Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ

  • ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്

  • “വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’:’വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.’എം.എം മണിയുടെ പഴയ ഫെയ്സ് ബുക് പോസ്റ്റ് വൈറൽ

  • ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ

  • ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

HeadlinesPolitics
Home›Headlines›മന്ത്രി വി.ശിവൻകുട്ടിയേയും ലിൻ്റോ ജോസഫിനേയും ചേർത്തുപിടിച്ചും വി.ഡി സതീശനെ വിമർശിച്ചും മന്ത്രി എം.ബി രാജേഷ്

മന്ത്രി വി.ശിവൻകുട്ടിയേയും ലിൻ്റോ ജോസഫിനേയും ചേർത്തുപിടിച്ചും വി.ഡി സതീശനെ വിമർശിച്ചും മന്ത്രി എം.ബി രാജേഷ്

By Admin
January 28, 2026
222
0

പഴയൊരു കെപിസിസി പ്രസിഡന്‍റ് പ്രതിപക്ഷനേതാവിനെ വിളിച്ച വാക്ക് ഇവിടെ എഴുതാനാവില്ല:മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം:ശാരീരിക വെല്ലുവിളിയെ അധിക്ഷേപിച്ച മുസ്ലിംലീഗ് പ്രവർത്തകന് മാപ്പുകൊടുത്ത ലിൻ്റോ ജോസഫ് എംഎൽഎയേയും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സെക്രട്ടേറിയറ്റിനുമുന്നിലെ പൊതുവേദിയിൽ അവൻ എന്നുവിളിച്ച് ആക്ഷേപിച്ച മന്ത്രി വി.ശിവൻകുട്ടിയേയും ചേർത്തുപിടിച്ച് തദ്ദേശമന്ത്രി എം.ബി രാജേഷിൻ്റെ ഫെയ്സ്ബുക് കുറിപ്പ്.

ലിൻ്റോ ജോസഫ് എംഎൽഎയും മന്ത്രി എം.ബി രാജേഷും

‘ലിൻ്റോയും പ്രതിപക്ഷനേതാവുംരണ്ട് രാഷ്ട്രീയം, രണ്ട് സംസ്കാരം ‘എന്ന തലക്കെട്ടിലുള്ള ആ കുറിപ്പിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശനെ നിശിതമായി വിമർശിക്കുന്നതിനു പുറമെ അദ്ദേഹം കഴിഞ്ഞ ദിവസം പോസ്റ്റുചെയ്ത പുസ്തകവായനയെപ്പറ്റിയുള്ള കുറിപ്പിനെ കളിയാക്കിയിട്ടുമുണ്ട്.ഇത്രയും സഹിഷ്ണുതയില്ലാതെ പെരുമാറുന്ന പ്രതിപക്ഷനേതാവ് ‘പുസ്തകം വായിച്ചിട്ടെന്ത് പ്രയോജനം’ എന്നു ചോദിക്കുന്ന രാജേഷ് ,’വെറുപ്പും പകയും ഒക്കെയുണ്ടാക്കുന്ന പുസ്തകങ്ങളാണോ അദ്ദേഹം വായിക്കുന്നതെ’ന്നും ആരായുന്നു.
എം.ബി രാജേഷിൻ്റെ ഫെയ്സ്ബുക് കുറിപ്പ്:
‘ലിൻ്റോയും പ്രതിപക്ഷനേതാവും രണ്ട് രാഷ്ട്രീയം, രണ്ട് സംസ്കാരം’
‘ലിൻ്റോ ജോസഫ് ആ പാപിയെ വെറുത്തില്ല. ഗാന്ധിജി പറഞ്ഞ പോലെ പാപത്തെ മാത്രം വെറുത്തു. യേശുവിനെപ്പോലെ ശത്രുത കാണിച്ചയാളോടും പൊറുത്തു. വികലാംഗൻ എന്ന് വിളിച്ചാണ് ലിൻ്റോ ജോസഫ് എം എൽ എ യെ ലീഗ് പ്രവർത്തകൻ ക്രൂരമായി അധിക്ഷേപിച്ചത്. കാരണം രാഷ്ട്രീയ വിരോധം മാത്രം. ലിൻ്റോയുടെ ശാരീരിക പരിമിതി പോലും അന്യർക്ക് വേണ്ടി ത്യാഗം ചെയ്തതുകൊണ്ട് സംഭവിച്ചതാണെന്ന് ലീഗുകാർക്കറിയുമോ? ദീർഘദൂര ഓട്ടക്കാരനായി കേരളത്തിനായി മെഡലുകൾ വാരിക്കൂട്ടിയ മികച്ച അത്ലറ്റായിരുന്നു ലിൻ്റോ. വോളിബോൾ കളിക്കളങ്ങളിൽ കുതിച്ചുയർന്ന് ഏത് ബ്ലോക്കിനെയും ഭേദിക്കുന്ന കിടിലൻ സ്മാഷുകൾ വർഷിച്ച മികച്ച കളിക്കാരനുമായിരുന്നു. പ്രളയ കാലത്ത് അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാൻ ഡ്രൈവറെ കിട്ടാതെ വന്നപ്പോഴാണ് ലിൻ്റോ സ്വയം ഡ്രൈവറായത്. അന്നുണ്ടായ അപകടമാണ്ലിൻ്റോയെ അംഗപരിമിതനാക്കിയത്. അതിൽ തളരാതെ ലിൻ്റോ ക്രച്ചസിൽ പൊതുപ്രവർത്തനം നടത്തി. ചെറുപ്പത്തിലേ പഞ്ചായത്ത് പ്രസിഡന്‍റും എം എൽ എയുമായി. നാട്ടുകാരുടെ പ്രിയപ്പെട്ടവനായി. ലീഗുകാർക്കും യുഡിഎഫുകാർക്കും വിരോധവുമായി.

പ്രതിപക്ഷനേതാവ് വി. ഡി സതീശനും മന്ത്രി എം.ബി രാജേഷും

വലതുപക്ഷത്തിന്‍റെ എക്കാലത്തെയും രാഷ്ട്രീയായുധമാണ് വ്യക്തി അധിക്ഷേപം. പ്രതിപക്ഷനേതാവ് തന്നെ അതിന് നേതൃത്വം കൊടുക്കുന്നത് ഇന്നലെ നമ്മൾ കണ്ടു. മന്ത്രി ശ്രീ. വി ശിവൻകുട്ടിയെ എന്തെല്ലാം പറഞ്ഞാണ് അദ്ദേഹം ആക്ഷേപിച്ചത്. പുസ്തകം വായിക്കുന്നുവെന്ന് പറയുന്ന ആളുടെ വായിൽ നിന്ന് ഇങ്ങനെയുള്ള അധിക്ഷേപ പദങ്ങൾ വരാമോ? ഇത്രയും സഹിഷ്ണുതയില്ലാതെ പെരുമാറാമോ? എങ്കിൽപ്പിന്നെ പുസ്തകം വായിച്ചിട്ടെന്ത് പ്രയോജനം? വെറുപ്പും പകയും ഒക്കെയുണ്ടാക്കുന്ന പുസ്തകങ്ങളാണോ അദ്ദേഹം വായിക്കുന്നത്? പ്രതിപക്ഷനേതാവ് എന്നൊക്കെ പറയുമ്പോൾ രാഷ്ട്രീയമായി വിമർശിക്കുമെന്നല്ലേ പ്രതീക്ഷിക്കുക? പ്രതിപക്ഷനേതാവ് തന്നെ എതിരാളികളെ വ്യക്തിപരമായി ആക്രമിക്കാൻ മാതൃക കാണിച്ചാൽ പിന്നെ, അല്ലെങ്കിലെ തെറിക്കൂട്ടമായി മാറിയ അണികൾക്ക് എന്താണ് പറഞ്ഞുകൂടാത്തത്?


ഇത് ഇന്നു തുടങ്ങിയതല്ല. മഹാനായ ഇ എം എസിനെ ഇവർ വിളിച്ചത് വിക്കൻ എന്നാണ്. പ്രഗദ്ഭനായ മുണ്ടശ്ശേരിയെ, മണ്ടാ മുണ്ടാ മുണ്ടശ്ശേരി, മണ്ടേലെന്താ ചകിരിച്ചോറോ ചാരായമോ എന്ന്. ഗൗരിയമ്മയെ ഗൗരിച്ചോത്തിയെന്ന്. കാലൻ വന്ന് വിളിച്ചിട്ടും ഗോപാലന്തേ പോകാത്തൂ എന്ന് എകെജി ആശുപത്രിയിൽ കിടക്കുമ്പോൾ വിളിച്ചവരാണിവർ. അവരുടെ പിൻമുറക്കാരായ ഇന്നത്തെ യുവനേതാക്കൾ മരണാനന്തരവും എകെജിയെ അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. മരിച്ചാലും തീരാത്ത പക! ചെത്തുകാരന്റെ മകൻ, കരിങ്കുരങ്ങ്, കിടുങ്ങാക്ഷിയമ്മ, കോവിഡ് റാണി…. വെറും സൈബർ ഗുണ്ടകളുടെയല്ല, യു.ഡി.എഫിന്‍റെ തലമുതിർന്ന നേതാക്കളുടെ സമീപകാല മൊഴിമുത്തുകളാണിതൊക്കെ. പക്ഷേ, അവരുടെ അധിക്ഷേപവാക്കുകളൊന്നും മാധ്യമ ഓഡിറ്റിന് വിധേയമല്ല എന്നു മാത്രം. അതൊരു രാഷ്ട്രീയ സംസ്കാരമാണ്. എതിരാളികളെ ആക്ഷേപിച്ച് ശീലമായപ്പോൾ, സ്വന്തം നേതാക്കളോടും വിയോജിപ്പുള്ള എല്ലാവരോടും ഈ ഭാഷ പ്രയോഗിച്ചിട്ടുണ്ട്. പഴയൊരു കെപിസിസി പ്രസിഡന്‍റ് പ്രതിപക്ഷനേതാവിനെ വിളിച്ച വാക്ക് ഇവിടെ എഴുതാനാവില്ലല്ലോ. ലീഡർ ശ്രീ. കെ കരുണാകരൻ്റെ സഹധർമ്മിണി കല്യാണിക്കുട്ടിയമ്മയെ, പേരക്കുട്ടിയാവാൻ മാത്രം പ്രായമുള്ള യൂത്ത് കോൺഗ്രസ് നേതാവ് നീചമായി അധിക്ഷേപിച്ചത് കേട്ട് നമ്മളെല്ലാം ഞെട്ടിയവരാണല്ലോ. ‘മോളേ മീരേ…’ എന്ന് നീട്ടിവിളിച്ച് സ്വന്തം സൈബർ അണികളോട് അക്ഷരത്തെറ്റില്ലാതെ വിളിക്കണെ എന്ന് ദുരർത്ഥഗർഭമായ ലിഞ്ചിംഗ് സന്ദേശം നൽകിയത് പ്രമുഖ നേതാവാണ്.
ഇവർക്കിടയിലാണ് ലിൻ്റോ മനുഷ്യസ്നേഹത്തിന്റെ മഹാമാതൃകയാവുന്നത്. വികലാംഗനെന്ന് വിളിച്ചയാളെ കെട്ടിപ്പിടിച്ച് പൊറുത്തുകൊടുക്കുകയും, DYFI പ്രവർത്തകൻ പരാതി നൽകിയെങ്കിലും തനിക്ക് പരാതിയില്ലെന്ന് സ്റ്റേഷനിലെത്തി പറയുകയും, ഒടുവിൽ ആ ലീഗുകാരനെ കൂട്ടിക്കൊണ്ടുപോയി ചായ വാങ്ങിക്കൊടുക്കുകയും ചെയ്ത ലിൻ്റോ, തന്റെ രാഷ്ട്രീയവും സംസ്കാരവും വേറെയാണെന്ന് തെളിയിച്ചു.
തെറിവിളിച്ചയാളെ നിരായുധനാക്കിയ സ്നേഹത്തിന്, ലിൻ്റോ നിനക്ക് ഹൃദയാഭിവാദനം’

TagsLinto Joseph MLAM B RajeshV D SatheesanV Sivankutty
Previous Article

ഒഴിവുകൾ…ഒഴിവുകൾ …(വിരമിച്ച എൻജിനീയർമാർക്ക് ഉൾപ്പെടെ)

Next Article

‘പാരമ്പര്യ വൈദ്യന്മാർക്ക് ക്യു.സി.ഐ സർട്ടിഫിക്കറ്റ് കൊണ്ട് ചികിത്സിക്കാനാകില്ല,ചികിത്സിക്കാൻ യോഗ്യതയും ...

Related articles More from author

  • HeadlinesPolitics

    കെസിക്ക് 45 എംഎൽഎമാരുടെ പിന്തുണ,ചെന്നിത്തലയ്ക്ക് 8,സതീശന് 6:ഇത് കെ സി പക്ഷത്തിൻ്റെ കള്ളക്കണക്കെന്ന് ചെന്നിത്തല-സതീശൻ പക്ഷങ്ങൾ

    May 7, 2026
    By Admin
  • GeneralHeadlinesPolitics

    ഔദ്യോഗികാവശ്യത്തിന് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ ഭാര്യാപിതാവിനെ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ,’ധൂർത്ത് ധൂർത്ത് എന്ന നെഞ്ചത്തടി എവിടെയെങ്കിലും കേട്ടോ’യെന്ന് എം.ബി.രാജേഷ്,പ്രതിപക്ഷം അതിനെതിരെ വിമർശനമുന്നയിക്കണമെന്ന് വി.ടി ബലറാം

    August 1, 2026
    By Admin
  • GeneralHeadlines

    വരുമാന വർധന,ചെലവ് നിയന്ത്രണം,വികസന നിക്ഷേപങ്ങൾക്ക് മുൻഗണന,സാമ്പത്തിക അച്ചടക്കം എന്നിവ ലക്ഷ്യമിട്ട് സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

    June 4, 2026
    By Admin
  • HeadlinesPolitics

    വാഗ്ദാനം നടപ്പാക്കിയില്ലെങ്കിൽ ജനം പരിഹസിക്കും,നടപ്പാക്കേണ്ടത് ബാധ്യതയാണെന്നും വിഡി സതീശൻ

    May 4, 2026
    By Admin
  • GeneralHeadlines

    ‘ബി എസ് രാജീവ് ഇന്നും പ്രകാശധാര…’

    January 12, 2026
    By Admin
  • HeadlinesMoviesPolitics

    വി ഡി സതീശൻ  അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ആവില്ലെന്ന് നടൻ സിദ്ദിഖ്

    May 7, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ
  • ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്
  • “വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’:’വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.’എം.എം മണിയുടെ പഴയ ഫെയ്സ് ബുക് പോസ്റ്റ് വൈറൽ
  • ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ
  • ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

Timeline

  • September 14, 2026

    പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ

  • September 13, 2026

    ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്

  • September 13, 2026

    “വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’:’വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.’എം.എം മണിയുടെ പഴയ ഫെയ്സ് ബുക് പോസ്റ്റ് വൈറൽ

  • September 13, 2026

    ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ

  • September 12, 2026

    ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions