വിഴിഞ്ഞം യുഡിഎഫിൻ്റെ കാലത്ത് കടൽകൊള്ള ,ഇപ്പോഴോ?

യു.ഡി.എഫ് കരാറിൽ വിഴിഞ്ഞം വരുമാനം 2039 മുതൽ ,എൽഡിഎഫ് കരാറിൽ 2034 മുതൽ
തിരുവനന്തപുരം:വിഴിഞ്ഞം യഥാർഥത്തിൽ യുഡിഎഫിൻ്റെ കാലത്ത് കടൽകൊള്ള തന്നെ ആയിരുന്നോ?അങ്ങനെ ആയിരുന്നുവെന്ന് സ്ഥാപിക്കുകയാണ് അശ്വിൻ അശോക്.’രാഷ്ട്രീയം സംസാരിക്കാൻ ഇഷ്ടപ്പെടുന്ന, ടെക്നോളജിയെ കുറിച്ച് അറിയാൻ ശ്രമിക്കുന്ന ഒരു കുട്ടി’എന്നാണ് അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക് പരിചയപ്പെടുത്തൽ.വിഴിഞ്ഞം കരാർ യു.ഡി.എഫ് കാലത്തുനിന്ന് എൽഡിഎഫ് കാലത്ത് എങ്ങനെയൊക്കെ മാറി എന്നും അദ്ദേഹം വിവരിക്കുന്നു.

അശ്വിൻ അശോക്
അശ്വിൻ അശോകിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
‘കടൽകൊള്ള, ഉമ്മൻചാണ്ടി സർക്കാർ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാർ ഒപ്പിട്ടപ്പോൾ ദേശാഭിമാനി പത്രത്തിന്‍റെ ഒന്നാം പേജ് തലക്കെട്ട് ഇങ്ങനെ ആയിരുന്നു.
ശരിക്കും യുഡിഫ് ഒപ്പിട്ട കരാർ കടൽകൊള്ള തന്നെ അല്ലെ?നമുക്ക് നോക്കാം…
വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുന്നത് BOT രീതിയിൽ ആണ്. എന്താണ് BOT എന്ന് ചോദിച്ചാൽ ഒരു കമ്പനി പണം മുടക്കി ഒരു പദ്ധതി തുടങ്ങും, അത് നിശ്ചിത വർഷം അവർ പ്രവർത്തിപ്പിക്കും ( പൊതുവെ 30 വർഷം) , അതിന് ശേഷം അത് സർക്കാരിന് കൈമാറും.
അപ്പോൾ കടൽക്കൊള്ളയോ ? ഉമ്മൻചാണ്ടി സർക്കാർ ഒപ്പിട്ട കരാർ കടൽക്കൊള്ളയാണെന്ന നിലപാട് തന്നെയാണ് അന്നും ഇന്നും ഇടതുപക്ഷത്തിനുള്ളത് , ഉമ്മൻചാണ്ടി സർക്കാർ ഒപ്പിട്ട കരാർ പ്രകാരം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്‍റെ 66% തുകയും സർക്കാർ നിക്ഷേപിച്ചിട്ടും (5071 കോടി), 20 വർഷത്തേക്ക് ലാഭവിഹിതം ഇല്ലെന്ന വ്യവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ കരാർ ഒപ്പിട്ടത് കൊണ്ടും , അത് റദ്ദാക്കിയാൽ വലിയ നിയമനടപടിയിലേക്ക് പോവുമെന്നതുകൊണ്ടും 2016 ൽ തിരഞ്ഞെടുപ്പ് വേളയിൽ തന്നെ ഈ പദ്ധതി അധികാരത്തിൽ വന്നാൽ തടസ്സപ്പെടുത്തില്ല എന്നും , സംസ്ഥാനത്തിന് അനുകൂലമായി എങ്ങനെ മാറ്റാം എന്ന് ശ്രമിക്കും എന്നും LDF പറഞ്ഞിരുന്നു , ആ മാറ്റത്തോടെയാണ് പുതിയ ഘട്ടത്തിൻ്റെ ഉദ്ഘാടനം നടക്കുന്നത്.
എന്തൊക്കെയാണ് മാറ്റം എന്ന് നോക്കാം.

*1️⃣ സംസ്ഥാനത്തിന് വരുമാന വിഹിതം ലഭിച്ചു തുടങ്ങുന്നത്
❌ UDF കരാർ : 2039 മുതൽ
✅ LDF കരാർ : 2034 മുതൽ
❤️ LDF കരാർ പ്രകാരം 5 വർഷം മുൻപേ വരുമാനം ലഭിച്ചു തുടങ്ങും
*2️⃣ പദ്ധതി പൂർത്തീകരണം (എല്ലാ ഘട്ടങ്ങളും)*
❌ UDF കരാർ : കൃത്യമായ സമയപരിധി ഉണ്ടായിരുന്നില്ല. വ്യവസ്ഥകൾക്ക് വിധേയമായി 2045 വരെ നീളാം
✅ LDF കരാർ : 2028 ഡിസംബറിനുള്ളിൽ എല്ലാ ഘട്ടങ്ങളും (2, 3, 4) അതിവേഗം പൂർത്തിയാക്കും.
❤️ LDF കരാർ പ്രകാരം 17 വർഷം മുന്നേ പദ്ധതി പൂർത്തിയാവും.
*3️⃣ തുറമുഖ ശേഷി (പ്രതിവർഷം)*
❌ UDF കരാർ : 10 ലക്ഷം കണ്ടെയ്‌നർ (TEU)
✅ LDF കരാർ : 30 ലക്ഷം കണ്ടെയ്‌നർ (TEU)
❤️ LDF കരാർ പ്രകാരം ശേഷിയിൽ മുന്നിരട്ടി വർദ്ധനവ്.

*4️⃣ 36 വർഷത്തെ പ്രവർത്തന കാലയളവിൽ സംസ്ഥാന സർക്കാരിന് പ്രതീക്ഷിക്കുന്ന വരുമാനം*
❌ UDF കരാർ : 6,300 കോടി രൂപ
✅ LDF കരാർ : 35,000 കോടി രൂപ
❤️ LDF കരാർ പ്രകാരം ഏകദേശം 28,700 കോടി രൂപയുടെ അധിക വരുമാനം.
*5️⃣ 36 വർഷത്തെ മൊത്തം ജി.എസ്.ടി വരുമാനം*
❌ UDF കരാർ : കുറഞ്ഞ അളവിൽ
✅ LDF കരാർ : 29,000 കോടി രൂപ
❤️ LDF കരാർ പ്രകാരം സംസ്ഥാനത്തിന്റെയും രാജ്യത്തിൻ്റേയും ഖജനാവിലേക്ക് വലിയ തുക എത്തും.
*6️⃣ സംസ്ഥാനം നൽകേണ്ട വി.ജി.എഫ് (VGF) വിഹിതം*
❌ UDF കരാർ : 408.90 കോടി രൂപ
✅ LDF കരാർ : 365.10 കോടി രൂപ
❤️ LDF കരാർ പ്രകാരം സംസ്ഥാനത്തിന് 43.80 കോടി രൂപയുടെ ലാഭം.
*7️⃣ വി.ജി.എഫ് നൽകുന്ന രീതി*
❌ UDF കരാർ : നിർമ്മാണ വേളയിൽ മുഴുവൻ തുകയും നൽകണം
✅ LDF കരാർ : ഈ വർഷം 189.90 കോടി മാത്രം. ബാക്കി 175.20 കോടി എല്ലാ ഘട്ടങ്ങളും കഴിഞ്ഞ ശേഷം.
❤️ LDF കരാർ വഴി സംസ്ഥാന സർക്കാരിന് സാമ്പത്തിക ഭാരം കുറയുന്നു.
*8️⃣ ഭൂമി ഏറ്റെടുക്കുന്നതിലെ നഷ്ടപരിഹാരം*
❌ UDF കരാർ : വൈകിയതിന് 30 കോടി രൂപ സർക്കാർ കമ്പനിക്ക് നൽകണം
✅ LDF കരാർ : നഷ്ടപരിഹാരം നൽകേണ്ടതില്ല
❤️ LDF കരാർ പ്രകാരം സംസ്ഥാനത്തിന് 30 കോടി രൂപയുടെ ലാഭം.
അപ്പോൾ ഉമ്മൻ ചാണ്ടി സർക്കാർ ഒപ്പിട്ട കരാറിനെ കടൽ കൊള്ള എന്ന് അല്ലാതെ എന്താണ് വിളിക്കേണ്ടത് ???
സംസ്ഥാനത്തിന് അനുകൂലമായി കരാർ മാറ്റിയും , പദ്ധതി വേഗത്തിലാക്കിയും കേരളത്തിന് നേട്ടമുണ്ടാക്കുകയാണ് LDF സർക്കാർ ചെയ്തത്.’






