Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

GeneralHeadlines
Home›General›‘എന്‍റെ സുഹൃത്തുക്കളെ’എന്ന് മലയാളത്തിൽ മോദി,തിരുവനന്തപുരത്തെ സ്റ്റാര്‍ട്ട് അപ്പ് ഹബ്ബാക്കി മാറ്റുമെന്ന് പ്രഖ്യാപനം

‘എന്‍റെ സുഹൃത്തുക്കളെ’എന്ന് മലയാളത്തിൽ മോദി,തിരുവനന്തപുരത്തെ സ്റ്റാര്‍ട്ട് അപ്പ് ഹബ്ബാക്കി മാറ്റുമെന്ന് പ്രഖ്യാപനം

By Admin
January 23, 2026
340
0

കേരളം ബിജെപിയെ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി
തിരുവനന്തപുരം:’എന്‍റെ സുഹൃത്തുക്കളെ’ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസം​ഗത്തിൽ കേരളത്തിന്‍റെ വികസനത്തിന് പുതിയ ദിശാബോധം നൽകുമെന്ന് അവകാശപ്പെട്ടു. വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കവേ മോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു.ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ സമീപം

തിരുവനന്തപുരത്തെ സ്റ്റാര്‍ട്ട് അപ്പ് ഹബ്ബാക്കി മാറ്റും. വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്നം പൂര്‍ത്തിയാക്കാനാകൂ.
മുമ്പ് സമ്പന്നര്‍ക്ക് മാത്രമുണ്ടായിരുന്ന ക്രെഡിറ്റ് കാര്‍ഡ്, പിഎം സ്വനിധി പദ്ധതി വഴി തെരുവു കച്ചവടക്കാര്‍ക്ക് കൂടി ലഭ്യമായിരിക്കുകയാണ്. കേരളത്തില്‍ 10000 പേര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭിച്ചിട്ടുണ്ട്. പുതിയ അമൃത് ഭാരത് ട്രെയിന്‍ സര്‍വീസ് കൂടി തുടങ്ങുന്നതോടെ, കേരളത്തിലെ റെയില്‍ഗതാഗതം കൂടുതല്‍ ദൃഢമാകുകയാണ്. തൃശൂര്‍- ഗുരുവായൂര്‍ ട്രെയിന്‍ കൂടി സര്‍വീസ് നടത്തുമ്പോള്‍ തീര്‍ത്ഥാടന രംഗത്തും വലിയ മെച്ചമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ മുഖ്യമന്ത്രി കേരളത്തിൻ്റെ കൂടുതൽ ആവശ്യങ്ങൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞു.
മൂന്ന് അമൃത് ഭാരത് ട്രൈനുകളുടെ ഫ്‌ലാഗ് ഓഫ് അടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. തിരുവനന്തപുരം താംബരം, തിരുവനന്തപുരം ഹൈദരാബാദ്, നാഗര്‍കോവില്‍മംഗളൂരു അമൃത് ഭാരത് ട്രെയിനുകള്‍,ഗുരുവായൂര്‍തൃശൂര്‍ പാസഞ്ചര്‍ എന്നിവയാണ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്. പിഎം സ്വനിധി ക്രെഡിറ്റ് കാര്‍ഡിന്റെ ഉദ്ഘാടനവും ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് പി.എം. സ്വനിധി വായ്പകളുടെ വിതരണവും പ്രധാനമന്ത്രി നിര്‍വഹിച്ചു. തിരുവനന്തപുരത്തെ സി എസ്ഐ ആർ-എൻ ഐ ഐ എസ് ടി ഇന്നൊവേഷന്‍, ടെക്നോളജി ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഹബ്ബിന്‍റെ ശിലാസ്ഥാപനവും മോദി നടത്തി
തലസ്ഥാനത്ത് എത്തിയ മോദിയെ വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും ഗവർണറും ചേർന്നാണ് സ്വീകരിച്ചത്. വിമാനത്താവളത്തിൽ നിന്നും പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോയായി പ്രധാനമന്ത്രി എത്തി. റോഡിനിരുവശവും നിന്ന പ്രവർത്തകരെ മോദി അഭിവാദ്യം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയ്യപ്പവിഗ്രഹം നൽകി ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സ്വീകരിക്കുന്നു

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും അയ്യപ്പ വിഗ്രഹം നൽകിയാണ് മോദിയെ സ്വീകരിച്ചത്.
1987ന് മുൻപ് ഗുജറാത്തിൽ ബിജെപി തോൽവികൾ ഏറ്റുവാങ്ങുന്ന പാർട്ടിയായിരുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി മോദി,ആദ്യമായി 1987ൽ അഹമ്മദാബാദ് മുനിസിപ്പാലിറ്റിയിൽ നിന്നാണ് ബിജെപി ജയിച്ചു തുടങ്ങിയതെന്ന് ഓർമിപ്പിച്ചു. ജനങ്ങൾ ആ ഭരണത്തെ വിലയിരുത്തി. പിന്നീട് തുടർച്ചയായി സേവിക്കാൻ അവസരം നൽകി. അതേപോലെ കേരളത്തിലും ഒരു പട്ടണത്തിൽ നിന്നും തുടങ്ങുകയാണ്. കേരളം ബിജെപിയെ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.

 

TagsModi in ThiruvananthapuramPrime Minister Narendra Modi
Previous Article

നിയമസഭയിൽ പതറി പ്രതിപക്ഷം

Next Article

സപ്ലൈകോ സിഗ്നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലും

Related articles More from author

  • GeneralHeadlines

    വിശുദ്ധ ദേവ്‌നിമോരി തിരുശേഷിപ്പുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശ്രീലങ്കൻ പ്രസിഡന്‍റിന് നന്ദി അറിയിച്ച് നരേന്ദ്രമോദി

    February 5, 2026
    By Admin
  • GeneralHeadlines

    ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയുടെ ആത്മീയ മൂല്യങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി

    May 10, 2026
    By Admin
  • CareerHeadlines

    ഐടി മേഖലയില്‍ ഇന്‍റേണ്‍ഷിപ്പിന് അവസരം,’ഇഗ്‌നൈറ്റ് 3.0′ ലേക്ക് അപേക്ഷ ക്ഷണിച്ചു

    June 4, 2026
    By Admin
  • GeneralHeadlines

    കന്യാസ്ത്രീകൾക്കും സന്യാസിനിമാർക്ക് അമ്പതാം വയസ്സിൽ 2000 രൂപ പ്രതിമാസ പെൻഷൻ

    January 29, 2026
    By Admin
  • HeadlinesMovies

    ആഘോഷമായി “പേട്രിയറ്റ്” ട്രെയ്‌ലർ ലോഞ്ച്; ആരാധകർക്കൊപ്പം  ട്രെയ്‌ലർ പുറത്തു വിട്ട് മമ്മൂട്ടിയും മോഹൻലാലും

    April 5, 2026
    By Admin
  • HeadlinesLifestyle

    ഡിസംബര്‍ 24 മുതല്‍ കനകക്കുന്നില്‍ വസന്തോത്സവം

    December 21, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ
  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം
  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

Timeline

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • July 22, 2026

    സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • July 22, 2026

    സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions