദിവസം കൊണ്ട് 50 കോടിയിലെത്തിയ സിനിമ ഇനിയും മികച്ച രീതിയിലായിരിക്കും മുന്നേറുക.


ബുക്ക് മൈ ഷോയില്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ തന്നെ ഇന്നലെ രണ്ടാമതാണ് സര്‍വ്വം മായ. 1000 കോടി ക്ലബ്ബില്‍ ഇടംനേടിയ ബോളിവുഡ് ചിത്രം ധുരന്ദര്‍ കഴിഞ്ഞാല്‍ 24 മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റത് നിവിന്‍ പോളി ചിത്രം ആയിരുന്നു. ധുരന്ദര്‍ 1.79 ലക്ഷം ടിക്കറ്റുകളാണ് ആ ദിവസം വിറ്റതെങ്കില്‍ സര്‍വ്വം മായ വിറ്റത് 1.37 ലക്ഷം ടിക്കറ്റുകള്‍ ആയിരുന്നു. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് അവതാര്‍ മൂന്നും ആറാം സ്ഥാനത്ത് ജനനായകനും (അഡ്വാന്‍സ് ബുക്കിംഗ്) ആണ്.
അതിനിടെ,ജിയോ ഹോട്ട്സ്റ്റാർ വൻ വിലയ്ക്ക് ചിത്രത്തിന്‍റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. എന്നാൽ, നിർമ്മാതാക്കളോ ഹോട്ട്സ്റ്റാറോ ഇതുവരെ ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.
അരുണ്‍ വര്‍മ ഒരുക്കുന്ന ‘ബേബി ഗേള്‍‘ ആണ് നിവിൻ്റെ പുതിയ സിനിമ. മാജിക് ഫ്രെയിംസ് ഒരുക്കുന്ന സിനിമയുടെ തിരക്കഥ ബോബി-സഞ്ജയ് കൂട്ടുകെട്ടാണ്. ലിജോ മോള്‍ ആണ് നായിക.

TagsAju VargheseAkhil SathyanNivinPolySarvam Maya
Previous Article

ഗാന്ധിഭവന്‍ ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ജഗതി ശ്രീകുമാറിന് ...

Next Article

യു.കെ വെയില്‍സില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെ വേണം,സൌജന്യ റിക്രൂട്ട്മെൻ്റുമായി നോര്‍ക്ക ...

Related articles More from author

  • HeadlinesMovies

    ഞായറാഴ്ച്ച ‘സർവ്വംമായ’100 കോടി ക്ലബ്ബിലെത്തുമോ?ആകാംക്ഷയോടെ നിവിൻ പോളി ഫാൻസ്

    January 2, 2026
    By Admin
  • HeadlinesMovies

    ‘പ്രതിച്ഛായ’ സിനിമ മാത്രമല്ല,കേരള രാഷ്ട്രീയത്തിന്‍റെ പ്രതിച്ഛായ കൂടിയാണെന്ന് ഷാജികൈലാസ്

    March 31, 2026
    By Admin
  • GeneralHeadlines

    അരിപ്പയിൽ ‘ഇരുളൻ പാറ്റാ പിടിയൻ’,കേരളത്തിൽ കാണുന്നത് ആദ്യം

    February 27, 2026
    By Admin
  • HeadlinesHealth

    തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 137 കോടിയുടെ ബഹുനില മന്ദിരം

    March 8, 2026
    By Admin
  • GeneralHeadlines

    ഹൈന്ദവാചാര പ്രകാരം നടന്ന വിവാഹത്തിന് വധുവിൻ്റെ കൈ പിടിച്ച് വരന് നൽകി വൈദികൻ

    April 15, 2026
    By Admin
  • BusinessCareerHeadlinesTechnology

    ടെക്നോപാര്‍ക്ക് ഫേസ്-3യില്‍ ‘അര്‍മഡ’യ്ക്ക് പുതിയ  ഓഫീസ്

    November 4, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വിളിക്കൂ,പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും ഉടൻ
  • 3003 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
  • സ്‌കൂളുകളിലെ പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണം: ബാലാവകാശ കമ്മിഷൻ
  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി
  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

Timeline

  • April 24, 2026

    പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വിളിക്കൂ,പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും ഉടൻ

  • April 24, 2026

    3003 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

  • April 24, 2026

    സ്‌കൂളുകളിലെ പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണം: ബാലാവകാശ കമ്മിഷൻ

  • April 23, 2026

    കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • April 23, 2026

    ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions