Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

GeneralHeadlines
Home›General›വ്യവസായ സുരക്ഷയിൽ വൻ മാറ്റം:’കെ-സേഫ്’ പദ്ധതിക്ക് തുടക്കം

വ്യവസായ സുരക്ഷയിൽ വൻ മാറ്റം:’കെ-സേഫ്’ പദ്ധതിക്ക് തുടക്കം

By Admin
February 11, 2026
158
0

ഫാക്ടറി സുരക്ഷാ മേഖലയിൽ ജിയോ – സ്പേഷ്യൽ ഡിജിറ്റൽ സംവിധാനം ഇന്ത്യയിലാദ്യം

തിരുവനന്തപുരം:സംസ്ഥാനത്തെ വ്യവസായ മേഖലയിൽ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കി ‘വിഷൻ സീറോ’ എന്ന ലക്ഷ്യം കൈവരിക്കാനായി തൊഴിൽ വകുപ്പ് ആവിഷ്‌കരിച്ച ‘കെ-സേഫ്’ (Kerala Spatial Administration for Factory Enforcement – K-SAFE) പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
ഇന്ത്യയിൽ ആദ്യമായാണ് ഫാക്ടറി സുരക്ഷാ മേഖലയിൽ ഇത്തരമൊരു സമഗ്ര ജിയോ – സ്പേഷ്യൽ ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നതെന്നും സുതാര്യവും വേഗതയേറിയതുമായ ഈ ഡിജിറ്റൽ ഗവേണൻസ് സംവിധാനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഫാക്ടറികളെയും ബോയിലറുകളെയും ഒരു ഡിജിറ്റൽ ഭൂപടത്തിൽ ഏകോപിപ്പിക്കുന്നതിനായി ‘ഫാബ് ജി.ഐ.എസ്’ എന്ന വെബ് പോർട്ടൽ രൂപീകരിച്ചിട്ടുണ്ട്. ഇതോടെ ഫാക്ടറി രേഖകൾ പേപ്പർ ഫയലുകളിൽ നിന്നും ഡിജിറ്റൽ മാപ്പുകളിലേക്ക് മാറും. ഓരോ വ്യവസായ സ്ഥാപനവും എവിടെയാണെന്നും, അവിടെയുള്ള അപകട സാധ്യതകൾ എന്തൊക്കെയാണെന്നും കൃത്യമായി മനസ്സിലാക്കാൻ ഈ സംവിധാനം സഹായിക്കും.

അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ കെ-സേഫ് സഹായിക്കും. തീപിടുത്തമോ രാസവസ്തു ചോർച്ചയോ ഉണ്ടായാൽ, അപകടം നടന്ന സ്ഥലം കൃത്യമായി തിരിച്ചറിഞ്ഞ് പോലീസ്, ഫയർഫോഴ്‌സ്, ആരോഗ്യ വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി എന്നിവർക്ക് എസ്.എം.എസ്, വാട്‌സ്ആപ്പ് തുടങ്ങിയവ വഴി മുന്നറിയിപ്പ് നൽകാൻ ഇതിലൂടെ സാധിക്കും. കൂടാതെ, ഹൈവേകളിൽ ടാങ്കർ അപകടങ്ങൾ ഉണ്ടായാൽ സുരക്ഷിത പരിധി നിശ്ചയിക്കാനും ജനങ്ങളെ മാറ്റാനും പോലീസിന് കൃത്യമായ നിർദ്ദേശം നൽകാനും സംവിധാനം ഉപയോഗപ്രദമാകും.

നിയമങ്ങൾ നടപ്പാക്കുന്ന പരിശോധനാ രീതിയിൽ നിന്ന് മാറി, സാങ്കേതികവിദ്യയുടെ സഹായത്തോടെ അപകടങ്ങൾ മുൻകൂട്ടി കണ്ട് തടയുന്ന ‘പ്രെഡിക്റ്റീവ് പ്രിവൻഷൻ’ രീതിയാണ് കെ-സേഫ് വഴി നടപ്പാക്കുന്നത്. ഫാക്ടറി ഉടമകൾക്ക് സുരക്ഷാ വിവരങ്ങൾ ഡിജിറ്റലായി അപ്‌ഡേറ്റ് ചെയ്യാനും ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്പ് വഴി പരിശോധനകൾ രേഖപ്പെടുത്താനും സൗകര്യമുണ്ട്. തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനൊപ്പം വ്യവസായ വളർച്ചയും കെ-സേഫ്’ പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

 

TagsKerala Spatial Administration for Factory Enforcement - K-SAFE
Previous Article

ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളം ലോകത്തിന് നൽകുന്ന ...

Next Article

സ്ത്രീകളുടെ ആത്മവിശ്വാസം കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും കരുത്തായി മാറും: മുഖ്യമന്ത്രി

Related articles More from author

  • Headlines

    വിഴിഞ്ഞം അന്താരാഷ്ട്ര സീപോർട്ടുകളുടെ പട്ടികയിൽ

    November 21, 2025
    By Admin
  • GeneralHeadlines

    ‘നിയമത്തിന്‍റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന തിരിച്ചറിവിന് നന്ദി’യെന്ന് അതിജീവിത

    December 14, 2025
    By Admin
  • GeneralHeadlines

    നാല് മാസത്തിലേറെയായി ശമ്പളമില്ല,’മാധ്യമം’ ആസ്ഥാനത്ത് ജീവനക്കാരുടെ സമരം തുടങ്ങി

    December 2, 2025
    By Admin
  • Headlines

    തദ്ദേശ തെരഞ്ഞെടുപ്പ് :സി.പി.എമ്മിനും കോൺഗ്രസിനും ബിജെപിക്കും ജയിച്ചേ തീരൂ

    November 10, 2025
    By Admin
  • CareerHeadlines

    ജര്‍മ്മന്‍ വിദ്യാഭ്യാസ-തൊഴില്‍ സാധ്യത: ഓണ്‍ലൈന്‍ വെബിനാര്‍ 6ന്

    December 2, 2025
    By Admin
  • GeneralHeadlinesPolitics

    ‘നായർ എന്നു കേട്ടാൽ ഇത്ര വെകിളി പിടിക്കുന്നതെന്തിനാണെന്ന്’ പികെഎസ് സംസ്ഥാന സമിതി

    March 3, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…
  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Timeline

  • March 7, 2026

    അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • March 7, 2026

    ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions