Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

HeadlinesPolitics
Home›Headlines›‘പാർട്ടി പറഞ്ഞാൽ ഞാൻ മത്സരിക്കും !’നേതാക്കളെ വിമർശിച്ച് ഡോ.ബി. ഇക്ബാൽ

‘പാർട്ടി പറഞ്ഞാൽ ഞാൻ മത്സരിക്കും !’നേതാക്കളെ വിമർശിച്ച് ഡോ.ബി. ഇക്ബാൽ

By Admin
January 27, 2026
240
0

യുവാക്കൾക്കായി മുതിർന്ന നേതാക്കൾ ഒഴിഞ്ഞുകൊടുക്കണമെന്നും ആവശ്യം

തിരുവനന്തപുരം:’പാർട്ടി പറഞ്ഞാൽ ഞാൻ മത്സരിക്കും !’എന്ന മറുപടി പറയുന്ന സിപിഎം നേതാക്കളുൾപ്പെടെയുള്ളവരെ വിമർശിച്ച് ഡോ.ബി. ഇക്ബാൽ.സഹകരണ മെഡിക്കൽ കോളേജിന്‍റെ അനുബന്ധ സ്ഥാപനമായ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിൻ്റെ ചെയർമാനായ അദ്ദേഹം ന്യൂറോസർജനാണ്.ആലപ്പുഴ മെഡിക്കൽ കോളെജ് പ്രിൻസിപ്പലായിരുന്നു.
കേരള സർവകലാശാല വൈസ് ചാൻസലർ ,സംസ്ഥാന ആസൂത്രണ ബോർഡ് മെംബർ,മെഡിക്കൽ സർവകലാശാല രൂപീകരണ കമ്മറ്റി ചെയർമാൻ,മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ,നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍റ് ഹിയറിഗിംൻ്റെ പ്രോജക്റ്റ് ബോർഡ് ചെയർമാൻ എന്നിങ്ങനെ വിവിധ സ്ഥാനങ്ങൾ വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന അധ്യക്ഷനായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി മണ്ഡലത്തിൽ നിന്ന് ഇടത് മുന്നണി സ്ഥാനാർത്ഥിയായി 2011 ൽ മത്സരിച്ചു. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ സി എഫ് തോമസിനോട് കേവലം 2554 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

ഡോ.ബി ,ഇക്ബാൽ

ഡോ.ബി ഇക്ബാലിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
‘പാർട്ടി പറഞ്ഞാൽ ഞാൻ മത്സരിക്കും !
നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയതോടെ മുന്നണികളിലും പാർട്ടികളിലും സ്ഥാനാർത്ഥി നിർണ്ണയത്തിനായുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ഈ സമയത്താണ് പതിവുപോലെ അസ്വസ്ഥതയുണ്ടാക്കുന്ന ആ ‘ക്ലീഷേ’ മറുപടി പ്രത്യേകിച്ച് മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ നാവിൽ നിന്ന് വീണ്ടും ഉതിരുന്നത്. “മത്സരിക്കുന്നുണ്ടോ?” എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, മിക്കവാറും എല്ലാ മുതിർന്ന നേതാക്കളും നൽകുന്ന ഒരേയൊരു സ്ഥിരം മറുപടി: “പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും!” എന്നാണ്.
ഈ ഒരൊറ്റ വാചകത്തിലൂടെ, താനൊരു സംഭവമാണെന്നും താനില്ലെങ്കിൽ പാർട്ടിയും ഈ നാടും അങ്ങ് അസ്തമിച്ചു പോകുമെന്നും, അത്രമേൽ അനിവാര്യനായ ഒരു ‘രക്ഷകനാണ്’ താനെന്നും സ്വയം കരുതുന്ന രാഷ്ട്രീയ നാട്യത്തെ ആരെങ്കിലും കുറ്റപ്പെടുത്തിയാൽ അവരെ തെറ്റ് പറയാനാകില്ല.
“ഞാൻ ഒരുപാട് തവണ മത്സരിച്ചു, പലപ്പോഴും ജയിച്ചു, ചിലപ്പോഴൊക്കെ അധികാരത്തിലിരുന്നു; ഇതുവരെ അവസരം കിട്ടാതെ പുറത്തുനിൽക്കുന്ന നിരവധി അർഹരായ പ്രവർത്തകർ പ്രത്യേകിച്ച് യുവാക്കൾ എൻ്റെ പാർട്ടിയിലുണ്ട്. . അവർ മത്സരിക്കട്ടെ, അവരുടെ വിജയത്തിനായി പ്രവർത്തിക്കാനാണെനിക്ക് താത്പര്യം” എന്ന് ഒരു നേതാവെങ്കിലും വിനയത്തോടെ പറയുന്നത് കേൾക്കാൻ ഈ ജന്മം എനിക്ക് ഭാഗ്യമുണ്ടാകുമോ?
ഹൃദയത്തിനും ശ്വാസകോശത്തിനും ചില പ്രശ്നങ്ങളുള്ളതുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പ് വരെ ജീവിച്ചിരിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല. അതുകൊണ്ട്, കണ്ണടക്കും മുൻപ് അത്തരമൊരു മാതൃകാപരമായ വാചകം ഏതെങ്കിലും ഒരു നേതാവിൽ നിന്നെങ്കിലും കേൾപ്പിക്കാൻ വിവിധ പാർട്ടികളിലെ സമുന്നതരായ നേതാക്കൾ സഹായിക്കണം. ഒരു വോട്ടറുടെ വിനീതമായ അപേക്ഷയാണ്!’

TagsDr B Iqbal
Previous Article

മുത്തൂറ്റ് ഫിൻകോർപ്പുൾപ്പെടെയുള്ള കമ്പനികളുമായി  500 കോടിയുടെ  കരാർ ഒപ്പുവച്ച് ...

Next Article

ലോക കേരളസഭ അഞ്ചാം സമ്മേളനം 29 മുതൽ 31 ...

Related articles More from author

  • GeneralHeadlinesHealth

    10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം 5 പേർക്ക് പുതുജീവൻ…

    February 13, 2026
    By Admin
  • HeadlinesPolitics

    എൽഡിഎഫിന് അപ്രതീക്ഷിത പരാജയം,ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ

    May 6, 2026
    By Admin
  • HeadlinesHealth

    63 ലക്ഷം ചതുശ്ര അടി വിസ്തീര്‍ണമുള്ള 9 കെട്ടിടങ്ങളുമായി കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റര്‍

    February 7, 2026
    By Admin
  • CareerHeadlines

    പട്ടികജാതി/പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്മെൻ്റ് ഡ്രൈവ് ജനുവരി 6ന്

    December 29, 2025
    By Admin
  • HeadlinesMovies

    അർജുൻ അശോകനും റോഷൻ മാതൃവും ഗൗരി കിഷനും നായകരാവുന്ന മിസ്റ്ററി തില്ലർ അങ്കമാലിയിൽ തുടങ്ങി

    April 21, 2026
    By Admin
  • GeneralHeadlines

    സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സമീപനങ്ങളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാരിന്‌ ഒരു വിയോജിപ്പുമില്ലെന്ന് സി.പി.ഐ (എം)

    May 29, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions