Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

GeneralHeadlines
Home›General›സമൂഹത്തിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതല്ല,സാഹിത്യം : മുഖ്യമന്ത്രി

സമൂഹത്തിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതല്ല,സാഹിത്യം : മുഖ്യമന്ത്രി

By Admin
January 7, 2026
247
0

കേരള നിയമസഭ അന്താരാഷ്ട്ര സാഹിത്യോത്സവം നാലാം പതിപ്പിന് പ്രൗഢ തുടക്കം

തിരുവനന്തപുരം:സാഹിത്യം സമൂഹത്തിൽ നിന്ന് വേറിട്ട് നിൽക്കേണ്ട ഒന്നല്ലെന്നും എഴുത്തുകാരന് സാമൂഹിക, രാഷ്ട്രീയ അഭിപ്രായം ഉണ്ടായാൽ അയാൾക്ക് ഹൃദയച്ചുരുക്കം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്‍റെ ഉദ്ഘാടനം നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വതന്ത്ര രാജ്യത്തിനുമേൽ ലോക സാമ്രാജ്യത്വം ആക്രമണോത്സുകത കാണിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് നാമുള്ളത്. വെനിസ്വലയിൽ പ്രസിഡന്‍റിനെയും ഭാര്യയെയും രാജ്യത്ത് അതിക്രമിച്ചു കടന്നു മറ്റൊരു രാജ്യത്തെ സായുധ സംഘം തട്ടിക്കൊണ്ടു പോയിരിക്കുകയാണ്. ധിക്കാരവും ധാർഷ്ട്യവുമാണ് അമേരിക്കൻ സാമ്രാജ്യത്വം പ്രകടിപ്പിച്ചത്.

ക്യൂബയിലും ഗ്രീൻലാൻഡിലും സമാനമായ അക്രമങ്ങൾ നടത്തുമെന്നും അമേരിക്കൻ പ്രസിഡന്‍റ് പറഞ്ഞിരിക്കുന്നു. തങ്ങളുടെ വരുതിക്ക് നിൽക്കാത്ത സ്വതന്ത്ര രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന സാമ്രാജ്യത്വ നടപടിക്ക് പുതിയ മാനം കൈവന്നിരിക്കുകയാണ്. ലോകം നേരിടുന്ന ഈ ഭീഷണി പ്രബുദ്ധരായ വായനാ ലോകത്തിന്‍റെ ചർച്ചയിൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മത-സാമുദായിക സൗഹാർദ്ദത്തിന് വെല്ലുവിളി നേരിടുന്ന സമകാലിക സാഹചര്യത്തിൽ എഴുത്തുകാർ നിഷ്പക്ഷത പുലർത്തുകയല്ല വേണ്ടത്. നാടിന്‍റെ ഐക്യം തകർക്കുന്ന ശക്തികൾക്കെതിരായി, നാടിന്‍റെ സമാധാനത്തിന് വേണ്ടി നിലകൊള്ളുകയാണ് വേണ്ടത്.

ജീവിതത്തെ കൂടുതൽ ജീവിതയോഗ്യമാക്കാൻ പുസ്തകങ്ങൾ പ്രയോജനപ്പെടുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ജാതി-മത സ്പർധ ഉണ്ടാക്കാൻ ആസൂത്രിതമായ സമരങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് എഴുത്തുകാരും വായനക്കാരും ഇത് ചെറുക്കാൻ ഒന്നിച്ചുനിൽക്കണമെന്ന് ആഹ്വാനം ചെയ്തു.

നിയമസഭ പുരസ്‌കാരം ലഭിച്ച എൻ എസ് മാധവന്‍റെ ‘തിരുത്ത്’, ‘മുംബൈ’ എന്നീ കഥകൾക്ക് പൗരത്വത്തിന് മതം അടിസ്ഥാനമാകുന്ന നിലവിലെ ഭീതിദ സാഹചര്യത്തിൽ സവിശേഷ പ്രധാന്യമുള്ളതായി മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ലോകത്ത് എവിടെ വായന മരിച്ചാലും നാടൊട്ടുക്ക് പുസ്തകോത്സവങ്ങളും വിർച്വൽ വായനയും നടക്കുന്ന കേരളത്തിൽ വായന ഇല്ലാതാകില്ല. വായനയിലൂടെ മലയാളി ആർജ്ജിച്ച അപരസ്‌നേഹം കേരളത്തെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടാൻ സഹായിച്ച ഒരു ഘടകമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നിയമസഭ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് എൻ എസ് മാധവൻ ഏറ്റുവാങ്ങുന്നു.സ്പീക്കർ എ എൻ ഷംസീർ,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ,2025 ലെ ബുക്കർ സമ്മാന ജേതാവ് ബാനു മുഷ്താഖ്, കോമൺവെൽത്ത് പാർലമെൻ്റ് അസോസിയേഷൻ ചെയർപേഴ്‌സൺ ഡോ. ക്രിസ്റ്റഫർ കെ കലില എംപി, മന്ത്രിമാരായ കെ രാജൻ, വി ശിവൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, സാഹിത്യകാരൻ ടി പത്മനാഭൻ, ചീഫ് വിപ്പ് എൻ ജയരാജ്,ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ സമീപം

നിയമസഭ പുരസ്‌കാരം മുഖ്യമന്ത്രിയിൽ നിന്ന് എൻ എസ് മാധവൻ ഏറ്റുവാങ്ങി. കെ വി സുധാകരൻ എഴുതി സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘വി എസ്: സമരം, ചരിത്രം, ഇതിഹാസം’, ചിന്ത പ്രസിദ്ധീകരിച്ച, ‘അമേരിക്ക ടു മക്ക’ (രചയിതാവ്: ഡോ. കെ ടി ജലീൽ), ‘പവിത്രം പത്മനാഭം’ (രചയിതാവ്: ഡോ. വി എസ് രാജേഷ്) എന്നീ പുസ്തകങ്ങൾ സ്പീക്കർ എ എൻ ഷംസീറിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി. ഇന്ത്യയിലെ മികച്ച പുസ്തകോത്സവമായി കെഎൽഐബിഎഫ് മാറിയതായി സ്പീക്കർ പറഞ്ഞു. പുസ്തകം കയ്യിലെടുത്തുകൊണ്ടുള്ള പരമ്പരാഗത വായനയെ ഇന്റർനെറ്റ് സാഹിത്യം മറികടക്കില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു.

ചിന്തിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടേണ്ടി വരുന്ന കെട്ട കാലത്ത് വായനയിലൂടെയാണ് പ്രതിരോധം തീർക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

2025 ലെ ബുക്കർ സമ്മാന ജേതാവ് ബാനു മുഷ്താഖ്, കോമൺവെൽത്ത് പാർലമെൻ്റ് അസോസിയേഷൻ ചെയർപേഴ്‌സൺ ഡോ. ക്രിസ്റ്റഫർ കെ കലില എംപി, മന്ത്രിമാരായ കെ രാജൻ, വി ശിവൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, സാഹിത്യകാരൻ ടി പത്മനാഭൻ, ചീഫ് വിപ്പ് എൻ ജയരാജ് എന്നിവർ സംസാരിച്ചു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതവും നിയമസഭ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

 

TagsKerala Assemblykerala modelKLIBF
Previous Article

‘സ്കൂട്ടി’ന്‍റെ തീമാറ്റിക് സെയില്‍; ടിക്കറ്റുകള്‍ 5900 രൂപ മുതല്‍

Next Article

‘അരകവ്യൂഹ’ത്തിന്‍റെ വാദ്യസമന്വയം ടാഗോർ തിയറ്ററിൽ ജനുവരി 11-ന്

Related articles More from author

  • HeadlinesHealth

    ഗർഭാശയഗള കാൻസറിനെതിരെ എച്ച്പിവി വാക്സിനേഷൻ,സ്വകാര്യ ആശുപത്രിയിൽ 4000 രൂപ ചെലവാകുന്ന വാക്സിൻ സൌജന്യം

    February 28, 2026
    By Admin
  • GeneralHeadlines

    ‘വെറും തള്ളല്ല,9 ലക്ഷം അപേക്ഷകൾ ഒരു മണിക്കൂറിൽ തീർപ്പാക്കി’-കളിയാക്കിയവർക്ക് കണക്കിന് കൊടുത്ത് മന്ത്രി എം.ബി രാജേഷ്

    January 21, 2026
    By Admin
  • GeneralHeadlines

    കെഎസ്ആർടിസി ജീവനക്കാർക്ക് കരുതൽ: അപകടത്തിൽ മരിച്ച ജീവനക്കാരൻ്റെ കുടുംബത്തിന് ഒരു കോടി രൂപ കൈമാറി

    January 21, 2026
    By Admin
  • HeadlinesHealth

    ‘ഇന്ത്യയിൽ ആദ്യം’:പേശി ദുർബലതയും ചലനശേഷി നഷ്ടപ്പെടലും സംഭവിച്ച് മരണത്തിലേക്കോ ആയുഷ്‌കാല കിടപ്പിലേക്കോ നയിക്കപ്പെട്ടേക്കാവുന്ന എസ്.എം.എ രോഗത്തിന് സൗജന്യ മരുന്ന് 25 വയസ് വരെ

    February 28, 2026
    By Admin
  • GeneralHeadlines

    ആന്‍റി കാന്‍സര്‍ മരുന്നുകള്‍ക്കു പുറമേ ഇനി, അവയവം മാറ്റിവെക്കല്‍ രോഗികള്‍ക്കുള്ള ട്രാന്‍സ്പ്ലാൻ്റ് മരുന്നുകളും വിലക്കുറവില്‍

    March 10, 2026
    By Admin
  • HeadlinesHealth

    കുട്ടികളിലെ ഗുരുതര വൃക്കരോഗം വർധിക്കുന്നു,കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി ‘പ്രതീക്ഷ’

    March 12, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Timeline

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions