Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കോഫി ഹൗസില്‍ നിന്ന് കോഡ് ഹൗസിലേക്ക്:’കോറോ ഹെല്‍ത്തി’ൽനിന്ന് പിരിച്ചുവിടപ്പെട്ട 800-ലധികം ജീവനക്കാർ സഹകരണ സംഘം രൂപീകരിക്കാനൊരുങ്ങുന്നു

  • എം ശിവറാം അവാര്‍ഡ് ആര്‍ ജയപ്രസാദിന് , ടിഎന്‍ജി അവാര്‍ഡ് അനിരു അശോകന്,കെ സി സെബാസ്റ്റ്യന്‍ അവാര്‍ഡ് ബിജുപരവത്തിനും മിനര്‍വ കൃഷ്ണന്‍കുട്ടി അവാര്‍ഡ് ശ്രീലക്ഷ്മി ശിവദാസിനും,കെ ആര്‍ മുകുന്ദന് എ വി മുകേഷ് അവാര്‍ഡ്

  • തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്ക് ‘വെറുതെ ഒരു യാത്ര’

  • ‘കിഫ്ബി’ അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ കള്ളം പൊളിഞ്ഞേനെയെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

  • കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും 3 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

AtheethamGeneralHeadlinesTravel
Home›Atheetham›തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്ക് ‘വെറുതെ ഒരു യാത്ര’

തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്ക് ‘വെറുതെ ഒരു യാത്ര’

By Admin
October 29, 2026
17
0

അതീതം/ എം.ബി.സന്തോഷ്
ആശ്രാമം ഭാസി(സങ്കീർത്തനം പബ്ലിക്കേഷൻസ്),കാരയ്ക്കാമണ്ഡപം വിജയകുമാർ,ടി.ബി ലാൽ പിന്നെ ഞാനും ആയിരുന്നുവല്ലോ ആ നാൽവർ സംഘം

വെറുതെ ഒരു യാത്ര.അതായിരുന്നു കോഴിക്കോട്ടേയ്ക്ക് പോകാൻ തീരുമാനിച്ചപ്പോൾ ഞങ്ങൾ നാലുപേരുടേയും മനസ്സിലുണ്ടായിരുന്നത്.പതിവ് യാത്രാ സംഘത്തിലെ അംഗങ്ങൾ തന്നെ.ആശ്രാമം ഭാസി(സങ്കീർത്തനം പബ്ലിക്കേഷൻസ്),കാരയ്ക്കാമണ്ഡപം വിജയകുമാർ,ടി.ബി ലാൽ പിന്നെ ഞാനും ആയിരുന്നുവല്ലോ ആ നാൽവർ സംഘം.യാത്രയിലെ മുഷിവില്ലാതാക്കാൻ ഭാസിച്ചേട്ടൻ കൊല്ലം കശുവണ്ടിയുടെ പ്രചാരകനായി എന്ന രഹസ്യം പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നേയില്ല!
രാവിലെ ‘വന്ദേഭാരതി’ൽ തിരിച്ചു.11 മണിയോടെ കോഴിക്കോടെത്തി.ആകാശവാണിയുടേയും കോഴിക്കോട് കോർപ്പറേഷൻ്റെയും മധ്യേയുള്ള കോസ്മോപൊളിറ്റൻ ക്ലബിലാണ് താമസം ഭാസിച്ചേട്ടൻ ഏർപ്പാട് ചെയ്തിരുന്നത്. കോഴിക്കോട് ബിച്ചിലേക്ക് കൺതുറക്കുന്നതാണല്ലോ അവിടം.ഉച്ചയ്ക്ക് അതിനടുത്തുള്ള ‘പാരഗണി’ൽനിന്നുള്ള ബിരിയാണിയിലായിരുന്നു പരീക്ഷണം ആരംഭിച്ചത്.ഞാൻ മട്ടണിൽ പിടിച്ചപ്പോൾ മറ്റെല്ലാവരും ചിക്കൻ ബിരിയാണിയോടാണ് പൊരുതിയത്.അവിടത്തെ ‘സമോവർ ചായ’ ഗംഭാരാനുഭവമെന്ന് അവിടംവിടുംവരെ ലാൽ മിണ്ടിയതേയില്ല!
ബിരിയാണിയുമായുള്ള അങ്കം വെട്ടലിനുശേഷം ‘ഒലിവ് ബുക്സി’ലേക്ക് പോയി.നടക്കാവിലെ ‘ഒലിവ് ‘ ഓഫീസിൽ സുഖമില്ലാതിരുന്നിട്ടും ചുമതലക്കാരനായ സന്ദീപ് എത്തിയിരുന്നു.’അതീതം’,’പ്രണയാനന്ദം’ എന്നീ എൻ്റെ ഒടുവിൽ പുറത്തിറങ്ങിയ പുസ്തകങ്ങളുടെ പ്രസാധകർ കൂടിയാണല്ലോ ഒലിവ്.അക്കാലത്ത് വാട്സാപ്പിലൂടെ ഇടപെട്ടിരുന്ന ജസ്നയേയും നേരിട്ടുകണ്ടു.
‘ഇന്ത്യാ വിഷനി’ലായിരുന്നപ്പോൾ എൻ്റെ ചെയർമാനായിരുന്ന ഡോ.എം.കെ മുനീറിനെ കാണാൻ താല്പര്യമുണ്ടായിരുന്നെങ്കിലും അദ്ദേഹം ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ്റെ ചുമതല ഏറ്റെടുക്കാൻ തിരുവനന്തപുരത്തേയ്ക്ക് പോന്നിരുന്നു.
‘കലാകൌമുദി’ വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചുവന്ന എൻ്റെ നോവലായ ‘പകരം’അവസാനലക്കം പുറത്തിറങ്ങിയതിൻ്റെ അന്ന് പുസ്തകരൂപത്തിൽ പുറത്തിറക്കി ,അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയെക്കൊണ്ട് അന്നത്തെ കെപിസിസി പ്രസിഡൻ്റ് വി എം സുധീരന് നൽകി പ്രകാശനം ചെയ്യിപ്പിച്ച എൻ്റെ ആദ്യ പ്രസാധകനാണ് സാക്ഷാൽ ഭാസിച്ചേട്ടൻ എന്ന വിവരം അവിടെവച്ചും ഓർക്കാതിരിക്കാനാവില്ലല്ലോ.2008ലായിരുന്നു അത്.നാലുമാസത്തിനുള്ളിൽ ആ നോവലിൻ്റെ രണ്ടാം പതിപ്പും വേണ്ടിവന്നു.


പ്രിയപ്പെട്ട യു.കെ കുമാരനെ കണ്ടു.സന്ധ്യയോടെ മിഠായിത്തെരുവിലേക്ക് പോയി.മാനാഞ്ചിറയിൽ കറങ്ങി.എസ് കെ പൊറ്റെക്കാടിനെ വന്ദിച്ചു.ശങ്കരൻ ബേക്കറിയിൽനിന്ന് ഭാസിച്ചേട്ടനും വിജയകുമാറേട്ടനും ലാലും തമ്മിലുള്ള മത്സരം കാരണം ഹൽവ തീർന്നുപോവുമോ എന്ന ആശങ്കയിലായിരുന്നു ഞാൻ.(ഡയബറ്റിക് ആക്രമണം തുടങ്ങിയതിനാൽ ഒരു കിലോ കറുത്ത ഹൽവയിൽ എൻ്റെ മധുരാനുരാഗത്തെ ഒതുക്കി.അതിൽനിന്ന് ഒരു കഷണംപോലും എനിക്ക് കിട്ടിയില്ല എന്ന സങ്കടം കൂടി ഇതിനാൽ പങ്കുവച്ചുകൊള്ളുന്നു)
രാത്രി ബീച്ചിലെത്തിയെങ്കിലും അവിടത്തെ ആൾക്കൂട്ടത്തെ കണ്ട് അന്തംവിട്ട് ഞങ്ങൾ തിരിച്ചോടി.ഭക്ഷണത്തിന് ആദാമിൻ്റെ കടയെ സമീപിച്ചു.അത്യന്തം ശോകമായിരുന്നു അവിടത്തെ ഭക്ഷണാനുഭവമെന്ന് പറയാതിരിക്കാനാവില്ല.അത് കൌണ്ടറിലിരുന്ന ആളോട് പറഞ്ഞശേഷം തിരികെ വിശാലമായ മുറിയിലെത്തി കത്തിവയ്പ്…


രാവിലെ എഴുന്നേറ്റ് കോഴിക്കോട് ബീച്ചിൽ ഒരു മണിക്കൂർ നഗ്നപാദരായി നടന്നു.പക്ഷെ,കോഴിക്കോട് ബീച്ചിനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുതെന്നാണ് അധികൃതരോട് അഭ്യർത്ഥിക്കാനുള്ളത്.ഡ്രെയ്നേജ് വാട്ടർ ഉൾപ്പെടെ മാലിന്യം നേരിട്ട് ബീച്ചിലൂടെ കടലിലേക്ക് ഒഴുക്കുകയാണ്…
അന്ന് രാവിലെ ഇന്ത്യൻ കോഫി ഹൌസിലെ ഭക്ഷണം കഴിച്ച് കോസ്മോ ക്ലബിലെത്തി അധികം കഴിയും മുമ്പ് ഗോവ ഗവർണറായിരിക്കേ പി.എസ് ശ്രീധരൻപിള്ളയുടെ സെക്രട്ടറിയായിരുന്ന ശ്യാം(‘കേരള കൌമുദി’ കോഴിക്കോട്,കണ്ണൂർ,ബാംഗ്ളൂർ യൂണിറ്റുകളിലെ ചീഫ് ആയിരുന്നു) വന്നു.തലേന്ന് ശങ്കരൻ ബേക്കറിയുടെ കഥ പറഞ്ഞപ്പോൾ ശ്യാമാണ് റീഗൽ ബേക്കറിയെപ്പറ്റി പറഞ്ഞത്.കേൾക്കേണ്ട താമസം ഭാസിച്ചേട്ടനും ലാലും ചാടി വീണു.അവിടെച്ചെന്നപ്പോൾ ചിത്രകാരനും അവരോടൊപ്പം കൂടി!ശ്യാമിന് കല്പറ്റയിൽ പോകേണ്ടി വന്നതിനാൽ ഒപ്പം കൂടിയില്ല.
ശ്യാമും ഓട്ടോക്കാരനും കോഴിക്കോട് ‘റഹ്മത്തി’ലെ ബിരിയാണിയിൽ ഏകാഭിപ്രായക്കാരായതിനാൽ അങ്ങോട്ടേയ്ക്കായി അടുത്ത യാത്ര. 12 മണികഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ തിരക്ക് തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.അവിടെ,’ ചുമതലാബോധ’ ത്തിൽ ആരും പിന്നിലായില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ.ഓരോരുത്തർക്ക് ഓരോ ബിരിയാണി ‘താങ്ങാത്ത’തിനാൽ ഞങ്ങൾ എണ്ണം കുറച്ചാണ് പറഞ്ഞത്.അത് ശരിയായ തീരുമാനമായിരുന്നെന്ന് കഴിച്ചുകഴിഞ്ഞപ്പോൾ മനസ്സിലായി.
കോഴിക്കോടിനെപ്പറ്റി പറയുമ്പോൾ പലരും പലതവണ പറഞ്ഞതാണ് വീണ്ടും പറയേണ്ടി വരുന്നത്.അത് അവിടത്തെ ഓട്ടോക്കാരുടെ ഇടപെടലിനെപ്പറ്റിയാണ്.’മലയാള മനോരമ’ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്ന ‘ഓട്ടോ ഡ്രൈവർ’ എന്ന നോവലിലെ എൻ്റെ നായകകഥാപാത്രത്തെക്കാൾ നന്മ മരങ്ങളാണ് അവരെല്ലാം.ഓരോ യാത്രക്കാരോടും എന്ത് മര്യാദാപൂർണമായാണെന്നോ അവരുടെ പെരുമാറ്റം.അത് തിരുവനന്തപുരത്തെ ഓട്ടോക്കാരിൽനിന്നുകൂടി കൊതിക്കുന്നു എന്ന് പറഞ്ഞപ്പോൾ,കൊല്ലത്തും ആ ‘കൊതി’ വേണമെന്നായി ഭാസിച്ചേട്ടൻ.


‘ജനശതാബ്ദി ‘യിലായിരുന്നു മടക്കയാത്ര.’കേരളകൌമുദി’ക്കാലത്തെ അടുപ്പം ഇപ്പോഴും തുടരുന്ന ആഷിക് കൃഷ്ണൻ(‘മാതൃഭൂമി’) റെയിൽവേ സ്റ്റേഷനിൽ നട്ടുച്ചയ്ക്ക് പാഞ്ഞെത്തിയെങ്കിലും ട്രെയിൻ കൃത്യസമയത്ത് എത്തിയതിനാൽ കാണാൻ കഴിയാത്തത് സങ്കടമായി.
കൊച്ചിയിൽ ‘പ്രണത’ ബുക്സ് ഉടമ ഷാജി ,ആർട്ടിസ്റ്റ് ഗോപബാലനെക്കുറിച്ച് ബൈജു ചന്ദ്രൻ എഴുതിയ ‘ഓർമകൾകൊണ്ടു വരഞ്ഞ വരകൾ’എന്ന പുസ്തകത്തിൻ്റെ മൂന്നുകോപ്പിയുമായി കാത്തുനിന്നിരുന്നു.ആ അസാധാരണ പുസ്തകത്തെക്കുറിച്ച് ഞാൻ ‘കലാകൌമുദി ‘യിൽ എഴുതിയത് വായിച്ചാണ് ഭാസിച്ചേട്ടൻ പുസ്തകത്തിനായി ഇടപെട്ടതെന്നതിൽ എനിക്കും സന്തോഷം.തിരിച്ചുള്ള യാത്രയിലും ഭാസിച്ചേട്ടൻ വിഎൽസിയുടെ കുരുമുളകിട്ട് വറുത്ത കശുവണ്ടിയുടെ പ്രചാരകൻ ആയപ്പോൾ ഞങ്ങളെല്ലാം അങ്ങേയറ്റം സംതൃപ്തർ.ട്രെയ്നിലെ ബ്രെഡ് ഓംലറ്റുകൂടി സ്പോൺസർ ചെയ്തപ്പോൾ വാഗ്ദാനം ചെയ്തിരുന്ന കോഴിക്കോടിൻ്റെ തനത് രുചികളിൽ ചിലത് കിട്ടാതെ പോയതിൻ്റെ പരിഭവം അലിഞ്ഞു എങ്കിലും അതങ്ങനെ പ്രഖ്യാപിക്കാൻ തയ്യാറായിട്ടില്ല.അതിന് അടുത്ത ‘കമ്മിറ്റി’ കൂടണം!
നല്ലൊരു യാത്രയുടെ ആനന്ദത്തിൽ ഭാസിച്ചേട്ടൻ കൊല്ലത്തും ഞങ്ങൾ തിരുവനന്തപുരത്തും ഇറങ്ങി.അധികം വൈകാതെ അഞ്ചാം യാത്ര…

TagsAsramam BhasiAtheethamKarakkamandapam VijayakumarM B SanthoshT B Lal
Previous Article

‘കിഫ്ബി’ അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നെങ്കിൽ മുഖ്യമന്ത്രി വി.ഡി ...

Next Article

എം ശിവറാം അവാര്‍ഡ് ആര്‍ ജയപ്രസാദിന് , ടിഎന്‍ജി ...

Related articles More from author

  • GeneralHeadlinesLiterature

    ‘അതീതം’,’പ്രണയാനന്ദം’ പ്രകാശനം ജൂലൈ 18ന്

    July 13, 2026
    By Admin
  • AtheethamGeneralHeadlines

    കെപിസിസി ജനറൽ സെക്രട്ടറിയുടെ ‘പൊണ്ടാട്ടി നിയമന’വും ‘പിടിക്കപ്പെട്ടപ്പോഴത്തെ’ രാജിയും :നടന്നത് വിജിലൻസ് കേസെടുക്കേണ്ട കുറ്റകൃത്യം

    October 12, 2026
    By Admin
  • GeneralHeadlines

    ‘നമ്മുടെമലയാളംഡോട്ട് കോം’ എഡിറ്റർ എം.ബി.സന്തോഷിന് ‘കേരളീയം വി.കെ മാധവൻകുട്ടി’ അവാർഡ്

    December 23, 2025
    By Admin
  • AtheethamGeneralHeadlines

    കാത്തുകാത്തിരുന്ന പൂജാ അവധിക്കാലത്തിൻ്റെ ഓർമയ്ക്ക്

    October 21, 2026
    By Admin
  • AtheethamHeadlines

    ‘പാറ്റ’കളുടെ നിസ്സഹായ ജന്‍മങ്ങളേ, നമോവാകം…!

    August 4, 2026
    By Admin
  • GeneralHeadlines

    നിയമസഭാ മാധ്യമ അവാർഡ് അഞ്ചാം തവണയും ‘നമ്മുടെമലയാളംഡോട്ട്കോം’ എഡിറ്റർ എം.ബി.സന്തോഷിന്

    December 31, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കോഫി ഹൗസില്‍ നിന്ന് കോഡ് ഹൗസിലേക്ക്:’കോറോ ഹെല്‍ത്തി’ൽനിന്ന് പിരിച്ചുവിടപ്പെട്ട 800-ലധികം ജീവനക്കാർ സഹകരണ സംഘം രൂപീകരിക്കാനൊരുങ്ങുന്നു
  • എം ശിവറാം അവാര്‍ഡ് ആര്‍ ജയപ്രസാദിന് , ടിഎന്‍ജി അവാര്‍ഡ് അനിരു അശോകന്,കെ സി സെബാസ്റ്റ്യന്‍ അവാര്‍ഡ് ബിജുപരവത്തിനും മിനര്‍വ കൃഷ്ണന്‍കുട്ടി അവാര്‍ഡ് ശ്രീലക്ഷ്മി ശിവദാസിനും,കെ ആര്‍ മുകുന്ദന് എ വി മുകേഷ് അവാര്‍ഡ്
  • തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്ക് ‘വെറുതെ ഒരു യാത്ര’
  • ‘കിഫ്ബി’ അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ കള്ളം പൊളിഞ്ഞേനെയെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്
  • കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും 3 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Timeline

  • October 29, 2026

    കോഫി ഹൗസില്‍ നിന്ന് കോഡ് ഹൗസിലേക്ക്:’കോറോ ഹെല്‍ത്തി’ൽനിന്ന് പിരിച്ചുവിടപ്പെട്ട 800-ലധികം ജീവനക്കാർ സഹകരണ സംഘം രൂപീകരിക്കാനൊരുങ്ങുന്നു

  • October 29, 2026

    എം ശിവറാം അവാര്‍ഡ് ആര്‍ ജയപ്രസാദിന് , ടിഎന്‍ജി അവാര്‍ഡ് അനിരു അശോകന്,കെ സി സെബാസ്റ്റ്യന്‍ അവാര്‍ഡ് ബിജുപരവത്തിനും മിനര്‍വ കൃഷ്ണന്‍കുട്ടി അവാര്‍ഡ് ശ്രീലക്ഷ്മി ശിവദാസിനും,കെ ആര്‍ മുകുന്ദന് എ വി മുകേഷ് അവാര്‍ഡ്

  • October 29, 2026

    തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്ക് ‘വെറുതെ ഒരു യാത്ര’

  • October 28, 2026

    ‘കിഫ്ബി’ അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ കള്ളം പൊളിഞ്ഞേനെയെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

  • October 28, 2026

    കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും 3 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions