Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

HeadlinesTechnology
Home›Headlines›വരുന്നൂ സ്കാഡ എ ഡി എം എസ് ; കൊല്ലം, തൃശൂർ, കണ്ണൂർ നഗരങ്ങളിൽ വൈദ്യുതി വിതരണം ഇനി ഹൈ ടെക്…

വരുന്നൂ സ്കാഡ എ ഡി എം എസ് ; കൊല്ലം, തൃശൂർ, കണ്ണൂർ നഗരങ്ങളിൽ വൈദ്യുതി വിതരണം ഇനി ഹൈ ടെക്…

By Admin
January 12, 2026
346
0

കൊല്ലം, തൃശ്ശൂർ, കണ്ണൂർ നഗരങ്ങളിലെ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാവും

തിരുവനന്തപുരം:കൊല്ലം, തൃശ്ശൂർ, കണ്ണൂർ നഗരങ്ങളിലെ വൈദ്യുതി വിതരണ ശൃംഖല ആധുനിക ‘സ്കാഡ എ ഡി എം എസ് ‘ സംവിധാനത്തിലൂടെ സമഗ്രമായി നവീകരിക്കുവാൻ കെ എസ് ഇ ബി പദ്ധതി നടപ്പിലാക്കുന്നു.
വൈദ്യുതി വിതരണ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഈ പദ്ധതി വിതരണ ശൃംഖല നവീകരണ പദ്ധതിയുടെ ഭാഗമായാണ് നടപ്പിലാക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഈ മൂന്ന് നഗരങ്ങളിലെയും വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമവും വിശ്വസനീയവുമാകും.


വൈദ്യുതി വിതരണം സംബന്ധിച്ച് തത്സമയ നിരീക്ഷണവും നിയന്ത്രണവും സാധ്യമാകുമെന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. സബ്‌സ്റ്റേഷനുകളിലെയും വിതരണ ശൃംഖലയിലെയും വിവരങ്ങൾ തത്സമയം കൺട്രോൾ സെന്‍ററുകളിൽ ലഭ്യമാകും. 11കെ വി ഫീഡറുകൾ, ട്രാൻസ്‌ഫോർമറുകൾ എന്നിവയുടെ പ്രവർത്തനം 24 മണിക്കൂറും നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇതുവഴി സാധിക്കും. ലൈനുകളിൽ എവിടെയെങ്കിലും തകരാറുകൾ ഉണ്ടായാൽ, നിമിഷങ്ങൾക്കകം അത് കൃത്യമായി കണ്ടെത്താനും തകരാറുള്ള ഭാഗം മാത്രം വേർതിരിച്ച് ബാക്കിയുള്ള സ്ഥലങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനും സഹായിക്കുന്ന ‘ഫ്ളിസർ’ സാങ്കേതികവിദ്യയാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇതിനായി 1915 റിംഗ് മെയിൻ യൂണിറ്റുകൾ, ഫീഡർ റിമോട്ട് ടെർമിനൽ യൂണിറ്റുകൾ, 1500 -ഓളം ഫാൾട്ട് പാസ്സ് ഇൻഡിക്കേറ്ററുകൾ എന്നിവ വിതരണ ശൃംഖലയിൽ സ്ഥാപിക്കും. പദ്ധതിയുടെ നിർവ്വഹണത്തിനായി മൂന്ന് നഗരങ്ങളിലും ഓരോ സ്കാഡ കൺട്രോൾ സെന്‍ററും എറണാകുളത്ത് ഒരു ഡിസാസ്റ്റർ റിക്കവറി സെന്‍ററും സ്ഥാപിക്കും. ഏതെങ്കിലും കാരണവശാൽ ഒരു കൺട്രോൾ സെന്‍ററിന്‍റെ പ്രവർത്തനം തടസ്സപ്പെട്ടാൽ എറണാകുളത്തെ സെന്‍ററിൽ നിന്നും ആ നഗരത്തിലെ വിതരണ ശൃംഖല നിയന്ത്രിക്കാൻ സാധിക്കും. നൂതന സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, കെ-ഫോൺ ഒപ്റ്റിക്കൽ ഫൈബർ, 4G/5G സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഫീൽഡ് ഉപകരണങ്ങളും കൺട്രോൾ സെന്‍ററുകളും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്നത്.
ഉപഭോക്തൃസേവനം ഏറെ മെച്ചപ്പെടുമെന്നതാണ് മറ്റൊരു വലിയ സവിശേഷത. ലൈനുകളിലെ വോൾട്ടേജ് വ്യതിയാനങ്ങൾ നിരീക്ഷിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഓട്ടോമാറ്റിക് ആയി നടത്തുന്നതിലൂടെ ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പാക്കാനും സാങ്കേതികനഷ്ടം കുറയ്ക്കാനും സാധിക്കും. വൈദ്യുതി മുടക്കം സംബന്ധിച്ച് ഉപഭോക്താക്കൾ പരാതിപ്പെടുന്നതിന് മുൻപ് തന്നെ കൺട്രോൾ റൂമിൽ അറിയാനും, ജീവനക്കാരെ വേഗത്തിൽ അയച്ച് തകരാർ പരിഹരിക്കാനും കഴിയും. 1912 കസ്റ്റമർ കെയറുമായി സ്കാഡ സംവിധാനം ബന്ധിപ്പിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് വൈദ്യുതി പുന:സ്ഥാപനം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകാനും സാധിക്കും.
സ്കാഡ ഡി എം എസ് പദ്ധതി പൂർത്തിയാകുന്നതോടെ കൊല്ലം, തൃശ്ശൂർ, കണ്ണൂർ നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് തടസ്സരഹിതമായ വൈദ്യുതി ഗുണമേന്മയോടെ ലഭ്യമാക്കുന്നതിനൊപ്പം, വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും കെ.എസ്.ഇ.ബിക്ക് സാധിക്കും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ‘സ്മാർട്ട് ഗ്രിഡ്’ എന്ന ലക്ഷ്യത്തിലേക്കുള്ള കേരളത്തിന്‍റെ സുപ്രധാന ചുവടുവയ്പ്പാണിത്.

TagsKSEBSCADA/ADMS
Previous Article

‘കണ്ഠരര് രാജീവരര് തന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല,പോറ്റിയോടൊപ്പം അറസ്റ്റ് ...

Next Article

ക്ഷേമ പെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കൽ സമയം നീട്ടി 

Related articles More from author

  • GeneralHeadlines

    ‘പോൾ-ടോപ്പ് ഡിസ്ട്രിബ്യൂഷൻ’ സ്വന്തമായി രൂപകൽപ്പന ചെയ്ത ലൈൻമാൻ ടി.കെ.നസീറിന് ദേശീയ പുരസ്കാരം;അഭിനന്ദിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി

    March 7, 2026
    By Admin
  • GeneralHeadlines

    സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗം:പവർകട്ട് ഒഴിവാക്കി കെ എസ് ഇ ബി 

    March 26, 2026
    By Admin
  • GeneralHeadlines

    ഈ വർഷം 5,848 കോടി രൂപയുടെ അധിക വായ്പാനുമതി,ഊർജ്ജ മേഖലയിലെ കുതിപ്പിന് വീണ്ടും അംഗീകാരം

    March 9, 2026
    By Admin
  • Headlines

    ശബരിമല സ്വർണ്ണക്കൊള്ള:എൻ. വാസു അറസ്റ്റിൽ

    November 11, 2025
    By Admin
  • GeneralHeadlines

    കഴിഞ്ഞ സര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവച്ച് കബളിപ്പിക്കുകയായിരുന്നുവെന്ന് പുതിയ ബജറ്റിൽ മുഖ്യമന്ത്രി വി.ഡി സതീശൻ

    June 19, 2026
    By Admin
  • GeneralHeadlines

    അപർണ്ണാ ബാലമുരളി,അത്മീയ നായികമാരായ ചിത്രത്തിലൂടെ ബബിൽ ഖാൻ മലയാളത്തിൽ

    May 8, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Timeline

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • September 5, 2026

    റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions