Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ്

  • ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥ’

  • ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ

  • വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും

  • മത്സ്യത്തൊഴിലാളികൾ 13വരെ കടലിൽ പോകരുത്,കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി 10ന് വൈകുന്നേരം 05.30 വരെ നാല് ജില്ലകളിലെ തീരങ്ങളിൽ കടലാക്രമണ സാധ്യത

GeneralHeadlines
Home›General›വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും

വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും

By Admin
August 9, 2026
82
0

കുടുംബത്തോടൊപ്പം കേരളത്തിലെത്തി ഒരു രാത്രി തങ്ങാന്‍ ആഗ്രഹിക്കുന്നതായി ട്രംപിന്‍റെ മരുമകൻ

തിരുവനന്തപുരം: പുന്നമടയിലെ വേമ്പനാട്ട് കായലിന്‍റെ ഓളപ്പരപ്പില്‍ ഹൗസ്ബോട്ട് യാത്ര ആസ്വദിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ മരുമകനും യുഎസ് ബിസിനസ് എക്സിക്യുട്ടീവുമായ മൈക്കല്‍ ബൗലോസും.

കേരളത്തിലെ പ്രീമിയം ഹൗസ്ബോട്ട് ടൂറിസം വിഭാഗത്തിലെ പ്രമുഖ ബ്രാന്‍ഡായ സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസാണ് ഹൗസ്ബോട്ട് യാത്ര ഒരുക്കിയത്. വേമ്പനാട് കായലിലൂടെ ഈ ആഡംബര ഹൗസ്ബോട്ടില്‍ ഏതാനും മണിക്കൂറുകളോളം അവര്‍ സഞ്ചരിച്ചു.

കേരളത്തിന്‍റെ ചരിത്ര പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേ നടത്തിയ സന്ദര്‍ശനത്തില്‍ വള്ളം കളിക്കായി പരിശീലനം നടത്തുന്ന തുഴച്ചില്‍ക്കാരെ കാണുന്നതിനും അവര്‍ക്ക് സാധിച്ചു.

കേരളത്തിലെ വശ്യമായ പ്രകൃതിഭംഗി ആസ്വദിച്ച്, മനോഹരമായ കായലോളങ്ങളിലൂടെ നടത്തിയ യാത്ര അതീവ ഹൃദ്യമായിരുന്നുവെന്ന് സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസ് മനേജിങ് പാര്‍ട്ണര്‍ ജോബിന്‍ ജെ അക്കരക്കളം പറഞ്ഞു.

മുഖ്യമന്ത്രി വി ഡി സതീശനുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇരുവരും ആലപ്പുഴയിലെത്തിയത്. ഈ സന്ദര്‍ശനം കേരള ടൂറിസത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് ജോബിന്‍ അഭിപ്രായപ്പെട്ടു.

ഹൗസ്ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ കായലിനിരുവശത്തുമുള്ള തെങ്ങിന്‍ നിരകളുടെ ദൃശ്യങ്ങളും വീഡിയോകളും ഇരുവരും പകര്‍ത്തി. ഇവ തങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമെന്നും കുടുംബത്തോടൊപ്പം കേരളത്തിലെത്തി ഒരു രാത്രി തങ്ങാന്‍ ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞുവെന്ന് ജോബിന്‍ വ്യക്തമാക്കി.

വീട്ടില്‍ തയ്യാറാക്കിയ ചിക്കന്‍ സാന്‍ഡ് വിച്ച്, ബ്രൗണി ചോക്ലേറ്റ് തുടങ്ങിയ വിഭവങ്ങളാണ് അതിഥികള്‍ക്കായി ഒരുക്കിയത്. കരിമീന്‍ ഉള്‍പ്പെടെയുള്ള കേരളീയ വിഭവങ്ങളടങ്ങിയ ഉച്ചഭക്ഷണം നല്‍കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും തിരക്കേറിയ അവരുടെ പരിപാടികള്‍ നിമിത്തം അതിന് സാധിച്ചില്ലെന്നും ജോബിന്‍ പറഞ്ഞു.

വള്ളംകളിക്കുള്ള പരിശീലനം കാണാന്‍ കഴിഞ്ഞത് സന്ദര്‍ശനത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു. തുഴച്ചില്‍ക്കാരുടെ ശക്തിയും കഴിവും ഏകാഗ്രതയും ഇരുവരും കൗതുകത്തോടെ വീക്ഷിച്ചു. രണ്ട് ടീമുകളുടെ പരിശീലനമാണ് അവര്‍ കണ്ടത്. തലമുറകളായി സംരക്ഷിച്ചു പോരുന്ന കേരളത്തിന്‍റെ സവിശേഷമായ ജലകായിക പാരമ്പര്യത്തില്‍ അവര്‍ അത്ഭുതം പ്രകടിപ്പിച്ചു.

ഫോട്ടോ കാപ്ഷന്‍ : ഹൗസ്‌ബോട്ട് സവാരിക്കിടെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ മരുമകനും യുഎസ് ബിസിനസ് എക്‌സിക്യുട്ടീവുമായ മൈക്കല്‍ ബൗലോസും സ്‌പൈസ് റൂട്ട്‌സ് ലക്ഷ്വറി ക്രൂയിസ് മനേജിങ് പാര്‍ട്ണര്‍ ജോബിന്‍ ജെ അക്കരക്കളത്തിനൊപ്പം.

TagsMichael BoulosSon-in-law of Donald TrumpVembanad Lake
Previous Article

മത്സ്യത്തൊഴിലാളികൾ 13വരെ കടലിൽ പോകരുത്,കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി 10ന് ...

Next Article

ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ...

Related articles More from author

  • GeneralHeadlines

    ‘എന്തുകൊണ്ട് ‘ആ സ്ത്രീയെ’ സാക്ഷിയായി പോലും ചേർത്തില്ല’? നടിയെ പീഡിപ്പിച്ച കേസിൽ കോടതിയുടെ ചോദ്യം

    December 15, 2025
    By Admin
  • Headlines

    പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ തീ കൊളുത്തി കൊന്ന പ്രതിക്ക് ജീവപര്യന്തം

    November 6, 2025
    By Admin
  • HeadlinesSports

    ചാമ്പ്യന്‍സ് ബോട്ട് ലീഗ്: ട്രിപ്പിള്‍ ഹാട്രിക്കുമായി വീയപുരം

    November 29, 2025
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ,അതിജീവിതയുടെ കുറിപ്പ് പങ്കുവച്ച് ആരോഗ്യമന്ത്രി

    January 11, 2026
    By Admin
  • HeadlinesPolitics

    രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

    December 4, 2025
    By Admin
  • General

    അടുത്ത വർഷം 22പൊതു അവധി

    October 30, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ്
  • ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥ’
  • ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ
  • വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും
  • മത്സ്യത്തൊഴിലാളികൾ 13വരെ കടലിൽ പോകരുത്,കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി 10ന് വൈകുന്നേരം 05.30 വരെ നാല് ജില്ലകളിലെ തീരങ്ങളിൽ കടലാക്രമണ സാധ്യത

Timeline

  • August 10, 2026

    ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ്

  • August 10, 2026

    ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥ’

  • August 9, 2026

    ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ

  • August 9, 2026

    വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും

  • August 9, 2026

    മത്സ്യത്തൊഴിലാളികൾ 13വരെ കടലിൽ പോകരുത്,കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി 10ന് വൈകുന്നേരം 05.30 വരെ നാല് ജില്ലകളിലെ തീരങ്ങളിൽ കടലാക്രമണ സാധ്യത

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions