Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

GeneralHeadlines
Home›General›കേരളത്തെപ്പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് തങ്ങൾ ഊർജ്ജം ഉൾക്കൊള്ളുന്നതെന്ന് ഡോ. ഫറൂഖ് അബ്ദുള്ള

കേരളത്തെപ്പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് തങ്ങൾ ഊർജ്ജം ഉൾക്കൊള്ളുന്നതെന്ന് ഡോ. ഫറൂഖ് അബ്ദുള്ള

By Admin
February 17, 2026
385
0

കേരളം മതനിരപേക്ഷതയുടെ മാതൃക: ഡോ. ഫറൂഖ് അബ്ദുള്ള

തിരുവനന്തപുരം:രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ, എല്ലാ മതങ്ങളെയും മനുഷ്യരെയും ഒരുപോലെ ആദരിക്കുന്ന കേരളത്തിന്‍റെ നിലപാട് ഇന്ത്യക്ക് മുഴുവൻ മാതൃകയാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഡോ.ഫറൂഖ് അബ്ദുള്ള.
സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച ‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസിൻ്റെ ‘മതേതരത്വം, ജനാധിപത്യം, കൺസൾട്ടേറ്റീവ് ഗവൺമെൻ്റ്’ എന്ന സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയനെ ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഡോ.ഫറൂഖ് അബ്ദുള്ള ആശ്ളേഷിക്കുന്നു.മന്ത്രിമാരായ കെ.എൻ ബാലഗോപാൽ,എം.ബി രാജേഷ് എന്നിവർ സമീപം

കേരളത്തിന്‍റെ മതസൗഹാർദ്ദ അന്തരീക്ഷത്തെ പ്രശംസിച്ച ഫറൂഖ് അബ്ദുള്ള, സംസ്ഥാനത്തിന്‍റെ ഭരണനേട്ടങ്ങളെയും എടുത്തുപറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ സംസ്ഥാനത്തെ നയിക്കുന്ന രീതിയും, ഓരോ മതത്തെയും ഓരോ മനുഷ്യനെയും ബഹുമാനിക്കുന്ന കേരളത്തിന്‍റെ സംസ്കാരവും തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഇത് കേരളത്തിൻ്റേത് മാത്രമല്ല, രാജ്യത്തിന്‍റെ തന്നെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അതിദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യ ഇന്ന് വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സത്യം പറയുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. നുണകൾ പ്രചരിപ്പിച്ച് അവ ജനമനസ്സുകളിൽ കയറ്റാനാണ് മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ ശ്രമിക്കുന്നത്. മാധ്യമങ്ങൾ ഇന്ന് നുണകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്, സത്യങ്ങൾ മൂടപ്പെട്ടിരിക്കുന്നു. നമ്മുടെ പൂർവികർ ബ്രിട്ടീഷുകാരെ ഈ നാട്ടിൽ നിന്ന് പുറത്താക്കിയത് നമ്മളെ തടവുകാരാക്കാനല്ല, മറിച്ച് എല്ലാവർക്കും തുല്യ അവകാശമുള്ള ഒരു ഇന്ത്യയ്ക്ക് വേണ്ടിയാണ്. എന്ത് കഴിക്കണം, എവിടെ പ്രാർത്ഥിക്കണം, എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു ആ പോരാട്ടമെന്ന് ഡോ.ഫറൂഖ് അബ്ദുള്ള ഓർമിപ്പിച്ചു.
വിഭജനകാലത്ത് മതത്തിന്‍റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട പാകിസ്ഥാന്‍റെ ഭാഗമാകാൻ കശ്മീർ ആഗ്രഹിച്ചില്ല. കശ്മീരികൾ അഭിമാനികളായ ഇന്ത്യക്കാരാണ്. അത് എന്നും അങ്ങനെ തന്നെയായിരിക്കും. ഇന്ത്യയുടെ കരുത്ത് അതിന്‍റെ വൈവിധ്യത്തിലാണ്. നാനാത്വത്തിൽ ഏകത്വം എന്നത് തകർക്കപ്പെട്ടാൽ ഇന്ത്യ ദുർബലമാകും.വടക്കേ ഇന്ത്യയിൽ തണുപ്പ് പൂജ്യം ഡിഗ്രിയിൽ താഴെയാകുമ്പോൾ കേരളത്തിൽ ചൂട് കൂടുതലാണ്. ഭക്ഷണത്തിലും ഭാഷയിലും സംസ്കാരത്തിലും നമ്മൾ വ്യത്യസ്തരാണ്. ഈ വൈവിധ്യങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് കൈകോർത്ത് മുന്നേറാം എന്ന പ്രതീക്ഷയാണ് ഇന്ത്യയെ നിലനിർത്തുന്നത്. ഫാസിസ്റ്റ് ശക്തികൾ എത്ര ശ്രമിച്ചാലും അവർക്ക് വിജയിക്കാൻ കഴിയില്ല. ഹിറ്റ്ലറെപ്പോലെ അവരും ഒരുനാൾ തകരുമെന്ന് അദ്ദേഹം പ്രവചിച്ചു.
കേരളത്തെപ്പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് തങ്ങൾ ഊർജ്ജം ഉൾക്കൊള്ളുന്നതെന്നും സമാധാനത്തോടെ സംസാരിക്കാനും ചിന്തിക്കാനും കഴിയുന്ന ഒരു ജനാധിപത്യ ഇന്ത്യയ്ക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഡോ. ഫറൂഖ് അബ്ദുള്ള അഭ്യർഥിച്ചു.

ഡോ.ഫറൂഖ് അബ്ദുള്ളയും പിണറായി വിജയനും

ജനാധിപത്യം വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ കേരളവും തമിഴ്‌നാടും ഉയർത്തുന്ന പ്രതിരോധം ഏറെ പ്രസക്തമാണെന്ന് സെഷനിൽ ഓൺലൈൻ ആയി പങ്കെടുത്ത കനിമൊഴി കരുണാനിധി എംപി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന് പകരം ഒരു പ്രത്യേക വിഭാഗത്തിന്‍റെ ആധിപത്യം അടിച്ചേൽപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഭരണഘടന വിഭാവനം ചെയ്ത ജനാധിപത്യം സംരക്ഷിക്കാൻ വിഭിന്ന രാഷ്ട്രീയ ചിന്താഗതിയുള്ളവർ ഒന്നിച്ചു നിൽക്കേണ്ട സമയമാണിതെന്ന് അവർ പറഞ്ഞു.
ഇന്ത്യയെന്നത് ഏകശിലാരൂപമായ ഒന്നല്ലെന്നും പല സംസ്കാരങ്ങളുടെയും ഭാഷകളുടെയും സങ്കലനമാണെന്നും മുൻ ഡൽഹി ഹൈ കോടതി ചീഫ് ജസ്റ്റിസ് എ. പി. ഷാ പറഞ്ഞു. ബുൾഡോസർ നീതിയും ഭരണഘടനാ വിരുദ്ധമായ നടപടികളും ഇന്ന് സാധാരണമായിരിക്കുന്നു. ജുഡീഷ്യറി ഭരണഘടനയുടെ കാവൽക്കാരായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മതേതരത്വത്തിന് പകരം ഹിന്ദുത്വ ഭൂരിപക്ഷവാദം നടപ്പിലാക്കാനാണ് ശ്രമം നടക്കുന്നതെന്ന് സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ജമ്മു കശ്മീരിലെ മെഡിക്കൽ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉൾപ്പെടെ ഇതിന്‍റെ സൂചനകളാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ ആമുഖം വിഭാവനം ചെയ്യുന്ന മൂല്യങ്ങൾ ഇന്ന് പരിഹസിക്കപ്പെടുകയാണെന്ന് ദ ഹിന്ദു ഗ്രൂപ്പ് ഡയറക്ടർ എൻ. റാം പറഞ്ഞു. മാധ്യമസ്വാതന്ത്ര്യം വലിയ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും തെക്കേ ഇന്ത്യയിൽ ഇന്നും വിമർശനാത്മകമായ നിലപാടെടുക്കുന്ന മാധ്യമങ്ങൾ നിലനിൽക്കുന്നുണ്ടെന്നത് ആശ്വാസകരമാണ്. കേരളത്തിന്‍റെ സാമൂഹിക വികസന മാതൃകയും തമിഴ്‌നാടിന്‍റെ വ്യവസായ-സാമൂഹിക വികസന സമന്വയവും ഇന്ത്യയ്ക്ക് മൊത്തത്തിൽ മാതൃകയാക്കാവുന്നതാണ്. കുറഞ്ഞ വരുമാനത്തിലും മികച്ച ജീവിതസാഹചര്യങ്ങൾ ഒരുക്കാമെന്ന് കേരളം തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഹിംസയുടെയും വെറുപ്പിന്‍റെയും രീതികൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തി പ്രാപിക്കുകയാണെന്ന്
കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ഡയറക്ടർ സയീദ് അക്തർ മിർസ പറഞ്ഞു. ചരിത്രത്തെ വളച്ചൊടിച്ചും മിത്തുകൾ ഉപയോഗിച്ചും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ശാസ്ത്രീയ ചിന്താഗതികൾക്കും സത്യത്തിനും ഈ വിവരണങ്ങളിൽ സ്ഥാനമില്ല. കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ പോലും സാധാരണക്കാരന് ഭയമില്ലാതെ കയറിച്ചെല്ലാമെന്നത് ഇവിടുത്തെ ജനാധിപത്യത്തിൻ്റെ വലിയ വിജയമാണ്. എന്നാൽ വെറുപ്പിൻ്റെ രാഷ്ട്രീയം കേരളത്തിൻ്റെ വാതിലിലും മുട്ടുന്നുണ്ടെന്നും അതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെ വരുമാനം പരിമിതപ്പെട്ടുവെന്ന്
സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ വി. കെ. രാമചന്ദ്രൻ പറഞ്ഞു. സർവ്വകലാശാലാ നിയമങ്ങളിൽ ഗവർണർമാർ ഇടപെടുന്നതും വികസനത്തിന് രാഷ്ട്രീയം കലർത്തുന്നതും ഫെഡറലിസത്തിന് എതിരാണ്. ഇതിനെല്ലാമുള്ള മറുപടി കേരളം മുന്നോട്ടുവെക്കുന്ന വികസന ബദലാണെന്നും അദ്ദേഹം പറഞ്ഞു.
വിഷൻ 2031 കോൺഫറൻസിന്റെ ഭാഗമായി മൂന്നു ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളുടെ സംഗ്രഹം സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പർ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അവതരിപ്പിച്ചു.

TagsCM Pinarayi VijayanDr.Farooq AbdullahKanimozhi Karunanidhi
Previous Article

കുട്ടികളിലെ വളർച്ചാവൈകല്യങ്ങൾക്കുള്ള ചികിത്സാ പദ്ധതി ‘ സ്നേഹധാര’യുടെ പത്താം ...

Next Article

പെരുമ്പറമ്പ് മഹാശിവക്ഷേത്ര നടയിലെ കൂറ്റൻ നിലവിളക്കിലെ തിരി തെളിയിച്ച ...

Related articles More from author

  • GeneralHeadlines

    “ജനസംഖ്യ നിയന്ത്രിച്ചാൽ നഷ്ടം, നിയന്ത്രിക്കാതെയിരുന്നാൽ നേട്ടം” എന്ന സന്ദേശം രാജ്യത്തിന്‍റെ ജനാധിപത്യത്തിന്‍റെ ദിശയായി മാറുന്നത് അപകടകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    April 15, 2026
    By Admin
  • GeneralHeadlines

    ‘കോർപ്പറേറ്റുകളുടെ കോടാനുകോടി എഴുതിത്തള്ളാം,കർഷകർക്ക് തുച്ഛബോണസ് നൽകാനാവില്ല’:കേന്ദ്രഇരട്ടത്താപ്പ് ചോദ്യം ചെയ്ത് മുഖ്യമന്ത്രി

    February 8, 2026
    By Admin
  • HeadlinesPolitics

    എം.വി.ഗോവിന്ദന്‍റെ ഭാര്യ ആയതുകൊണ്ടല്ല പി.കെ.ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    March 20, 2026
    By Admin
  • GeneralHeadlines

    പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം,10 പവൻ സ്വർണാഭരണം

    March 19, 2026
    By Admin
  • HeadlinesPolitics

    കേരളത്തിലെ മുഖ്യമന്ത്രിയെ ആക്ഷേപിക്കാനുള്ള അധികാരം തെലുങ്കന് കൊടുത്തിട്ടുണ്ടോ എന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

    April 9, 2026
    By Admin
  • GeneralHeadlines

    സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകളിൽ ബ്രേക്കിംഗ് ന്യൂസ് മത്സരം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

    March 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ
  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം
  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

Timeline

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • July 22, 2026

    സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • July 22, 2026

    സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions