Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

  • അടിയന്തരാവസ്ഥക്കാലത്ത് പാലക്കാട് കൊടുവായൂർ ഹൈസ്‌കൂളിൽ നിന്ന് പോലീസ് പിടികൂടി ജയിലിലടച്ച 19 വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രം ‘ഒഴിയാതെ’സെപ്റ്റംബർ 11ന്

  • കെ.എം.എസ്.സി.എൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി;മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് : മന്ത്രി കെ.മുരളീധരൻ

  • യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയിൽ മാത്രമുള്ള നിക്ഷേപം 1000 കോടി,രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാമെന്നും ഡോ.കെ.ടി ജലീൽ

  • 60 വയസ്സും അതിൽ കൂടുതലുമുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും അഭിമുഖ രൂപത്തിലാണ് സർവേ:വയോജനങ്ങളുടെ സംസ്ഥാനതല വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവച്ചു

HeadlinesHealth
Home›Headlines›ഐസിഐസിഐ ലംബാർഡ് ഇൻഷ്വറൻസ് തട്ടിപ്പിൻ്റെ അനുഭവം വിശദമാക്കി മുതിർന്ന മാധ്യമ പ്രവർത്തകൻ

ഐസിഐസിഐ ലംബാർഡ് ഇൻഷ്വറൻസ് തട്ടിപ്പിൻ്റെ അനുഭവം വിശദമാക്കി മുതിർന്ന മാധ്യമ പ്രവർത്തകൻ

By Admin
January 23, 2026
361
0

ഐസിഐസിഐ ലംബാർഡിനെതിരെ ഇൻഷ്വറൻസ് ഓംബുഡ്സ്മാനെ സമീപിക്കാൻ റെഞ്ചി കുര്യാക്കോസ്

തിരുവനന്തപുരം:സ്വകാര്യ വൻകിടഇൻഷ്വറൻസ് കമ്പനികളുടെ മെഡിക്കൽ ആനുകൂല്യങ്ങൾ നൽകാതെയുള്ള തട്ടിപ്പ് ഇപ്പോൾ വ്യാപകമാണ്.പൊതമേഖലാ ഇൻഷ്വറൻസ് കമ്പനകൾ സർക്കാരു കാര്യം കഴിച്ച് ജനത്തിന് ആനുകൂല്യം വിതരണം ചെയ്യാനും പണംകൊടുക്കാനും ഒക്കെ സർക്കാർ കാര്യം മുറപോലെ എന്ന സമീപനമെടുത്തപ്പോൾ ജനം സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾക്ക് കൈനീട്ടി.പക്ഷെ, ഇപ്പോൾ സ്വകാര്യ ഇൻഷ്വറൻസ് കമ്പനിക്കാരുടെ അർഹതപ്പെട്ട ഇൻഷ്വറൻസ് തട്ടിപ്പാണ് വ്യാപകപരാതിക്ക് കാരണം.ഇൻഷ്വറൻസ് ഓംബുഡ്സ്മാൻ ഇത്തരം കമ്പനകളെ മൂക്കകയറിടാൻ തയ്യാറായില്ലെങ്കിൽ വൻ ദുരന്തങ്ങളും കൂട്ട ആത്മഹത്യകളുമാവും കാരണമാവുക.

മുതിർന്ന മാധ്യമ പ്രവർത്തകൻ റെഞ്ചി കുര്യാക്കോസ്

മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടൻറായി വിരമിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ റെഞ്ചി കുര്യാക്കോസ് എഴുതുന്ന അനുഭവം വായിക്കാം:
മെഡിക്കൽ ഇൻഷ്വറൻസിന് പിന്നിലെ ചതി
മൂന്നു മാസം മുൻപ് എനിക്ക് കണ്ണിനു ഒരു ഓപ്പറേഷൻ വേണ്ടി വന്നു. എല്ലാം കഴിഞ്ഞു 60,000 രൂപയുടെ ബിൽ മെഡിക്കൽ ഇൻഷ്വ റൻസിനു കൊടുത്തപ്പോൾ അവർ തള്ളി.5 ലക്ഷം രൂപയുടെ കവറേജ് ഉള്ള എനിക്ക് ബി.പി. ഉണ്ടായിരുന്നതിനാൽ കണ്ണിന്‍റെ ശസ്ത്രക്രിയയ്ക്ക് പണം നൽകാൻ സാധിക്കില്ലെന്ന് ആണ് ഐസിഐസിഐ ലംബാർഡ് എന്ന സ്ഥാപനം കാരണമായി പറഞ്ഞത്.60,000 രൂപ അത്ര വലിയ തുക അല്ലെങ്കിലും ഇതിനെതിരെ ഇൻഷ്വറൻസ് ഓംബുഡ് സ്മാനെ സമീപിക്കാൻ പോകുകയാണ് ഞാൻ.ഇനി ഇതിന്റെ പിന്നിലെ തട്ടിപ്പിലേക്ക് പോകാം. ജോലിയിൽ ഇരുന്ന കാലത്ത് ഇതേ കമ്പനിയുടെ ഗ്രൂപ്പ് ഇൻഷ്വറൻസിൽ ഞാനും ഭാര്യയും മകളും ഉണ്ടായിരുന്നു.അതിന്റെ കാലാവധി കഴിഞ്ഞപ്പോൾ ഇതേ കമ്പനിയിൽ തന്നെ ഇൻഷ്വറൻസ് തുടരാൻ തീരുമാനിച്ചു.സ്വന്തമായി ഇൻഷ്വറൻസ് എടുക്കാൻ ഐസിഐസിഐ ലംബാർഡിന്റെ വഴുതക്കാട് ഓഫിസിൽ നിന്ന് ഒരുവൻ എന്നെ വിളിക്കുന്നു. പേര്, ജനന തീയതി, ആധാർ തുടങ്ങിയ കാര്യങ്ങൾ ചോദിക്കുന്നു. പണം അടയ്ക്കാൻ പറഞ്ഞു. ഞാൻ അടച്ചു.മെഡിക്കൽ പരിശോധനയോ മറ്റു കാര്യങ്ങളോ ഒന്നും നടക്കുന്നില്ല. അതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്.ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും അനക്കമില്ലാതെ വന്നപ്പോൾ ബന്ധപ്പെട്ട ആളെ വിളിച്ചു. പക്ഷെ കാശ് കിട്ടിയതിനാൽ അയാൾ ഫോൺ എടുക്കുന്നില്ല. മെസേജ് ഇട്ടപ്പോൾ പോളിസി ആയെന്നും കവറേജ് കിട്ടുമെന്നും അയാളുടെ മറുപടി മെസേജ് കിട്ടി. കണ്ണിന്റെ ഓപ്പറേഷന്റെ സമയത്തു ഇയാളെ വിളിച്ചു എങ്കിലും പതിവ് പോലെ ഫോൺ എടുത്തില്ല. മെസേജ് ഇട്ടപ്പോൾ വേറൊരുവന്റെ നമ്പർ തന്നു. അയാൾക്ക് ബിൽ കൊടുത്ത് ആഴ്ചകൾ കാത്തിരുന്നപ്പോൾ ക്ലയിം തള്ളിയതായി അറിയിപ്പ് ലഭിച്ചു. നമ്മൾ ക്ലയിം ചെയ്തില്ലെങ്കിലോ നമുക്ക് അർഹതപ്പെട്ട ക്ലയിം കൊടുക്കാതിരുന്നാലോ ഇവന്മാർക്ക് വലിയ നേട്ടം ആണ്.അത് കൊണ്ടാണ് ഇവന്മാർ വിശദ വിവരങ്ങൾ ഒന്നും നൽകാതെ ഇത്തരം പോളിസികൾ നൽകി നമ്മളെ പറ്റിക്കുന്നത്.അതേ സമയം ഗ്രൂപ്പ് ഇൻഷ്വറൻസിന്റെ കാര്യത്തിൽ ഇത്തരം അഭ്യാസങ്ങൾക്ക് ഇവന്മാർ തുനിയാറില്ല. അങ്ങനെ ചെയ്‌താൽ ആ കമ്പനിയിലെ മുഴുവൻ പേരുടെയും ബിസിനസ്സ് പോകുമെന്ന് ഇവർക്ക് അറിയാം.ഇതിനിടെ കബളിപ്പിക്കപ്പെട്ട കാര്യം ചൂണ്ടിക്കാട്ടി ഐസിഐ സിഐ ലംബാർഡിന് ഔദ്യോഗികമായി ഞാൻ പരാതി നൽകി. ഏതാനും ദിവസം കഴിഞ്ഞു തീരുമാനം അറിയിക്കാം എന്നായിരുന്നു അവരുടെ മറുപടി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടുമൊരു മെസേജ് വന്നു. ഞങ്ങളുടെ ആളിന്റെ ഭാഗത്തു നിന്ന് നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ നിർവ്യാജം ഖേദിക്കുന്നു. ആർക്ക് വേണം ഇവരുടെ ഖേദം. ക്ലെയിമിന്റെ കാര്യം എന്തായി എന്ന് ചോദിച്ചപ്പോൾ ദിവസങ്ങൾ കഴിഞ്ഞ് അടുത്ത മറുപടി വന്നു. ക്ലയിം തരാൻ നിർവാഹമില്ല. എങ്ങനെയുണ്ട് കളി.ഒരു മെഡിക്കൽ ഇൻഷ്വറൻസ് കമ്പനി മാത്രമല്ല മിക്കവാറും എല്ലാ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളും ഇത്തരം തട്ടിപ്പ് നടത്തുന്നുണ്ട്.മെഡിക്കൽ രംഗം കച്ചവടം ആയി മാറിയതിനാൽ ഇത്തരം കഴുത്തറപ്പന്മാർ നമുക്ക് അർഹതപ്പെട്ടത് പോലും നിഷേധിക്കാൻ എന്തും ചെയ്യും. നമ്മുടെ റോഡുകളിലെ സകല ഹോർഡിങ്ങു കളിലും ഇപ്പോൾ സ്വകാര്യ ആശുപത്രികളുടെ പരസ്യം ആണ്. ഫുൾ ബോഡി ചെക്ക്അപ്പിന്റെ പേരിൽ ആശുപത്രികൾ ജനത്തെ നിത്യ രോഗികൾ ആക്കി മാറ്റുകയാണ് എന്ന് സമീപ കാലത്ത് ഒരു ഡോക്റ്റർ തന്നെ വെളിപ്പെടുത്തിയിരുന്നു. മെഡിക്കൽ ചൂഷകർ അഴിഞ്ഞാടുന്ന ഈ ആസുര കാലത്തു രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുകയും ചെറിയ രോഗങ്ങൾക്ക് ആശുപത്രികളെ ആശ്രയിക്കാതിരിക്കുകയും മാത്രമാണ് പോംവഴി. ഇതിനിടെ ലക്ഷങ്ങൾ ചെലവുള്ള ചികിത്സ വേണ്ടി വന്നാൽ രോഗി കുത്തുപാള എടുത്തത് തന്നെ.

Previous Article

നാലുപേർക്ക് പുതുജീവനേകി തമിഴ്നാട് സ്വദേശിനി രാജേശ്വരി യാത്രയായി

Next Article

ഈ അവധിക്കാലം സാർത്ഥകമാക്കാം; കൂടെ കൂട്ടാം ഒരു കുഞ്ഞിനെ ...

Related articles More from author

  • GeneralHeadlinesTechnology

    പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി സഹകരിക്കാൻ ‘ജെന്‍ റോബോട്ടിക്സ് ‘: ധാരണാപത്രം ഒപ്പുവെച്ചു

    August 29, 2026
    By Admin
  • HeadlinesSports

    ലോകകപ്പ് 2026 ഫൈനൽ വേദിയിൽ സ്പെയിനിന് കിരീടം സമ്മാനിച്ചശേഷം വേദി വിടാന്‍ കൂട്ടാക്കാത്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംമ്പിനെ പിടിച്ചുമാറ്റി ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ

    July 20, 2026
    By Admin
  • CareerGeneralHeadlines

    റോസ്ഗർ മേള :23 ന് കൈമാറുന്നത് 51,000 ത്തിലധികം നിയമനോത്തരവുകൾ

    May 23, 2026
    By Admin
  • GeneralHeadlinesTravel

    മധുര വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

    March 10, 2026
    By Admin
  • GeneralHeadlines

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

    July 22, 2026
    By Admin
  • HeadlinesHealth

    സ്റ്റേറ്റ് ആയുർവേദ അവാർഡിന് അപേക്ഷ ക്ഷണിച്ചു

    February 6, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ
  • അടിയന്തരാവസ്ഥക്കാലത്ത് പാലക്കാട് കൊടുവായൂർ ഹൈസ്‌കൂളിൽ നിന്ന് പോലീസ് പിടികൂടി ജയിലിലടച്ച 19 വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രം ‘ഒഴിയാതെ’സെപ്റ്റംബർ 11ന്
  • കെ.എം.എസ്.സി.എൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി;മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് : മന്ത്രി കെ.മുരളീധരൻ
  • യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയിൽ മാത്രമുള്ള നിക്ഷേപം 1000 കോടി,രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാമെന്നും ഡോ.കെ.ടി ജലീൽ
  • 60 വയസ്സും അതിൽ കൂടുതലുമുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും അഭിമുഖ രൂപത്തിലാണ് സർവേ:വയോജനങ്ങളുടെ സംസ്ഥാനതല വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവച്ചു

Timeline

  • September 10, 2026

    അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

  • September 10, 2026

    അടിയന്തരാവസ്ഥക്കാലത്ത് പാലക്കാട് കൊടുവായൂർ ഹൈസ്‌കൂളിൽ നിന്ന് പോലീസ് പിടികൂടി ജയിലിലടച്ച 19 വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രം ‘ഒഴിയാതെ’സെപ്റ്റംബർ 11ന്

  • September 10, 2026

    കെ.എം.എസ്.സി.എൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി;മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് : മന്ത്രി കെ.മുരളീധരൻ

  • September 9, 2026

    യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയിൽ മാത്രമുള്ള നിക്ഷേപം 1000 കോടി,രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാമെന്നും ഡോ.കെ.ടി ജലീൽ

  • September 9, 2026

    60 വയസ്സും അതിൽ കൂടുതലുമുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും അഭിമുഖ രൂപത്തിലാണ് സർവേ:വയോജനങ്ങളുടെ സംസ്ഥാനതല വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions