Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ

  • ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്

  • “വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’:’വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.’എം.എം മണിയുടെ പഴയ ഫെയ്സ് ബുക് പോസ്റ്റ് വൈറൽ

  • ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ

  • ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

GeneralHeadlines
Home›General›നിവിൻ പോളി സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ,സഹപ്രവർത്തകരുടെ അഴിമതി തുറന്നുകാട്ടുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ ‘വിസിൽ ബ്ലോവേഴ്‌സ്’ ആയി അംഗീകരിച്ച് പാരിതോഷികം നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

നിവിൻ പോളി സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ,സഹപ്രവർത്തകരുടെ അഴിമതി തുറന്നുകാട്ടുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ ‘വിസിൽ ബ്ലോവേഴ്‌സ്’ ആയി അംഗീകരിച്ച് പാരിതോഷികം നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

By Admin
July 29, 2026
78
0

മറ്റൊരാളുടെ അവസരം ഇല്ലാതാക്കുന്നതും പണത്തിന്‍റെയോ അധികാരത്തിന്‍റെയോ സ്വാധീനത്തിൽ അർഹതകളെ മറികടക്കാൻ ശ്രമിക്കുന്നതും അഴിമതിയുടെ ഭാഗമാണെന്ന് നിവിൻ പോളി

തിരുവനന്തപുരം:പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന് നടൻ നിവിൻ പോളി . തന്‍റെ ആദ്യകാല സ്‌കിറ്റിലെ ഡയലോഗാണിതെന്ന് വ്യക്തമാക്കിയ നിവിൻ അഴിമതിക്കെതിരായ പോരാട്ടം സ്‌കൂളുകളിലും കോളേജുകളിലും നിന്നു തന്നെ ആരംഭിക്കണമെന്ന് അഭിപ്രായപ്പെട്ടു.
സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രോജക്ട് സീറോ – വിജിലൻസ് കമാൻഡോ യുവജന ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ നിവിൻ പോളിയെ വിജിലൻസ് കമാൻഡോ ബാഡ്ജ് അണിയിച്ച് സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ ആയി മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.
യുവജനതയുടെ സജീവ പങ്കാളിത്തത്തിലൂടെ അഴിമതി രഹിത കേരളം യാഥാർഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.കാര്യക്ഷമതയും താൽപര്യവുമുള്ള സത്യസന്ധരായ ഉദ്യോഗസ്ഥരെ മാത്രമേ പ്രത്യേക പരീക്ഷയിലൂടെ ഇനി വിജിലൻസിലേക്ക് നിയമിക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. സഹപ്രവർത്തകരുടെ അഴിമതി തുറന്നുകാട്ടുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ ‘വിസിൽ ബ്ലോവേഴ്‌സ്’ ആയി അംഗീകരിച്ച് പാരിതോഷികം നൽകും. ജനപ്രതിനിധികൾ ഉൾപ്പെടെ ആരുടെ അഴിമതിയായാലും തുറന്നുപറയാൻ ജനങ്ങൾ തയ്യാറാകണമെന്നും അഴിമതിയെ പൂജ്യത്തിലെത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഈ ജനകീയ മുന്നേറ്റത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
അഴിമതിയില്ലാതെ ധൈര്യത്തോടെ മുന്നേറാൻ കഴിയുന്ന ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിൻ്റെ വലിയ ചുവടുവെപ്പാണ് പ്രോജക്ട് സീറോ എന്ന് നിവിൻ പോളി പറഞ്ഞു . പുതിയ തലമുറയ്ക്ക് പ്രതീക്ഷ നൽകുന്ന പദ്ധതിയാണിതെന്നും അതിൽ പങ്കാളിയാവുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും നിവിൻ പറഞ്ഞു. തന്‍റെ ‘ആക്ഷൻ ഹീറോ ബിജു’ സിനിമയിലെ നിയമപ്രകാരം പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രത്തെ അനുസ്മരിച്ച അദ്ദേഹം, നിയമത്തിലുള്ള വിശ്വാസമാണ് ഒരു സമൂഹത്തിന്‍റെ അടിത്തറയെന്നും ആ വിശ്വാസം നഷ്ടപ്പെട്ടാൽ സമൂഹം തകർച്ചയിലേക്ക് നീങ്ങുമെന്നും പറഞ്ഞു.
കൈക്കൂലി വാങ്ങുകയോ നൽകുകയോ ചെയ്യുന്നതു മാത്രമല്ല അഴിമതി. മറ്റൊരാളുടെ അവസരം ഇല്ലാതാക്കുന്നതും പണത്തിന്‍റെയോ അധികാരത്തിന്‍റെയോ സ്വാധീനത്തിൽ അർഹതകളെ മറികടക്കാൻ ശ്രമിക്കുന്നതും അഴിമതിയുടെ ഭാഗമാണ്. നേരായ വഴിയിലൂടെ മുന്നേറിയാൽ വിജയിക്കാനാകില്ലെന്ന തെറ്റായ ധാരണ മാറ്റിയെടുക്കാൻ ഇത്തരം ബോധവത്കരണ പ്രവർത്തനങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥികൾ കോപ്പിയടിക്കാതിരിക്കുക, കള്ളം പറയാതിരിക്കുക, മറ്റുള്ളവരുടെ വിജയം അംഗീകരിക്കുക, തെറ്റായ വഴിയിലേക്ക് നയിക്കുന്ന കൂട്ടുകെട്ടുകളിൽ നിന്ന് അകലം പാലിക്കുക തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു വടക്കൻ സെൽഫി’ സിനിമയിലെ സന്ദർഭം ഉദാഹരിച്ച് തെറ്റായ പ്രോത്സാഹനം നൽകുന്ന സുഹൃത്തുക്കളെ തിരിച്ചറിയേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ഓർമിപ്പിച്ചു.
ഇന്നത്തെ യുവതലമുറ എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യുകയും തെളിവുകൾ ആവശ്യപ്പെടുകയും ചെയ്യുന്നവരാണെന്നും, തന്നോട് കാര്യങ്ങൾ ചോദിക്കുന്ന സ്വന്തം മകന്‍റെ അനുഭവം പങ്കുവെച്ചുകൊണ്ട് നിവിൻ പറഞ്ഞു. ഇത്തരം ചോദ്യംചെയ്യലുകൾ അധികാര സംവിധാനങ്ങളെ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുമെന്നും അഴിമതി തടയാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ കാണുന്ന അഴിമതികൾക്കെതിരെ യുവാക്കൾ ധൈര്യത്തോടെ പ്രതികരിക്കണമെന്നും, അതിന് സർക്കാരിൻ്റെയും പൊലീസിന്‍റെയും പൂർണ പിന്തുണ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ വി മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഐജി പി തോംസൺ ജോസ് സ്വാഗതം ആശംസിച്ചു. വിജിലൻസ് ഡയറക്ടർ ഡിജിപി മനോജ് എബ്രഹാം ആമുഖപ്രഭാഷണം നടത്തി. ഗവർണറുടെ സെക്രട്ടറി ഡോ. കെ വാസുകി, ലയോള ഇൻസ്റ്റിറ്റിയൂഷൻസ് ഡയറക്ടറും മാനേജരുമായ ഫാ. സണ്ണി കുന്നപ്പള്ളിൽ, ഡയറക്ടറും സ്‌കൂൾ പ്രിൻസിപ്പലുമായ ഫാ. ഡോ സാൽവിൻ അഗസ്റ്റിൻ, ലയോള കോളേജ് പ്രിൻസിപ്പൽ ഡോ പ്രകാശ് പിള്ള എന്നിവർ ആശംസകൾ അറിയിച്ചു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ് പി എസ് ആർ ജ്യോതിഷ് കുമാർ നന്ദി പറഞ്ഞു.

TagsNivinPolyRamesh ChennithalaVigilance Commando
Previous Article

പദ്ധതികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ ...

Next Article

അതിശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related articles More from author

  • GeneralHeadlines

    ചീഫ്‌ ഇലക്ടറല്‍ ഓഫീസർ മുഖ്യമന്ത്രിയുടെ സെക്രട്ടറി: കേരളത്തില്‍ നടന്നത്‌ കോണ്‍ഗ്രസും, ബി.ജെ.പിയും, കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയെന്ന് സിപിഎം,അത് സര്‍ക്കാരിൻ്റെ അധികാരമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല

    May 23, 2026
    By Admin
  • HeadlinesMovies

    ഞായറാഴ്ച്ച ‘സർവ്വംമായ’100 കോടി ക്ലബ്ബിലെത്തുമോ?ആകാംക്ഷയോടെ നിവിൻ പോളി ഫാൻസ്

    January 2, 2026
    By Admin
  • GeneralHeadlines

    ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോകൾക്ക് 5000 രൂപ പാരിതോഷികം

    May 26, 2026
    By Admin
  • HeadlinesMovies

    നൂറുകോടി ക്ലബ്ബിൽ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’,തമിഴ് ,തെലുങ്ക് വെർഷൻ സെപ്റ്റംബർ 4 ന്

    August 27, 2026
    By Admin
  • GeneralHeadlines

    കേരളം ഗുണ്ടകളുടെ നാടല്ല, സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഗുണ്ടകളുടെ അവസ്ഥ അർജുൻ ആയങ്കിയുടേത് പോലെ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

    August 9, 2026
    By Admin
  • HeadlinesMovies

    ‘ബത്‌ലഹേം കുടുംബ യൂണിറ്റ് ‘കുതിപ്പ് തുടരുന്നു,3 ദിവസം 36.70 കോടി

    August 24, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ
  • ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്
  • “വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’:’വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.’എം.എം മണിയുടെ പഴയ ഫെയ്സ് ബുക് പോസ്റ്റ് വൈറൽ
  • ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ
  • ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

Timeline

  • September 14, 2026

    പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ

  • September 13, 2026

    ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്

  • September 13, 2026

    “വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’:’വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.’എം.എം മണിയുടെ പഴയ ഫെയ്സ് ബുക് പോസ്റ്റ് വൈറൽ

  • September 13, 2026

    ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ

  • September 12, 2026

    ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions