Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  •  തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്

  • ആഗസ്റ്റ് 24 വരെ മീൻപിടിക്കാൻ കടലിൽ പോകരുത്,ശക്തമായ കാറ്റിന് സാധ്യത

  • ആഗോള സാങ്കേതിക കമ്പനികളുടെ രാജ്യത്തെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഹെല്‍ത്ത്എഡ്ജ് സിഇഒ കെവിന്‍ ആഡംസ്,’ഹെല്‍ത്ത്എഡ്ജ്’ ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു

  • സ്കൂൾ കലോത്സവം: മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

  • മോഹൻലാൽ നായകനായി വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് സിനിമകൾ

GeneralHeadlinesPolitics
Home›General›‘നായർ എന്നു കേട്ടാൽ ഇത്ര വെകിളി പിടിക്കുന്നതെന്തിനാണെന്ന്’ പികെഎസ് സംസ്ഥാന സമിതി

‘നായർ എന്നു കേട്ടാൽ ഇത്ര വെകിളി പിടിക്കുന്നതെന്തിനാണെന്ന്’ പികെഎസ് സംസ്ഥാന സമിതി

By Admin
March 3, 2026
199
0

‘മഹാത്മാ അയ്യൻകാളി വെങ്ങാനൂരിൽ സ്ഥാപിച്ച സ്കൂളിലെ അദ്ധ്യാപകൻ നായരായ പരമേശ്വരൻ പിള്ളയായിരുന്നു’
തിരുവനന്തപുരം:’നായർ കരയോഗത്തിനു തുല്യമാണ് LDF മന്ത്രി സഭയും’ എന്ന ദലിത് തീവ്രവാദ ബുദ്ധിജീവി നിലപടിനെതിരെ പട്ടികജാതി ക്ഷേമ സമിതി(പികെ എസ്) സംസ്ഥാന സമിതി.നായർ എന്നു കേട്ടാൽ ദലിത് തീവ്രവാദികൾ ഇത്ര വെകിളി പിടിക്കുന്നതെന്തിനാണെന്നാണ് പികെഎസ് സംസ്ഥാന സമിതിയുടെ ചോദ്യം.
മഹാത്മാ അയ്യൻകാളി വെങ്ങാനൂരിൽ സ്ഥാപിച്ച സ്കൂളിലെ അദ്ധ്യാപകൻ നായരായ പരമേശ്വരൻ പിള്ളയായിരുന്നു എന്ന് ഓർമിപ്പിക്കുന്ന പികെഎസ് സംസ്ഥാന സമിതി വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ സവർണ്ണ ജാഥ നയിച്ച മന്നത്ത് പത്മനാഭൻ നായർ എന്ന എൻ എസ് എസ് ജനറൽ സെക്രട്ടറിയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിന് നേതൃത്വം നൽകിയ കേളപ്പനും എകെജിയും നായർ സമുദായത്തിന്റെ വകഭേദത്തിൽ പെട്ടവരായിരുന്നു.പെരിനാട് കലാപ കേസിലെ പ്രതികൾ ആയിരുന്ന ദലിതർക്കുവേണ്ടി കോടതിയിൽ ഹാജരായി കേസു വാദിക്കാൻ തയ്യാറായത് ഇലഞ്ഞിക്കൽ ജോൺ എന്ന സവർണ്ണ ക്രിസ്ത്യാനി വക്കീൽ ആണ്.
ഡോ. ബി ആർ അംബേദ്കർ രണ്ടാമത് വിവാഹം കഴിച്ച സവിത ബ്രാഹ്മണ സമുദായക്കാരിയായിരുന്നു എന്ന് വ്യക്തമാക്കിയ പികെഎസ് സംസ്ഥാന സമിതി ഡോക്ടർ അംബേദ്കർക്കും ഡോക്ടർ കെ ആർ നാരായണനും വിദേശ പഠനത്തിന് ആദ്യ സ്കോളർഷിപ്പുകൾ നൽകിയത് ദലിതരായിരുന്നില്ല എന്നും വിശദീകരിക്കുന്നു.വ്യക്തിയുടെ ജാതിയല്ല ,പ്രശ്നം നിലപാടുകളാണ് എന്ന് സംഘടന വ്യക്തമാക്കി.
പികെഎസ് സംസ്ഥാന സമിതിയുടെ ഫെയ്സ് ബുക് കുറിപ്പ്:
‘നായർ കരയോഗത്തിനു തുല്യമാണ് LDF മന്ത്രി സഭയും – ദലിത് തീവ്രവാദ ബുദ്ധിജീവികൾ.
നായർ എന്നു കേട്ടാൽ ദലിത് തീവ്രവാദികൾ ഇത്ര വെകിളി പിടിക്കുന്നതെന്തിനാണ്?
മഹാത്മാ അയ്യൻകാളി വെങ്ങാനൂരിൽ സ്ഥാപിച്ച സ്കൂളിലെ അദ്ധ്യാപകൻ നായരായ പരമേശ്വരൻ പിള്ളയായിരുന്നു.
മഹാത്മാ അയ്യൻകാളിയുടെ പിതാവ് അയ്യന് 8 ഏക്കർ ഭൂമി പതിച്ചു കിട്ടുന്നതിന് സഹായിച്ചത് അച്ഛൻ്റെ തമ്പുരാൻ, നായരായ പരമേശ്വരൻ പിള്ളയായിരുന്നു.


പെരിനാട് കലാപത്തെ തുടർന്ന് സമാധാന സ്ഥാപനത്തിന് അയ്യൻകാളി കൊല്ലത്തു വിളിച്ചു ചേർത്ത സർവ്വസമുദായ സമ്മേളനത്തിൻ്റെ അദ്ധ്യക്ഷനായി അയ്യൻകാളി നിയോഗിച്ചത് NSS ൻ്റെ സ്ഥാപക പ്രസിഡൻ്റായ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയെയായിരുന്നു.
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ സവർണ്ണ ജാഥ നയിച്ച മന്നത്ത് പത്മനാഭൻ നായരും NSS ജനറൽ സെക്രട്ടറിയുമായിരുന്നു.
ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിന് നേതൃത്വം നൽകിയ കേളപ്പനും എകെജിയും നായർ സമുദായത്തിന്റെ വകഭേദത്തിൽ പെട്ടവരായിരുന്നു.
ഡോ. ബി ആർ അംബേദ്കർ രണ്ടാമത് വിവാഹം കഴിച്ച സവിത ബ്രാഹ്മണ സമുദായക്കാരിയായിരുന്നു.
തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയിൽ ദലിതർക്ക് വേണ്ടി 1911 ഡിസംബർ വരെ പങ്കെടുത്തിരുന്നതും പ്രസംഗിച്ചിരുന്നതും നായരായ ഗോവിന്ദപിള്ള ആയിരുന്നു .
പെരിനാട് കലാപ കേസിലെ പ്രതികൾ ആയിരുന്ന ദലിതർക്കുവേണ്ടി കോടതിയിൽ ഹാജരായി കേസു വാദിക്കാൻ തയ്യാറായത് ഇലഞ്ഞിക്കൽ ജോൺ എന്ന സവർണ്ണ ക്രിസ്ത്യാനി വക്കീൽ ആയിരുന്നു.
ഡോക്ടർ അംബേദ്കർക്കും ഡോക്ടർ കെ ആർ നാരായണനും വിദേശ പഠനത്തിന് ആദ്യ സ്കോളർഷിപ്പുകൾ നൽകിയത് ദലിതരായിരുന്നില്ല.
മഹാനായ ഭീം റാവു അംബേദ്കറുടെ പേരിലെ അംബേദ്കർ എന്ന നാമം ദലിതനല്ലാത്ത ഒരു അധ്യാപകന്റെ സമ്മാനമായിരുന്നു.
വ്യക്തിയുടെ ജാതിയല്ല പ്രശ്നം നിലപാടുകളാണ്. അതു മനസ്സിലാക്കാൻ എത്ര ജന്മം കഴിയേണ്ടി വരും !’

Previous Article

സ്മാർട്ട് മീറ്റർ പദ്ധതി :സർക്കാർ കണക്ഷനുകൾ ഇനി പ്രീ ...

Next Article

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ച പ്രതിക്ക് 50 വർഷം കഠിന ...

Related articles More from author

  • GeneralHeadlines

    ഡോ എം പി പരമേശ്വരൻ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെക്കുറിച്ച് ജി സാജൻ എഴുതിയ കുറിപ്പ്

    August 11, 2026
    By Admin
  • HeadlinesHealth

    എച്ച്എൽഎൽ വജ്രജൂബിലി:കുടിവെള്ളം മുതൽ പ്രകൃതി സൗഹൃദ നാപ്കിനുകൾ വരെ പദ്ധതികൾ

    May 18, 2026
    By Admin
  • GeneralHeadlines

    ശാന്തിഗിരിയിൽ പൂജിതപീഠം സമർപ്പണവും അർദ്ധവാർഷിക കുംഭമേളയും 22 ന്

    February 20, 2026
    By Admin
  • HeadlinesTravel

    ആക്കുളം – ചേറ്റുവ ജലപാത ഒന്നാം ഘട്ടം തയ്യാർ, ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    February 20, 2026
    By Admin
  • DesignGeneralHeadlines

    കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷന് ലോഗോ ക്ഷണിച്ചു; ഒരു ലക്ഷം രൂപ സമ്മാനം

    March 5, 2026
    By Admin
  • GeneralHeadlines

    ‘കുടുംബശ്രീയിൽ നിന്നും ലോണെടുത്ത് പഠിപ്പിക്കാൻ അയച്ച അമ്മ,സ്വപ്നം കാണാൻ പഠിപ്പിച്ച അച്ഛൻ’:തൃശൂർ കളക്ടർ ശിഖാ സുരേന്ദ്രൻ എഴുതുന്നു

    March 3, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  •  തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്
  • ആഗസ്റ്റ് 24 വരെ മീൻപിടിക്കാൻ കടലിൽ പോകരുത്,ശക്തമായ കാറ്റിന് സാധ്യത
  • ആഗോള സാങ്കേതിക കമ്പനികളുടെ രാജ്യത്തെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഹെല്‍ത്ത്എഡ്ജ് സിഇഒ കെവിന്‍ ആഡംസ്,’ഹെല്‍ത്ത്എഡ്ജ്’ ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു
  • സ്കൂൾ കലോത്സവം: മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ
  • മോഹൻലാൽ നായകനായി വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് സിനിമകൾ

Timeline

  • August 20, 2026

     തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്

  • August 20, 2026

    ആഗസ്റ്റ് 24 വരെ മീൻപിടിക്കാൻ കടലിൽ പോകരുത്,ശക്തമായ കാറ്റിന് സാധ്യത

  • August 20, 2026

    ആഗോള സാങ്കേതിക കമ്പനികളുടെ രാജ്യത്തെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഹെല്‍ത്ത്എഡ്ജ് സിഇഒ കെവിന്‍ ആഡംസ്,’ഹെല്‍ത്ത്എഡ്ജ്’ ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു

  • August 20, 2026

    സ്കൂൾ കലോത്സവം: മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

  • August 20, 2026

    മോഹൻലാൽ നായകനായി വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് സിനിമകൾ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions