Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

HeadlinesTechnology
Home›Headlines›സുതാര്യവും നിഷ്പക്ഷവും സുരക്ഷിതവുമായ എഐ ആവാസവ്യവസ്ഥയ്ക്കായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി

സുതാര്യവും നിഷ്പക്ഷവും സുരക്ഷിതവുമായ എഐ ആവാസവ്യവസ്ഥയ്ക്കായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി

By Admin
January 29, 2026
141
0

ആഗോളതലത്തിലുള്ള എല്ലാ എഐ പ്രവർത്തനങ്ങളുടെയും സുപ്രധാന കേന്ദ്രമായി ഇന്ത്യയെ മാറ്റണമെന്നും അഭ്യർഥന

ന്യൂഡൽഹി :സുതാര്യവും നിഷ്പക്ഷവും സുരക്ഷിതവുമായ എഐ ആവാസവ്യവസ്ഥയ്ക്കായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .
ലോക് കല്യാൺ മാർഗിലെ വസതിയിൽ നിർമ്മിതബുദ്ധി മേഖലയിലെ സി.ഇ.ഒമാരുമായും വിദഗ്ധരുമായും ആശയവിനിമയം നടത്തുകയായിരുന്നു പ്രധാനമന്ത്രി .ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ‘ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയ്ക്ക് മുന്നോടിയായായിരുന്നു കൂടിക്കാഴ്ച .
ഡാറ്റാ സുരക്ഷയുടെയും സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. എഐ-യുടെ ധാർമ്മിക ഉപയോഗത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും നൈപുണ്യ വികസനത്തിലും പ്രതിഭകളെ വളർത്തിയെടുക്കുന്നതിലും എഐ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ എഐ ആവാസവ്യവസ്ഥ രാജ്യത്തിന്‍റെ പ്രകൃതത്തെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
എല്ലാ മേഖലകളിലും പുതിയ സാങ്കേതികവിദ്യ സ്വീകരിക്കണം. അവ രാജ്യത്തിന്‍റെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തണംപ്രധാന മേഖലകളിലെല്ലാം തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
വരാനിരിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയെക്കുറിച്ച് പരാമർശിക്കവെ, പുതിയ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും വളർച്ചാ പാതയിൽ കുതിച്ചുചാട്ടം നടത്താനും വ്യക്തികളും കമ്പനികളും ഉച്ചകോടി പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിലൂടെ ഇന്ത്യ തങ്ങളുടെ സാങ്കേതിക കരുത്ത് തെളിയിച്ചിട്ടുണ്ടെന്നും, ഇതേ വിജയം എഐ രംഗത്തും ആവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപ്തി, വൈവിധ്യം, ജനാധിപത്യവത്കരണം എന്നിവയുടെ സവിശേഷമായ സങ്കലനമാണ് ലോകം ഈ മേഖലയിൽ ഇന്ത്യയെ വിശ്വസിക്കാൻ കാരണം. ‘എഐ ഫോർ ഓൾ’ എന്ന കാഴ്ചപ്പാടിന് അനുസൃതമായി, നമ്മുടെ സാങ്കേതികവിദ്യയിലൂടെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കണമെന്നും അത് ലോകത്തിന് പ്രചോദനമാകണം. ആഗോളതലത്തിലുള്ള എല്ലാ എഐ പ്രവർത്തനങ്ങളുടെയും സുപ്രധാന കേന്ദ്രമായി ഇന്ത്യയെ മാറ്റാൻ അദ്ദേഹം വിദഗ്ധരോട് ആവശ്യപ്പെട്ടു.
വിപ്രോ, ടി.സി.എസ്, എച്ച്.സി.എൽ ടെക് , സോഹോ കോർപ്പറേഷൻ, എൽ.ടി.ഐ മൈൻഡ്‌ട്രീ, ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ്, അദാനി കണക്സ് , എൻഎക്‌സ്‌ട്ര ഡാറ്റ, നെറ്റ്‌വെബ് ടെക്നോളജീസ് തുടങ്ങിയ കമ്പനികളിലെ സി.ഇ.ഒമാരും ഐ.ഐ.ടി ഹൈദരാബാദ്, ഐ.ഐ.ടി മദ്രാസ്, ഐ.ഐ.ടി ബോംബെ എന്നിവിടങ്ങളിലെ വിദഗ്ധരും ഈ ഉന്നതതല യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവും സഹമന്ത്രി ജിതിൻ പ്രസാദയും പരിപാടിയിൽ സന്നിഹിതരായിരുന്നു.

TagsAI SummitPrimeminister Narendramodi
Previous Article

‘പ്രതിപക്ഷനേതാവേ,ഇത് ഒരു രക്ഷകർത്താവ് എന്ന നിലയിൽ എൻ്റെ അനുഭവം’

Next Article

ബജറ്റിന് മാർക്ക്:’മനോരമ’യ്ക്ക് ‘വെളുക്കാൻ തേച്ചത്’ പാണ്ടായി!

Related articles More from author

  • Headlinesscience

    ഇന്ത്യയുടെ ലൈഫ് സയൻസസ്, ഇന്നൊവേഷൻ മേഖലകളിൽ വലിയൊരു നാഴികക്കല്ലാകാൻ തിരുവനന്തപുരം

    January 21, 2026
    By Admin
  • GeneralHeadlines

    പതിനാറുകാരിയെ പലതവണ പീഡിപ്പിച്ച പ്രതിക്ക് 50 വർഷം കഠിന തടവ്

    March 3, 2026
    By Admin
  • HeadlinesPolitics

    ‘മീഡിയ വണ്ണി’ന്‍റെ വ്യാജപ്രചാരണം കണ്ട് ഞെട്ടിയെന്ന് ഡോ.ടി.എം തോമസ് ഐസക്

    December 30, 2025
    By Admin
  • Headlines

    സെക്രട്ടറിയേറ്റിൽ ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തണം

    November 14, 2025
    By Admin
  • CareerHeadlines

    ജര്‍മ്മന്‍ വിദ്യാഭ്യാസ-തൊഴില്‍ സാധ്യത: ഓണ്‍ലൈന്‍ വെബിനാര്‍ 6ന്

    December 2, 2025
    By Admin
  • GeneralHeadlines

    സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ റോബോട്ടിക് വിപ്ലവം,ഇല്ല ‘മുഖ്യധാരാ മാധ്യമങ്ങൾ’ അത് അറിയിക്കില്ല!

    February 2, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions