വിശുദ്ധ ദേവ്‌നിമോരി തിരുശേഷിപ്പുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശ്രീലങ്കൻ പ്രസിഡന്‍റിന് നന്ദി അറിയിച്ച് നരേന്ദ്രമോദി

ജനങ്ങൾക്ക് ആദരവ് അർപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി :കൊളംബോയിലെ പവിത്രമായ ഗംഗാരാമയ ക്ഷേത്രത്തിൽ വിശുദ്ധ ദേവ്‌നിമോരി തിരുശേഷിപ്പുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു.
കഴിഞ്ഞ ഏപ്രിലിലെ തന്‍റെ ശ്രീലങ്കൻ സന്ദർശന വേളയിലാണ് ഈ വിശുദ്ധ തിരുശേഷിപ്പുകൾ ശ്രീലങ്കയിൽ എത്തിക്കാൻ തീരുമാനിച്ചത്. ഇതിലൂടെ ജനങ്ങൾക്ക് ആദരവ് അർപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകളായുള്ള പൈതൃകത്തിലൂടെയും സാംസ്കാരിക വിനിമയത്തിലൂടെയും വളർന്നുവന്ന ആഴമേറിയ നാഗരികവും ആത്മീയവുമായ ബന്ധമാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ളത്. ദേവ്‌നിമോരി തിരുശേഷിപ്പുകൾ ശ്രീലങ്കയിൽ എത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ ആത്മീയ ബന്ധത്തിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

കൊളംബോയിലെ പവിത്രമായ ഗംഗാരാമയ ക്ഷേത്രത്തിൽ വിശുദ്ധ ദേവ്‌നിമോരി തിരുശേഷിപ്പുകളുടെ പ്രദർശനം ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ ഉദ്ഘാടനം ചെയ്യുന്നു
ബുദ്ധ ഭഗവാന്‍റെ, കരുണയുടെയും സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും കാലാതീതമായ സന്ദേശം മനുഷ്യരാശിയെ തുടർന്നും നയിക്കുമെന്നും, അതിർത്തികൾക്കപ്പുറം ഐക്യവും ധാരണയും വളർത്തുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
‘എക്സ്’ ൽ മോദി കുറിച്ചു :
“കൊളംബോയിലെ പവിത്രമായ ഗംഗാരാമയ ക്ഷേത്രത്തിൽ വിശുദ്ധ ദേവ്‌നിമോരി തിരുശേഷിപ്പുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തതിന് പ്രസിഡന്‍റ് അനുര കുമാര ദിസനായകെയ്ക്ക് നന്ദി.
2025 ഏപ്രിലിലെ എന്‍റെ സന്ദർശന വേളയിലാണ് ഈ തിരുശേഷിപ്പുകൾ ശ്രീലങ്കയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്, അങ്ങനെ ജനങ്ങൾക്ക് ആദരവ് അർപ്പിക്കാനുള്ള അവസരം ലഭിച്ചു. ആഴമേറിയ നാഗരികവും ആത്മീയവുമായ ബന്ധങ്ങളാൽ നമ്മുടെ രാജ്യങ്ങൾ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ബുദ്ധ ഭഗവാന്‍റെ, കരുണയുടെയും സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും കാലാതീതമായ സന്ദേശം മനുഷ്യരാശിയെ തുടർന്നും നയിക്കട്ടെ.”






