Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

GeneralHeadlines
Home›General›സ്ത്രീകളുടെ ആത്മവിശ്വാസം കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും കരുത്തായി മാറും: മുഖ്യമന്ത്രി

സ്ത്രീകളുടെ ആത്മവിശ്വാസം കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും കരുത്തായി മാറും: മുഖ്യമന്ത്രി

By Admin
February 11, 2026
256
0

സ്ത്രീസുരക്ഷാ പദ്ധതി സാമൂഹിക മാറ്റത്തിന്റെ തുടർച്ച

തിരുവനന്തപുരം:സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയും ആത്മാഭിമാനവും ഉറപ്പാക്കുന്നതാണ് വികസിത സമൂഹത്തിന്‍റെ അടയാളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .
മലയിൻകീഴ് ശാന്തംമൂല മൈതാനത്ത് നടന്ന ‘സ്ത്രീസുരക്ഷാ പദ്ധതി’യുടെ സംസ്ഥാനതല ഉദ്ഘാടനം  നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടാത്ത 35 മുതൽ 60 വയസ് വരെയുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിനുമാണ് പ്രതിമാസം ആയിരം രൂപ നൽകുന്ന പദ്ധതി ആരംഭിച്ചത്. 10 ലക്ഷത്തിലധികം സ്ത്രീകൾക്കും ട്രാൻസ് വുമണുകൾക്കും ഈ ആനുകൂല്യം ലഭിക്കും.
ഒന്നാം ഘട്ടത്തിൽ 10,18,390 പേർക്കാണ് ആനുകൂല്യം ലഭ്യമാകുന്നത്. എല്ലാ അപേക്ഷകളും വിശദമായി പരിശോധിച്ച ശേഷമാണ് ആനുകൂല്യം അനുവദിക്കുന്നതെന്നും, പരിശോധന പൂർത്തിയാകുന്നവർക്കെല്ലാം സഹായം ഉറപ്പാക്കുകയും ചെയ്യും.
സമൂഹത്തിന്‍റെ പുരോഗതി അളക്കേണ്ടത് സ്ത്രീകൾ എത്രത്തോളം സുരക്ഷിതരും സ്വതന്ത്രരുമാണെന്ന് പരിശോധിച്ചാണ്. സ്ത്രീകൾക്ക് ഭയരഹിതമായി ജീവിക്കാനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കഴിയുന്ന സാഹചര്യമുണ്ടാകുമ്പോഴാണ് ഒരു സമൂഹം യഥാർത്ഥത്തിൽ വികസിതമാകുന്നത്. കുടുംബത്തിനായി ജീവിതം മുഴുവൻ സമർപ്പിച്ച ലക്ഷക്കണക്കിന് സ്ത്രീകളുടെ അദൃശ്യമായ അധ്വാനമാണ് കേരളത്തിന്‍റെ വികസനത്തിന് അടിസ്ഥാനം. പല കാരണങ്ങളാൽ നിസ്സഹായാവസ്ഥ നേരിടുന്ന സഹോദരിമാർക്ക് മാന്യമായ ജീവിതം ഉറപ്പാക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സ്ത്രീകളുടെ ആത്മവിശ്വാസം ഉയർന്നാൽ അത് കുടുംബങ്ങളുടെ ആത്മവിശ്വാസമായും, ഒടുവിൽ സമൂഹത്തിന്‍റെ ആത്മവിശ്വാസമായും മാറും. കഴിഞ്ഞ ഒരു ദശാബ്ദമായി സ്ത്രീകളുടെ ഉന്നമനത്തിനായി വിവിധ മേഖലകളിൽ സർക്കാർ ഇടപെടലുകൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ബജറ്റിൽ സ്ത്രീപക്ഷ പദ്ധതികൾക്ക് പ്രത്യേക വിഹിതം മാറ്റിവെക്കുന്ന ജെൻഡർ ബഡ്ജറ്റിംഗ് മാതൃക രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് കേരളമാണ്.
കുടുംബശ്രീ ലോകത്തിലെ ഏറ്റവും വലിയ വനിതാ കൂട്ടായ്മകളിലൊന്നായി വളർന്നു. അയൽക്കൂട്ടങ്ങളും സ്വയംസഹായ സംഘങ്ങളും സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയ്‌ക്കൊപ്പം രാഷ്ട്രീയ-സാമൂഹിക ബോധവൽക്കരണത്തിന്റെയും കേന്ദ്രങ്ങളായി മാറി. സ്ത്രീസുരക്ഷ ഉറപ്പാക്കാൻ പിങ്ക് പൊലീസ് സംവിധാനം, പൊതുസ്ഥലങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ, രാത്രി യാത്ര ചെയ്യുന്ന സ്ത്രീകൾക്കായി ഷീ ലോഡ്ജുകൾ, പൊലീസ് സ്റ്റേഷനുകൾ ‘ജനമൈത്രി’ ആക്കിയ മാറ്റങ്ങൾ, തൊഴിൽ ഇടങ്ങളിലെ സുരക്ഷാ നിയമങ്ങൾ തുടങ്ങി വിവിധ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. പൊലീസ് സേനയിൽ സ്ത്രീകളുടെ പങ്കാളിത്തം വൻതോതിൽ വർധിപ്പിച്ചതും ഇതിന്‍റെ ഭാഗമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


കേരളത്തിന്‍റെ സാമൂഹിക പുരോഗതി നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഫലമാണ്. ജാതിവിവേചനത്തെയും തൊട്ടുകൂടായ്മയെയും എതിർത്ത നവോത്ഥാന ചലനങ്ങൾ സമൂഹത്തിൽ വലിയ മാറ്റം സൃഷ്ടിച്ചു. അയ്യങ്കാളിയെ പോലുള്ള മഹാന്മാർ വിദ്യാഭ്യാസാവകാശത്തിനായി നടത്തിയ പോരാട്ടങ്ങൾ കേരളത്തിന്‍റെ സാമൂഹിക നവീകരണത്തിന് അടിത്തറയായി. 1956ൽ രൂപീകൃതമായ കേരളം പിന്നീട് പുരോഗമന ഭരണനയങ്ങളിലൂടെ സാമൂഹിക നീതിയുടെയും വിദ്യാഭ്യാസ പുരോഗതിയുടെയും മാതൃകയായി മാറി. സ്ത്രീ ജീവിതത്തെ മാറ്റുന്നതിൽ വിദ്യാഭ്യാസ പ്രക്രിയ നിർണായക ഘടകമായി മാറി.
സ്ത്രീകളുടെ മാന്യമായ ജീവിതാവകാശം ഉറപ്പാക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നയം തുടരുന്നതായും ‘സ്ത്രീസുരക്ഷാ പദ്ധതി’ അതിന്‍റെ പുതിയ അധ്യായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറ്റം ചെയ്ത രേഖ  ഉപഭോക്താക്കൾക്കും കേരളാ സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന് 105 കോടി രൂപ  അനുവദിച്ച ഉത്തരവ് ധനകാര്യ വകുപ്പ് എക്‌സ്‌പെൻഡിച്ചർ സെക്രട്ടറി വീണ എൻ. മാധവനും മുഖ്യമന്ത്രി ചടങ്ങിൽ കൈമാറി.
തദ്ദേശ മന്ത്രി എം. ബി. രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ധന മന്ത്രി കെ. എൻ. ബാലഗോപാൽ മുഖ്യാതിഥിയായി. തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി  ടിങ്കു ബിസ്വാൾ സ്വാഗതമാശംസിച്ചു. ഐ. ബി.
സതീഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി പ്രിയദർശിനി, തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

TagsCM Pinarayi VijayanSthree suraksha project
Previous Article

വ്യവസായ സുരക്ഷയിൽ വൻ മാറ്റം:’കെ-സേഫ്’ പദ്ധതിക്ക് തുടക്കം

Next Article

“കോളറാകാലത്തെ പ്രണയം” പോലെ കൊവിഡുകാലത്തെ ദുരിതം എഴുതാനാവാത്തതിൽ പ്രതിഷേധം!

Related articles More from author

  • GeneralHeadlines

    സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകളിൽ ബ്രേക്കിംഗ് ന്യൂസ് മത്സരം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

    March 5, 2026
    By Admin
  • GeneralHeadlines

    പ്രതിമാസം 1000 രൂപ ധനസഹായം:’സ്ത്രീ സുരക്ഷാ പദ്ധതി’യിലേക്ക് അപേക്ഷിക്കാം

    December 22, 2025
    By Admin
  • GeneralHeadlines

    കേരളത്തെപ്പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് തങ്ങൾ ഊർജ്ജം ഉൾക്കൊള്ളുന്നതെന്ന് ഡോ. ഫറൂഖ് അബ്ദുള്ള

    February 17, 2026
    By Admin
  • GeneralHeadlines

    ‘കോർപ്പറേറ്റുകളുടെ കോടാനുകോടി എഴുതിത്തള്ളാം,കർഷകർക്ക് തുച്ഛബോണസ് നൽകാനാവില്ല’:കേന്ദ്രഇരട്ടത്താപ്പ് ചോദ്യം ചെയ്ത് മുഖ്യമന്ത്രി

    February 8, 2026
    By Admin
  • GeneralHeadlines

    എഐ, സൈബര്‍ സുരക്ഷ: സ്‌കെയ്‌ലറും ഭാരതി എയര്‍ടെല്ലും റിസര്‍ച്ച് സെന്‍റര്‍‍ പ്രഖ്യാപിച്ചു

    February 20, 2026
    By Admin
  • Headlines

    കേരളം അടിമുടി മാറുന്നു:ഡോ. മുരളി തുമ്മാരുകുടി

    November 18, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions