മുത്തൂറ്റ് ഫിൻകോർപ്പുൾപ്പെടെയുള്ള കമ്പനികളുമായി 500 കോടിയുടെ കരാർ ഒപ്പുവച്ച് യുഎസ്‌ടി

കരാർ ആറു വർഷത്തേയ്ക്ക്
തിരുവനന്തപുരം:മുൻ നിര എഐ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്‌ടി, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനു (മുത്തൂറ്റ് ബ്ലൂ) കീഴിലുള്ള മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡുമായും മറ്റ് ഗ്രൂപ്പ് കമ്പനികളുമായി 500 കോടി രൂപയിലധികം മൂല്യമുള്ള ഒരു ഡിജിറ്റൽ പരിവർത്തന കരാരിൽ ഒപ്പു വച്ചു.2031 വരെ നീളുന്ന ഈ കരാർ, ഇരു സ്ഥാപനങ്ങളും തമ്മിൽ ദീർഘകാലമായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിലെ പ്രധാന ചുവടു വയ്പ്പാണ്.
ഈ ദീർഘകാല കരാറിന്‍റെ ഭാഗമായി, അത്യാധുനിക എഞ്ചിനീയറിങ് വൈദഗ്ധ്യത്തെയും മുൻനിര പ്ലാറ്റുഫോമുകളെയും ഒരുമിച്ചു കൊണ്ട് വരാൻ കഴിവുള്ള മെച്ചപ്പെടുത്തിയ സാങ്കേതിക സംവിധാനങ്ങൾ യു എസ് ടി അവതരിപ്പിക്കും. സീറോ ട്രസ്റ്റ് സുരക്ഷാ ആർക്കിടെക്ചറുകൾ, എഐ അധിഷ്ഠിത ത്രെട്ട് ഡിറ്റെക്ഷൻ, ഓട്ടോമേറ്റഡ് ഇൻസിഡന്റ് റെസ്‌പോൺസ്, പുതുതലമുറ എൻഡ് പോയിന്‍റ്, പെരിമീറ്റർ സംരക്ഷണം എന്നിവ ഉൾപ്പെടുന്ന മികച്ച സൈബർ സുരക്ഷാ ശേഷികളും ഇതിൽ ഉൾപ്പെടും. മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിനും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്‍റെയും മറ്റ് ഏഴ് സ്ഥാപനങ്ങൾക്കുമായി, ജോലിഭാരം സന്തുലിതമാക്കുന്നതിനും, ഡിസാസ്റ്റർ റിക്കവറി ശക്തിപ്പെടുത്തുന്നതിനും, ആപ്ലിക്കേഷൻ മികവ് മെച്ചപ്പെടുത്തുന്നതിനും, നിർണായക സംവിധാനങ്ങളിലുടനീളം ക്ലൗഡ്-നേറ്റീവ് ശേഷികൾ സാധ്യമാക്കുന്നതിനുമായി ഹൈബ്രിഡ്, മൾട്ടി-ക്ലൗഡ് ആധുനികവത്കരണവും യുഎസ്‌ടി നടപ്പിലാക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ എൻബിഎഫ് സി ടെക്‌നോളജി ആവാസവ്യവസ്ഥകളിൽ ഒന്നാണ് മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിനുള്ളത്. എട്ട് ഗ്രൂപ്പ് സ്ഥാപനങ്ങൾ, 22 സർവീസ് ടവറുകൾ, 29 സംസ്ഥാനങ്ങളിലായി 4,200-ലധികം ശാഖകൾ എന്നിവ ഈ കരാറിന്‍റെ പരിധിയിൽപ്പെടുന്നു. ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സേവനം നൽകുന്ന യുഎസ്‌ടിയുടെ പ്ലാറ്റ്‌ഫോം, 100 സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഒരു ആവാസവ്യവസ്ഥയെയാണ് സംയോജിപ്പിക്കുന്നത്. സർവീസ് അപ്‌ടൈം, പ്രവർത്തന പ്രതിരോധശേഷി, റെഗുലേറ്ററി കംപ്ലയൻസ്, ഗ്രൂപ്പിന്‍റെ രാജ്യവ്യാപകമായ വളർച്ച എന്നിവയിലാണ് ഈ യു എസ് ടി യുടെ സേവനങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
“മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡുമായും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പുമായുമുള്ള ഈ ദീർഘകാല പങ്കാളിത്തം ബൃഹത്തും നിർണായകവുമായ ധനകാര്യ സേവന ദൗത്യങ്ങൾ നിറവേറ്റുന്നതിൽ യുഎസ്‌ടിയ്ക്കുള്ള കഴിവുകളുടെ ശക്തമായ അംഗീകാരവുമാണ്. പ്രതിരോധം, സുരക്ഷ, ദീർഘകാല ഡിജിറ്റൽ പരിവർത്തനം എന്നിവ നടപ്പാക്കാനുള്ള ഇരു കമ്പനികളുടെയും പ്രതിബദ്ധതയാണ് ഈ ബഹുവർഷ കരാർ പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയിലുടനീളം പ്രവർത്തനം വ്യാപിപ്പിക്കുമ്പോൾ, ഡിജിറ്റൽ ലെൻഡിംഗ്, ശാഖകളുടെ ആധുനികവത്കരണം, എന്റർപ്രൈസ് തലത്തിലുള്ള ഡാറ്റ അധിഷ്ഠിത സേവനങ്ങൾ എന്നിവയ്ക്ക് പിന്തുണ നൽകുന്ന ഒരു സാങ്കേതിക അടിത്തറയാണ് ഞങ്ങൾ ചേർന്ന് പടുത്തുയർത്തുന്നത്, ”- യുഎസ്‌ടി പ്രസിഡന്‍റ് അലക്സാണ്ടർ വർഗീസ് പറഞ്ഞു.
“യുഎസ്‌ടി നിരവധി വർഷങ്ങളായി ഞങ്ങൾക്ക് വിശ്വസ്‌ത സാങ്കേതിക പങ്കാളിയാണ്. ആഴത്തിലുള്ള ഡൊമെയ്ൻ പരിജ്ഞാനവും പ്രവർത്തന വിശ്വാസ്യതയും അവർ സ്ഥിരമായി തെളിയിച്ചിട്ടുണ്ട്. ദീർഘകാല വളർച്ചാ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകാനും, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്താനും, ഗ്രൂപ്പിലുടനീളം സുരക്ഷിതവും ചട്ടപ്രകാരമുള്ള പ്രവർത്തനം ഉറപ്പാക്കാനും യുഎസ്‌ടിക്ക് കഴിയുമെന്ന ഞങ്ങളുടെ ആത്മവിശ്വാസമാണ് ഈ പുതുക്കിയ കരാർ പ്രതിഫലിപ്പിക്കുന്നത്,” – മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന കരാർ ഒപ്പു വയ്ക്കൽ ചടങ്ങിൽ മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് ചെയർമാനും മാനേജിങ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ്, സിഇഒ ഷാജി വർഗീസ്, ജോസഫ് ഉമ്മൻ (സിഎഫ്ഒ), നിഷിത് ശ്രീവാസ്തവ (സിഐടിഒ), നവീൻ നായർ (ഇൻഫ്ര ഹെഡ്), ശ്രീകുമാർ എസ് (പ്രോക്യുർമെൻ്റ് ഹെഡ്), അരുൺ കുമാർ ബി (സിഒഒ), സുരേഷ് കുമാർ (സിഎച്ച്ആർഒ), പ്രശാന്ത് കുമാർ (ലീഗൽ ഹെഡ്) തുടങ്ങിയവർ പങ്കെടുത്തു. യുഎസ്‌ടിയെ പ്രതിനിധീകരിച്ച് പ്രസിഡന്‍റ് അലക്സാണ്ടർ വർഗീസ്, വൈസ് പ്രസിഡന്‍റ് ദിലീപ് ശിവൻ പിള്ള, ജനറൽ മാനേജർ മുരളീകൃഷ്ണൻ നായർ, ഡയറക്ടറും ഡെലിവറി മേധാവിയുമായ സ്റ്റീഫൻ കലൈസെൽവം, അക്കൗണ്ട് മാനേജർ ശ്രീജമോൾ എൻ എസ്, ഗായത്രി ജയ (ബിസിനസ് ഫിനാൻസ് – ഇന്ത്യ ക്ലസ്റ്റർ), യുഎസ്‌ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ, എച്ച്ആർ മേധാവി ശരത് രാജ്, തുടങ്ങിയ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
2020 മുതൽ, മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മുന്നേറ്റങ്ങളിൽ, ഇൻഫ്രാസ്ട്രക്ചർ, ക്ലൗഡ്, സുരക്ഷ മേഖലകളിൽ പിന്തുണ നൽകി പ്രവർത്തിച്ചുവരികയാണ് യുഎസ്‌ടി.






