Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

GeneralHeadlines
Home›General›ഉള്ളത് ഉള്ളതുപോലെ വെളിപ്പെടുത്തി,’തന്ത്രിക്കൊള്ള’ വൈറലായി…

ഉള്ളത് ഉള്ളതുപോലെ വെളിപ്പെടുത്തി,’തന്ത്രിക്കൊള്ള’ വൈറലായി…

By Admin
January 11, 2026
245
0

ഐപിഎസുകാരനായിരുന്ന വി ഗോപാൽ കൃഷ്ണ വെളിപ്പെടുത്തിയത് ജനം ടിവിയിൽ
തിരുവനന്തപുരം:അപ്രതീക്ഷിതമായി താരമായിരിക്കുകയാണ് വി ഗോപാൽ കൃഷ്ണ.സിബിഐയിൽ നേരത്തെ സേവനമനുഷ്ഠിച്ചിട്ടുള്ള ഈ റിട്ട.ഐപിഎസ് ഉദ്യോഗസ്ഥനെ ജനം ടീവിയാണ് കഴിഞ്ഞ ദിവസം ചർച്ചയ്ക്ക് ക്ഷണിച്ചത്. മുമ്പും ജനംഉൾപ്പെടെയുള്ളവയിലെ പതിവ് മുഖമാണ് ഇദ്ദേഹം.സംഘാടകരുടെ അജണ്ട എന്തായാലും തന്ത്രി കണ്ഠരര് രാജീവരെ നന്നായി അറിയാവുന്ന,ദേവസ്വം വിജിലൻസിൽ എസ് പിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഉള്ളത് ഉള്ളതുപോലെ തുറന്നു പറഞ്ഞു.

ഐപിഎസുകാരനായിരുന്ന വി ഗോപാൽ കൃഷ്ണ

ഐപിഎസുകാരനായിരുന്ന വി ഗോപാൽ കൃഷ്ണ

വൈറലായിക്കൊണ്ടിരിക്കുന്ന ആ പ്രതികരണം ഇങ്ങനെ:
‘ഒരു കാര്യം ഞാൻ ആദ്യമേ പറയാം.. ചിലരൊക്കെ ആഗ്രഹിക്കുന്നത് പോലെ തന്ത്രിയെ വെളുപ്പിച്ചെടുക്കാനല്ല ഞാൻ ഇവിടെ വന്നത്. ചില കാര്യങ്ങൾ തുറന്ന് പറയണമെന്ന് തോന്നി.
2015 മുതൽ എന്‍റെ റഡാറിൽ ഉണ്ടായിരുന്ന വ്യക്തിയാണ് ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടത്.
മതിയായ ഡയറക്റ്റ് എവിഡൻസുകൾ ഇല്ലാത്തത് കൊണ്ട് മാത്രം.. എന്റെ കയ്യിൽ നിന്ന് വഴുതി പോയൊരാൾ..
ഞാനായിരുന്നു SIT യുടെ തലപ്പത്ത് എങ്കിൽ ഈ കേസിൽ ഏറ്റവുമാദ്യം ചോദ്യം ചെയ്യുക ഈ തന്ത്രിയെ ആയിരിക്കും. പോറ്റിയേക്കാൾ മുൻപേ ഇയാളെ പൂട്ടിയിരിക്കും.
ഇവിടെ SIT ഇത്രയെങ്കിലും സാവകാശം അയാൾക്ക് കൊടുത്തെങ്കിൽ അതവരുടെ രീതി.
2015 മുതൽ കുറച്ചു വർഷങ്ങൾ ഞാൻ ഇവരെ തന്നെ നിരീക്ഷിച്ചു കൊണ്ടായിരുന്നു ശബരിമലയിൽ ഉണ്ടായിരുന്നത്.
ക്ഷേത്രത്തിന് കിട്ടേണ്ട പണം ഇല്ലാത്ത ചടങ്ങുകളുടെ പേരിൽ ഇവരുടെ മുറിയിൽ കൊണ്ട് പോയിരുത്തി അന്യ സംസ്ഥാന കുബേരന്മാരായ ഭക്തരിൽ നിന്ന് കെട്ട് കണക്കിന് വാങ്ങുന്നത് നേരിൽ കണ്ടിട്ടുണ്ട്.
ഇത് നിർത്തിയില്ലെങ്കിൽ ഇന്ന് വൈകുന്നേരത്തിനകം FIR ഇട്ട് തന്ത്രിയെയും പൂട്ടും ശിഷ്യന്മാരെയും പൂട്ടും എന്ന് ഭീഷണി മുഴക്കിയതോടെ തത്കാലത്തേയ്ക്ക് ഈ പരിപാടി അവർ സ്റ്റോപ്പ്‌ ചെയ്തു.

ഐപിഎസുകാരനായിരുന്ന വി ഗോപാൽ കൃഷ്ണ

ക്ഷേത്രത്തോട് ചേർന്ന് ഇടത് വശത്ത് രണ്ട് മുറികൾ ഇവർക്ക് അവിടെയുണ്ട്.ശിഷ്യരാണ് ഇത്തരം പരിപാടികൾ നേരിട്ട് ചെയ്യുന്നത്. ശേഷം തന്ത്രിയുടെ മുറിയിലേയ്ക്ക് കയറി പോകുന്നത് കാണാം.
അതിനകത്ത് പലതും നടക്കുന്നുണ്ട് എന്നുമറിയാം..
പല സാധനങ്ങളും മാറ്റാൻ എഴുതി ഒപ്പിട്ട് കൊടുക്കുമ്പോൾ ഇദ്ദേഹം പറഞ്ഞ റീസൺ ശ്രീകോവിലിൽ എലി കയറുന്നു എന്നാണ്. എവിടെ എലി,എന്തെലി..?!
24 മണിക്കൂറും ഇദ്ദേഹവും ടീമും അവിടെയുണ്ട്. ഇദ്ദേഹം അറിയാതെ ഒരില പോലും അവിടെ ഇളകില്ല. ദീർഘ നാളുകളായി ഒരുമിച്ചുള്ള കൊള്ള ഇപ്പോൾ പിടിക്കപ്പെട്ടപ്പോൾ പറയുകയാണ്.. എനിക്ക് ആചാര ചുമതല മാത്രമേ ഒള്ളൂവെന്ന്..
പച്ചക്കള്ളമാണത്..
തന്ത്രിയെ സ്വാധീനിച്ചാൽ മാത്രമേ ഇത്തരം പരിപാടികൾ അവിടെ നടത്താൻ സാധിക്കൂ എന്ന് എല്ലാവർക്കുമറിയാം..
എല്ലാ ഗൂഢാലോചനയിലും വ്യക്തമായ പങ്കാളിത്തം ഇയാൾക്കുണ്ട്.
ദീർഘ നാൾ സിബിഐ അടക്കമുള്ള ആന്‍റി കറപ്ഷൻ ഏജൻസികളിൽ ജോലി ചെയ്തത് കൊണ്ടാവാം.. ശബരിമലയിലെത്തിയ ആദ്യ നാൾ മുതൽ എനിക്കിദ്ദേഹത്തിൻ്റെ പല കാര്യങ്ങളിലും നിഗൂഢമായ സംശയങ്ങൾ ഉണ്ടായിരുന്നു.
നിങ്ങൾ എത്ര വെളുപ്പിക്കാൻ നോക്കിയാലും എന്‍റെ നിരീക്ഷണങ്ങൾ തെറ്റില്ല. 100 ശതമാനം തന്ത്രി അർഹിച്ച വിധി അയാളെ തേടിയെത്തും.
ഞാൻ സ്വാമി അയ്യപ്പ ഭക്തനാണ്. കുറ്റക്കാർ ശിക്ഷിക്കപ്പെടുക എന്നുള്ളതാണ് നീതി, അല്ലാതെ മറ്റ് താത്പര്യങ്ങൾ നോക്കി പിന്തുണയ്ക്കുക എന്നതല്ല.
ഇപ്പോൾ ഇദ്ദേഹത്തെ ICU വിൽ ആക്കിയതയായി കണ്ടു. വക്കീലിന്‍റെ നിർദേശ പ്രകാരം നടത്തിയ നാടകമാണ് ഇതെന്ന് ഞാൻ കരുതുന്നു.’

TagsSabarimala
Previous Article

വീയപുരം ചുണ്ടന്‍ സിബിഎല്‍ അഞ്ചാം സീസണ്‍ ചാമ്പ്യന്‍

Next Article

രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ,അതിജീവിതയുടെ കുറിപ്പ് പങ്കുവച്ച് ആരോഗ്യമന്ത്രി

Related articles More from author

  • GeneralHeadlines

    പോറ്റിയെ ശബരിമലയിൽ കേറ്റിയത് യുഡിഎഫെന്ന് ചിത്രങ്ങൾ തെളിവായി  പങ്കുവച്ച് കെ.അനിൽകുമാർ

    December 19, 2025
    By Admin
  • HeadlinesTravel

    ശബരിമല: ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി;33.33 ശതമാനം വർധന

    December 1, 2025
    By Admin
  • Headlines

    ശബരിമലയില്‍ അയ്യപ്പനുവേണ്ടി പാല്‍ ചുരത്തി ഗോശാലയിലെ പൈക്കള്‍

    November 23, 2025
    By Admin
  • GeneralHeadlines

    ഉത്സവത്തിനായി ശബരിമല നട തുറന്നു;ആറാട്ട് ഏപ്രിൽ ഒന്നിന്

    March 22, 2026
    By Admin
  • GeneralHeadlines

    ശബരിമലയിൽ  52 ലക്ഷത്തിലധികം ഭക്തർക്ക് ദർശനപുണ്യം, 435 കോടി വരുമാനം

    January 17, 2026
    By Admin
  • GeneralHeadlines

    ‘അയ്യപ്പ സംഗമം: ചെലവ് 3 കോടി മാത്രം’

    February 13, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം
  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ
  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …
  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Timeline

  • June 8, 2026

    സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • June 8, 2026

    സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • June 8, 2026

    ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • June 8, 2026

    കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • June 7, 2026

    ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions