തിരുവനന്തപുരം സിറ്റി പൊലീസിന് ഇ-സ്കൂട്ടറുകൾ, ക്യാമറകൾ, റോഡ് ബാരിയറുകൾ സംഭാവന ചെയ്ത് യു എസ് ടി

സംഭാവന യു എസ് ടി സി എസ് ആർ ഉദ്യമങ്ങളുടെ ഭാഗമായി
തിരുവനന്തപുരം: മുൻനിര എ ഐ , ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി എസ് ആർ) ഉദ്യമങ്ങളുടെ ഭാഗമായി തിരുവനന്തപുരം സിറ്റി പോലീസിന് രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ, ശരീരത്തിൽ ധരിക്കാവുന്ന നാല് ക്യാമറകൾ, പത്ത് റോഡ് ബാരിയറുകൾ എന്നിവ സംഭാവന ചെയ്തു.
പോലീസ് കമ്മീഷണറുടെ ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ യു എസ് ടി ഉദ്യോഗസ്ഥർ ഈ ഉപകരണങ്ങൾ സിറ്റി പോലീസിന് കൈമാറി. മുൻ കമ്മീഷണറും ഡിഐജിയുമായ തോംസൺ ജോസ്, ഡെപ്യൂട്ടി കമ്മീഷണർമാരായ ടി. ഫറാഷ് , ദീപക് ധൻഖർ , സുൽഫിക്കർ എം.കെ; ട്രാഫിക് നോർത്ത് അസി. കമ്മീഷണർ ജി. അനിൽ കുമാർ, ട്രാഫിക് സൗത്ത് അസി. കമ്മീഷണർ ആർ. സുരേഷ് എന്നിവർ പങ്കെടുത്തു.
യുഎസ് ടിയിൽ നിന്ന് തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ, ബിസിനസ് ആൻഡ് ഓപ്പറേഷൻസ് ജനറൽ മാനേജർ ഷെഫി അൻവർ, വർക്ക്പ്ലേസ് മാനേജ്മെന്റ് ആൻഡ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ,വർക്ക്പ്ലേസ് മാനേജ്മെന്റ് ഡയറക്ടർ വിജിൽ നായർ, സിഎസ്ആർ ലീഡ് വിനീത് മോഹനൻ; സീനിയർ പിആർ ലീഡ് റോഷ്നി കെ ദാസ് എന്നിവർ സംബന്ധിച്ചു.
‘യു എസ് ടി സംഭാവന ചെയ്ത ഇലക്ട്രിക് സ്കൂട്ടറുകൾ, ശരീരത്തിൽ ധരിക്കാവുന്ന ക്യാമറകൾ, റോഡ് ബാരിയറുകൾ എന്നിവ തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസിന് ഗതാഗത സംവിധാനങ്ങൾ നിയന്ത്രിക്കുന്നതിൽ വളരെയധികം സഹായകമാകു’ മെന്ന് ഡിഐജി തോംസൺ ജോസ് പറഞ്ഞു.
‘യു എസ് ടി സംഭാവന ചെയ്ത ഇലക്ട്രിക് സ്കൂട്ടറുകൾ, ക്യാമറകൾ, റോഡ് ബാരിയറുകൾ എന്നിവ ട്രാഫിക് പോലീസിന് അവരുടെ ദൈനംദിന ജോലികൾ മികച്ച രീതിയിൽ നിറവേറ്റാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു’-യുഎസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ പറഞ്ഞു.






