Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

GeneralHeadlines
Home›General›‘വീക്ഷണം’ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി 16ന്എ.കെ ആൻ്റണി തിരിതെളിക്കും

‘വീക്ഷണം’ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി 16ന്എ.കെ ആൻ്റണി തിരിതെളിക്കും

By Admin
February 15, 2026
172
0

പത്രത്തിൻ്റെ സ്ഥാപകനായിരുന്ന വ്യക്തി തന്നെ അമ്പതാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: കോൺഗ്രസ് മുഖപത്രമായ ‘വീക്ഷണം’ ദിനപത്രത്തിൻ്റെ  സുവർണ ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് ഫെബ്രുവരി 16ന് തുടക്കമാകും. രാവിലെ 10.30ന്  ഇന്ദിരാഭവനിൽ നടക്കുന്ന ചടങ്ങിൽ വീക്ഷണത്തിൻ്റെ സ്ഥാപകനും കോൺഗ്രസ് പ്രവർത്തക സമിതിയംഗവും മുൻ മുഖ്യമന്ത്രിയുമായ എ.കെ ആൻ്റണി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. 1976 ഫെബ്രുവരി 11ന് കെപിസിസി നേതൃത്വത്തിൻ്റെ സ്വപ്നസാക്ഷാത്കാരമായി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് വീക്ഷണം ഉദ്ഘാടനം ചെയ്തത്. കെപിസിസി പ്രസിഡൻ്റായിരുന്ന എ.കെ ആന്റണിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫണ്ട് ശേഖരണവും പ്രവർത്തകരുടെ കൂട്ടായ്മയുമാണ് പത്രത്തിന് ശക്തമായ അടിത്തറയിട്ടത്. കേരളം മുഴുവൻ യാത്ര നടത്തി പത്രത്തിന് വേണ്ടി ഫണ്ട് സമാഹരിക്കാൻ എ.കെ ആന്റണി മുൻകൈ എടുത്തു. അന്ന് പത്രത്തിൻ്റെ സ്ഥാപകനായിരുന്ന വ്യക്തി തന്നെ അമ്പതാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നു എന്നത് അപൂർവതയും ഇന്നത്തെ ചടങ്ങിനുണ്ട്.
ഉദ്ഘാടന ചടങ്ങിൽ വീക്ഷണം ചെയർമാനും കെപിസിസി പ്രസിഡൻ്റുമായ സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ  മുഖ്യാതിഥിയാകും. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, കെ. സുധാകരൻ എംപി, വീക്ഷണം മാനേജിങ് എഡിറ്ററും കെപിസിസി വൈസ് പ്രസിഡന്റുമായ ജെയ്സൺ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
കെപിസിസി മുൻ പ്രസിഡൻ്റുമാരായ കെ. മുരളീധരൻ, എം.എം ഹസൻ, വി.എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, വീക്ഷണം മുൻ എംഡി ബെന്നി ബഹന്നാൻ എംപി, കെപിസിസി വർക്കിങ് പ്രസിഡൻ്റുമാരായ എ.പി അനിൽകുമാർ, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും എംപിമാർ, എംഎൽഎമാർ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ തുടങ്ങിയവരും സംബന്ധിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും പുറത്തും വിദേശരാജ്യങ്ങളിലുമായി സെമിനാറുകളും സംവാദങ്ങളും വരും ദിവസങ്ങളിൽ സംഘടിപ്പിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുള്ള അവാർഡ് വിതരണവും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പതിപ്പുകൾ പ്രസിദ്ധീകരിക്കുകയും അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

TagsVeekshanam
Previous Article

‘സർവം എഐ മയം’ : ആറു ലക്ഷം രക്ഷിതാക്കൾക്ക് ...

Next Article

കേരളത്തിന്‍റെ വികസന മാതൃകയിൽ പൂർണ്ണ വിശ്വാസമെന്ന് നൊബേൽ ജേതാവ് ...

Related articles More from author

  • Headlines

    വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം വീണ്ടും ഒന്നാമത്

    November 12, 2025
    By Admin
  • Headlines

    കോൺഗ്രസ് ലീഗിനെ മൂലക്കിലിരുത്തുമെന്ന് ഡോ:കെ.ടി.ജലീൽ എംഎൽഎ

    November 20, 2025
    By Admin
  • GeneralHeadlines

    അമ്മത്തൊട്ടിലിൽ’ഇതൾ’,മൂന്നുമാസത്തിനുള്ളിൽ എത്തിയത് 9 കുട്ടികൾ

    December 18, 2025
    By Admin
  • HeadlinesHealth

    കേരളത്തിലെ ആദ്യ സ്‌കിൻ ബാങ്കിൽ ആദ്യ സ്‌കിൻ പ്രോസസിംഗ് തുടങ്ങി

    December 23, 2025
    By Admin
  • HeadlinesTravel

    ദീപപ്രഭയില്‍ ശബരിമലയില്‍ തൃക്കാര്‍ത്തിക

    December 4, 2025
    By Admin
  • GeneralHeadlines

    സമൂഹത്തിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതല്ല,സാഹിത്യം : മുഖ്യമന്ത്രി

    January 7, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…
  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Timeline

  • March 7, 2026

    അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • March 7, 2026

    ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions