Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

GeneralHeadlines
Home›General›‘കുടുംബശ്രീ’യെ തകർക്കാനാണ് കൊച്ചി കോർപ്പറേഷൻ്റെ ഉന്നമെന്ന്  ഡോ.ടി.എം തോമസ് ഐസക്

‘കുടുംബശ്രീ’യെ തകർക്കാനാണ് കൊച്ചി കോർപ്പറേഷൻ്റെ ഉന്നമെന്ന്  ഡോ.ടി.എം തോമസ് ഐസക്

By Admin
January 14, 2026
97
0

തുടക്കം തന്നെ ഏറ്റുമുട്ടാൻ ആണോ ഭാവമെന്ന് കൊച്ചി മേയറോട് മുൻ ധനമന്ത്രി

കൊച്ചി:കുടുംബശ്രീയെ തകർക്കാനാണ് കൊച്ചി കോർപ്പറേഷൻ്റെ ഉന്നമെന്ന് മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക്.കൊച്ചിയിൽ ഇതിനകം ജനപ്രിയമായ സമൃദ്ധി ഭക്ഷണശാലയെ തകർക്കാനുള്ള നഗരസഭയുടെ ശ്രമം ഇത് ലക്ഷ്യം വച്ചാണെന്നും തോമസ് ഐസക് ആരോപിക്കുന്നു.

മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക്

ഡോ.ടി.എം തോമസ് ഐസകിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
‘എറണാകുളം ടൗൺ സ്റ്റേഷനിൽ ട്രയിൻ ഇറങ്ങിയാൽ ഉറപ്പായും ഭക്ഷണം സമൃദ്ധിയിൽ നിന്നാണ്. വില കുറവാണ് എന്നത് മാത്രമല്ല ഇതിനു കാരണം. നല്ല ഭക്ഷണമാണ് എന്നതാണ് പ്രധാന കാരണം.
അനിൽകുമാർ മേയറായുള്ള നഗരസഭാ ഭരണസമിതി നഗരത്തിൽ ചെയ്ത ഒട്ടേറെ നല്ല കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും ജനപ്രീയമായ ഒന്നാണ് സമൃദ്ധി. കച്ചേരിപ്പടിയിലെ മുഖ്യഭക്ഷണശാലയ്‌ക്കൊപ്പം കടവന്ത്രയിലും, ഫോർട്കൊച്ചിയിലും സമൃദ്ധി ഭക്ഷണശാലകൾ നടത്തുന്നുണ്ട്. ഇപ്പോൾ ഷിപ്പ് യാർഡിലെ തൊഴിലാളികളുടെ കാന്റീൻ നടത്തുന്നതും സമൃദ്ധിയാണ്. റെയിൽവേ ഭക്ഷണം കൊടുക്കുന്നുന്നതിനായി IRCTC യുമായി കരാറുമുണ്ട്. ഇത്തരത്തിൽ ജനകീയമായി വളർന്നുവരുന്ന ഒരു സ്ഥാപനത്തിൽ അഭിമാനം കൊള്ളുകയല്ലേ പുതിയൊരു മേയർ ചെയ്യേണ്ടത്? എങ്ങിനെ അതിനെ വിപുലപ്പെടുത്താം എന്നല്ലേ ചിന്തിക്കേണ്ടത്? എന്നാൽ അതല്ല പുതിയ മേയറുടെ ചിന്ത.
സമൃദ്ധിക്കുള്ളിൽ ഇന്ദിര കാന്റീൻ തുടങ്ങാനാണ് തീരുമാനം. അവിടെ ഇന്ദിര ക്യാന്റീനിൽ 10 രൂപയ്ക്ക് ഭക്ഷണം കൊടുക്കും പോലും. നിലനിൽക്കുന്ന സംവിധാനത്തെ തകർക്കാൻ ഇതിനപ്പുറം വേറൊന്നും വേണ്ടല്ലോ? ഇനി ഭക്ഷണത്തിന്റെ വില 20 രൂപയിൽ നിന്ന് കുറയ്ക്കുകയാണ് ലക്ഷ്യമെങ്കിൽ നിലവിലുള്ള സമൃദ്ധിക്ക് ആ സബ്‌സിഡി അനുവദിച്ചാൽ പോരെ? അതുവഴി സമൃദ്ധിയിൽ വരുന്നവർക്കെല്ലാം 10 രൂപയ്ക്ക് ഭക്ഷണം നൽകാമല്ലോ?
അതോ ഇനി സമൃദ്ധി എന്ന പേരിനോടാണോ അലർജി? ഈ പേര് എൽഡിഎഫ് ലാഞ്ചനയുള്ള പേരോ മറ്റോ ആണോ? ഇത്ര അസഹിഷ്ണുത പാടില്ല. നിങ്ങളിപ്പോൾ എല്ലാവരുടെയും മേയറാണ്. ഏതെങ്കിലും സമുദായത്തിന്റെയോ പാർട്ടിയുടേയോ മാത്രം മേയറല്ല. എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാനല്ലേ ശ്രമിക്കേണ്ടത്? അതോ തുടക്കം തന്നെ ഏറ്റുമുട്ടാൻ ആണോ ഭാവം?
യഥാർഥ പ്രശ്നം പേരുമാറ്റൽ അല്ല. സമൃദ്ധി എന്നത് കുടുംബശ്രീ ഏറ്റെടുത്ത് നടത്തുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭങ്ങളിൽ ഒന്നാണ്. ഉന്നം കുടുംബശ്രീയാണ്. ഈ സമീപനം യുഡിഎഫിന്റെ പാരമ്പര്യത്തിന്റെ തുടർച്ചയാണെന്ന് പറയാതെ വയ്യ.
കുടുംബശ്രീയെ തകർക്കാൻ പണ്ട് ജനശ്രീ ആവിഷ്കരിച്ചവരല്ലേ കോൺഗ്രസ്? കുടുംബശ്രീയ്ക്ക് പകരം ജനശ്രീയെ സ്ഥാപിക്കാൻ വേണ്ടി NRLM പോലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് മറ്റ് സ്വയം സഹായ സംഘങ്ങളിലൂടെ ആവാം എന്നുവരെ തീരുമാനിച്ചു. കേരളത്തിലെമ്പാടുമുള്ള കുടുംബശ്രീ പ്രതിനിധികൾ ഒരുമാസക്കാലം സെക്രട്ടറിയേറ്റിനു മുന്നിൽ തെരുവിൽ സമരം ചെയ്താണ് ഈ നീക്കത്തെ അന്ന് ചെറുത്ത് തോൽപ്പിച്ചത്. ആ സമരത്തിന് കൊച്ചിപട്ടണത്തിൽ നിന്ന് വലിയൊരുസംഘം സ്ത്രീകളുണ്ടായിരുന്നു.
കസേരയിൽ ഇരിപ്പുറയ്ക്കും മുൻപേ മനസിലുള്ളത് പുറത്തുവന്നിരിക്കുകയാണ്. മാലിന്യ പ്രശ്നമൊന്നും അല്ല മുൻഗണനയിൽ. ഏറ്റവും മാതൃകാപരമായി നടക്കുന്ന സമൃദ്ധിയെന്ന കേന്ദ്രത്തെ തകർക്കാൻ ആണ് ആദ്യംതന്നെ ശ്രമം. പ്രസിദ്ധമായ തിരുവനന്തപുരം സമരത്തിന് ശേഷം ആദ്യമായിട്ടാണ് കേരളത്തിൽ കുടുംബശ്രീയെ ഒതുക്കുവാനുള്ളൊരു പരസ്യ ശ്രമം നടക്കുന്നത്.
അധികാരം കിട്ടിയാൽ ലൈഫ് മിഷൻ പിരിച്ചു വിടും, കിഫ്ബി പിരിച്ചു വിടും, എന്നൊക്കെയാണല്ലോ യുഡിഎഫിന്റെ പ്രഖ്യാപനങ്ങൾ. ഇതേ മാതൃകയിൽ കൊച്ചി മേയർ ഒരു സാമ്പിൾ വെടിക്കെട്ട് പൊട്ടിച്ചിരിക്കുകയാണ്. കുടുംബശ്രീയെ ഇല്ലാതാക്കാം എന്ന വിനാശ ലക്ഷ്യത്തിൻ്റെ സാമ്പിൾ പരീക്ഷണമാണ് വി.കെ. മിനിമോൾ നടത്തുന്നത്. ഇത് മുളയിലേ നുള്ളിക്കളയണം. കുടുംബശ്രീയെ സ്നേഹിക്കുന്ന മുഴുവൻ നഗരവാസികളും ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാവണം.’

TagsDr T M Thomas IssacKochi Corporation Mayor
Previous Article

health.kerala.gov.in ൽ ചെയ്യൂ- ഒറ്റ ക്ലിക്കിൽ ആരോഗ്യ വകുപ്പിന് ...

Next Article

കേന്ദ്ര തൊഴിൽമേള ജനുവരി 22 ന്

Related articles More from author

  • HeadlinesPolitics

    ‘തെരഞ്ഞെടുപ്പ് കഴിഞ്ഞു,കോൺഗ്രസ് ലാറ്റിനായും സുറിയനായും ഈഴവനായും നായരായും മാറി’

    December 24, 2025
    By Admin
  • HeadlinesPolitics

    ‘മീഡിയ വണ്ണി’ന്‍റെ വ്യാജപ്രചാരണം കണ്ട് ഞെട്ടിയെന്ന് ഡോ.ടി.എം തോമസ് ഐസക്

    December 30, 2025
    By Admin
  • GeneralHeadlines

    ഇഡി നോട്ടീസ് വീണ്ടും:ഇഡിയുടേത് കള്ളക്കണക്കെന്ന് ഡോ.ടി.എം തോമസ് ഐസക്,നിയമപോരാട്ടം ഉടൻ

    December 2, 2025
    By Admin
  • HeadlinesPolitics

    അറിയണം,കെസി ആർ എന്ന മാതൃകാ നേതാവിനെ-മുൻമന്ത്രി തോമസ് ഐസക് എഴുതുന്നു

    November 28, 2025
    By Admin
  • HeadlinesHealthPolitics

    മന്ത്രി വീണാജോർജിന് ‘വിപ്ലാഷ് ഇഞ്ചുറി’,വളരെ റിഫ്ലക്സീവായി കഴുത്ത് ചലിപ്പിക്കുമ്പോഴും ഉണ്ടാകാമെന്ന് ഡോ.മനോജ് വെള്ളനാട്

    February 26, 2026
    By Admin
  • Headlines

    കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് :ദിവി ബിജേഷ് ജേതാവ്

    November 16, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം
  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Timeline

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • March 6, 2026

    റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions