ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്ന് ‘അല്‍സോണ്‍ സോഫ്റ്റ് വെയര്‍’

തേജസ്വിനി കെട്ടിടത്തിന്‍റെ ഗ്രൗണ്ട് ഫ്ളോറില്‍ 10,000 ചതുരശ്ര അടി വിസ്തൃതിയിൽ ഓഫീസ്
തിരുവനന്തപുരം: അത്യാധുനിക സാങ്കേതികവിദ്യകള്‍ക്കൊപ്പം നൂതന ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പരിഹാരങ്ങള്‍ നല്‍കുന്ന പ്രമുഖ കമ്പനിയായ് അല്‍സോണ്‍ സോഫ്റ്റ് വെയര്‍ പ്രൈവറ്റ് ലിമിറ്റഡിന് ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ്.
ടെക്നോപാര്‍ക്ക് ഫേസ് വണ്‍ കാമ്പസിലെ തേജസ്വിനി കെട്ടിടത്തിന്‍റെ ഗ്രൗണ്ട് ഫ്ളോറില്‍ 10,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ ഓഫീസ് തുറന്നത്.
2018 ൽ തുടങ്ങിയ അല്‍സോണ്‍ വളര്‍ച്ചയുടെ പാതയിലുള്ള സോഫ്റ്റ് വെയര്‍ ടീമംഗങ്ങളെ പിന്തുണയ്ക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളുള്ള ഓഫീസ് സജ്ജീകരിച്ചു. പുതിയ ഓഫീസിലെ ആധുനിക ഓപ്പണ്‍-പ്ലാന്‍ ലേഔട്ട്, പ്രത്യേക സഹകരണ മേഖലകള്‍, ഐടി മേഖലയ്ക്കാവശ്യമായ മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങിയവ ശ്രദ്ധേയമാണ്.

ടെക്നോപാര്‍ക്കിലെ അല്‍സോണ്‍ സോഫ്റ്റ് വെയറിന്‍റെ പുതിയ ഓഫീസ് അല്‍സോണ്‍ സോഫ്റ്റ് വെയറിന്‍റെസിഇഒയും സഹസ്ഥാപകനുമായ ലിജിത്ത് അപ്പുക്കുട്ടനും സിടിഒയും സഹസ്ഥാപകയുമായ അനു ആചാരിയും ഉദ്ഘാടനം ചെയ്യുന്നു.
ഭാവിയില്‍ ഏജന്‍റ് ഓട്ടോമേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ടെക്നോപാര്‍ക്കിലെ എഐ സംരംഭങ്ങളുടെ ശക്തമായ വളര്‍ച്ചാപാതയെ പ്രതിഫലിപ്പിക്കുന്നതിനും ഈ വിപുലീകരണത്തിലൂടെ അല്‍സോണ്‍ സോഫ്റ്റ് വെയറിനു സാധിക്കും.
അല്‍സോണ്‍ സോഫ്റ്റ് വെയറിന്‍റെ സിഇഒയും സഹസ്ഥാപകനുമായ ലിജിത്ത് അപ്പുക്കുട്ടനും സിടിഒയും സഹസ്ഥാപകനുമായ അനു ആചാരിയും സംയുക്തമായി പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. അല്‍സോണ്‍ സോഫ്റ്റ് വെയറിലെ ജീവനക്കാരും ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥരും പങ്കെടുത്തു.






