Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Headlinesscience
Home›Headlines›ക്വാണ്ടം സെഞ്ചുറി എക്സിബിഷൻ്റെ വരവറിയിച്ചു തലസ്ഥാനത്ത് വിദ്യാർത്ഥികളുടെ വിളംബരറാലി

ക്വാണ്ടം സെഞ്ചുറി എക്സിബിഷൻ്റെ വരവറിയിച്ചു തലസ്ഥാനത്ത് വിദ്യാർത്ഥികളുടെ വിളംബരറാലി

By Admin
February 17, 2026
214
0

ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷൻ ഫെബ്രുവരി 19 മുതൽ ഗവ. വിമൻസ് കോളെജിൽ,24 വരെ

തിരുവനന്തപുരം:ഫെബ്രുവരി 19ന് തുടങ്ങുന്ന ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷന്‍റെ വരവറിയിച്ചു തലസ്ഥാന നഗരത്തിൽ വിദ്യാർത്ഥികൾ വിളംബരറാലി നടത്തി. ശാസ്ത്രജ്ഞരുടെ ചിത്രങ്ങളും ആവർത്തനപ്പട്ടികയിലെ 118 മൂലകങ്ങളുടെ കാർഡുകളും എക്സിബിഷന്‍റെ ബ്രാൻഡുമുദ്രയായ ക്വാണ്ടം പൂച്ചയുടെ ചിത്രങ്ങളുമായി നടന്ന റാലിയിൽ വിവിധ കോളെജുകലിലെ മുന്നൂറോളം വിദ്യർത്ഥികൾക്കൊപ്പം കോളെജദ്ധ്യാപകരും ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകരും അണിചേർന്നു. ഫെബ്രുവരി 24 വരെ ഗവ. വിമൻസ് കോളെജിലാണ് എക്സിബിഷൻ.

ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷന്‍റെ വരവറിയിച്ചു നഗരത്തിൽ വിദ്യാർത്ഥികൾ നടത്തിയ വിളംബരറാലിയെ സാംസ്കാരികവകുപ്പു സെക്രട്ടറി ദിവ്യ എസ്. അയ്യർ അഭിസംബോധന ചെയ്യുന്നു. സംഘാടകസമിതി ജനറൽ കൺവീനർ ബി. രമേഷ്, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാപ്രസിഡന്റ് ബി. നാഗപ്പൻ എന്നിവർ വേദിയിൽ.

ഗവ. വിമൻസ് കോളെജിൽനിന്നു മാനവീയത്തിലേക്കു നടന്ന റാലിയെ സാംസ്കാരികവകുപ്പു സെക്രട്ടറി ദിവ്യ എസ്. അയ്യർ അഭിസംബോധന ചെയ്തു. കേരളീയ നവോത്ഥാനനായകരിൽ പ്രമുഖനായ ശ്രീനാരായണഗുരു ദൈവദശകം എഴുതിയപ്പോൾ അദ്ദേഹത്തിന്‍റെ സഹപ്രവർത്തകനും ശിഷ്യനുമായ സഹോദരൻ അയ്യപ്പൻ സയൻസ് ദശകം എഴുതിയ നാടാണു കേരളമെന്ന് അവർ ഓർമ്മിപ്പിച്ചു. സയൻസിനോടുള്ള കേരളത്തിന്‍റെ ആഭിമുഖ്യത്തിന്‍റെ സാക്ഷ്യമാണത്.


എത്രയെല്ലാം കാര്യങ്ങൾ മനസിലാക്കിയാലും പിന്നെയും അന്വേഷണം തുടരുന്ന ജിജ്ഞാസയാണു സയൻസിൻ്റെ ജീവൻ. ആ ജിജ്ഞാസ വളർത്തിയെടുക്കണമെന്ന് അവർ യുവാക്കളെ ആഹ്വാനം ചെയ്തു. മനുഷ്യരെ ബുക്കുകൾക്കും പൂർവ്വികർക്കും ദാസരാക്കുന്ന സമ്പ്രദായത്തെ തകർക്കുന്നതാണു സയൻസെന്ന സഹോദരവചനം ഉദ്ധരിച്ച ദിവ്യ എസ്. അയ്യർ, അങ്ങനെയുള്ള സയൻസിനെ താൻ മനഃപൂർവ്വമാണു ശാസ്ത്രമെന്നു വിളിക്കാത്തതെന്നും പറഞ്ഞു.
പരിഷത്ത്തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ബി. നാഗപ്പൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിളംബരസമ്മേളനത്തിൽ സംഘാടകസമിതി ജനറൽ കൺവീനർ ബി. രമേഷ് ആമുഖാവതരണം നടത്തി. എ. കെ. നാഗപ്പൻ നാഗപ്പൻ നന്ദി പറഞ്ഞു. വിമൻസ് കോളെജ് അദ്ധ്യാപകരായ ഡോ. സജി അലക്സ്, ഡോ. എസ്. ബിജു, പ്രൊഫ. വി. പി. വിജയൻ, ഡോ. ജി. അജയകുമാർ, ശാസ്ത്രസാഹിത്യ പരിഷത് ഭാരവാഹികളായ വി. കെ. നന്ദനൻ, ഡോ. റസീന, എസ്. ജയകുമാർ, എസ്. എൽ. സുനിൽ കുമാർ, അനിൽ നാരായണര്, ജി. ഷിംജി, ബി. ഹരിലാൽ, ജയരാജി തുടങ്ങിയവർ റാലിക്കു നേതൃത്വം നല്കി.


യുഎൻ ആഹ്വാനപ്രകാരം ലോകമെങ്ങും നടക്കുന്ന ക്വാണ്ടം മെക്കാനിക്സിൻ്റെ ശതാബ്ദിയാഘോഷത്തിൻ്റെ ഭാഗമാണു പ്രദർശനം. വിവിധ ജില്ലകളിലായി 10 കേന്ദ്രങ്ങളിലായി 65,000-ത്തിലേറെപ്പേർ കണ്ട എക്സിബിഷൻ ജനകീയതയുടെയും കാലദൈർഘ്യത്തിൻ്റെയും അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ക്വാണ്ടം ശതാബ്ദി പരിപാടി എന്ന യുനെസ്കോയുടെ പ്രശംസയുമായാണു ത്ലസ്ഥാനത്ത് എത്തുന്നത്. ആറുദിവസത്തെ എക്സിബിഷൻ കാണാൻ ഇതിനകം 4000-ത്തിലേറെപ്പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. രജിസ്ട്രേഷൻ തുടരുകയാണ്. ഏഴായിരം പേരെയാണു പ്രതീക്ഷിക്കുന്നത്. ഒരു സമയം 15 പേർ വീതമുള്ള ബാച്ചുകളായാണു പ്രവേശനം. ഒരു സ്ലോട്ടിൽ 120 പേർക്കുവരെ രജിസ്റ്റർ ചെയ്യാം.

TagsQuntum Exhibition
Previous Article

പെരുമ്പറമ്പ് മഹാശിവക്ഷേത്ര നടയിലെ കൂറ്റൻ നിലവിളക്കിലെ തിരി തെളിയിച്ച ...

Next Article

കേരളീയനാണെന്ന് തെളിയിക്കാൻ ‘കേരള നേറ്റിവിറ്റി കാർഡ്’, ബില്ലിന് മന്ത്രിസഭയുടെ ...

Related articles More from author

  • GeneralHeadlines

    കോഴിക്കോട് അതിരാത്രം ഏപ്രില്‍ 17 മുതൽ

    January 17, 2026
    By Admin
  • HeadlinesTechnology

    എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഐ ഐ ഐ സി യുടെ ഇരട്ട യോഗ്യത സർട്ടിഫിക്കറ്റും ജോലിയും

    January 7, 2026
    By Admin
  • Headlines

    തൊഴില്‍തട്ടിപ്പ്:തായ് ലൻഡില്‍ നിന്നും ഡല്‍ഹിയെലെത്തിച്ചവരില്‍ 15 മലയാളികള്‍

    November 11, 2025
    By Admin
  • Headlines

    നിക്ഷയ് മിത്രയുമായി കൈകോർത്ത് യു എസ് ടി;ക്ഷയരോഗ ബാധിതർക്ക് ഭക്ഷണ കിറ്റുകൾ

    November 20, 2025
    By Admin
  • GeneralHeadlines

    ‘അയ്യപ്പ സംഗമം: ചെലവ് 3 കോടി മാത്രം’

    February 13, 2026
    By Admin
  • HeadlinesHealthTechnology

    health.kerala.gov.in ൽ ചെയ്യൂ- ഒറ്റ ക്ലിക്കിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകൾ, 30 സ്ഥാപനങ്ങൾ…

    January 14, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions