Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

  • ‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

  • മന്ത്രി സണ്ണിജോസഫിനെതിരെ പത്തിലേറെ അനധികൃത ബന്ധുനിയമന വിവരങ്ങളുമായി എം.വി ജയരാജൻ

  • സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

  • ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

GeneralHeadlines
Home›General›പെരുമ്പറമ്പ് മഹാശിവക്ഷേത്ര നടയിലെ കൂറ്റൻ നിലവിളക്കിലെ തിരി തെളിയിച്ച വിശിഷ്ടാതിഥി

പെരുമ്പറമ്പ് മഹാശിവക്ഷേത്ര നടയിലെ കൂറ്റൻ നിലവിളക്കിലെ തിരി തെളിയിച്ച വിശിഷ്ടാതിഥി

By Admin
February 17, 2026
628
0

‘തീവ്രൻമാരുടെ കൈകളിൽ നിന്ന് പെരുമ്പറമ്പ് ശിവക്ഷേത്രത്തെ മുക്തമാക്കിയത് മനോജ് എമ്പ്രാന്തിരി’
മലപ്പുറം :പെരുമ്പറമ്പ് മഹാശിവക്ഷേത്ര നടയിലെ  നിലവിളക്കിലെ തിരി തെളിയിച്ച് മുൻ മന്ത്രി ഡോ.കെ.ടി ജലീൽ.നാനാജാതി മതസ്ഥർ ക്ഷേത്രമുറ്റത്ത് ഒത്തുകൂടുന്ന ഇടമാണിത്.ആർക്കും വിലക്കില്ലാത്ത ആരാധനാ കേന്ദ്രം.ദൈവനാമത്തിൽ എല്ലാ തിരികളും കത്തിച്ച അനുഭവം ഡോ.കെ.ടി ജലീൽ എഴുതുന്നു.

ഡോ.കെ.ടി ജലീൽ എംഎൽഎയും മനോജ് എമ്പ്രാന്തിരിയും പെരുമ്പറമ്പ് മഹാശിവക്ഷേത്ര ത്തിൽ

‘പെരുമ്പറമ്പ് മഹാശിവക്ഷേത്രത്തിലെ മുഖ്യകാർമികനായ മനോജ് എമ്പ്രാന്തിരിയുമായി കഴിഞ്ഞ 15 വർഷമായി അടുത്ത ബന്ധമാണ് എനിക്കുള്ളത്. അമ്പലത്തിലെ എല്ലാ ആഘോഷങ്ങളിലേക്കും അദ്ദേഹം എന്നെ ക്ഷണിക്കുക പതിവാണ്. എമ്പ്രാന്തിരി ഒരു കോൺഗ്രസ് അനുഭാവിയാണ്. ഇടതുപക്ഷത്തിൻ്റെ ഒരു രഹസ്യ കാമുകനും. വർഗ്ഗീയതയോട് ഒരിക്കലും സമരസപ്പെടാത്ത വ്യക്തിയെന്ന് ചുരുക്കം. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും അദ്ദേഹത്തിൻ്റെ സ്നേഹവും പിന്തുണയും എനിക്കുണ്ടായിട്ടുണ്ട്. പെരുമ്പറമ്പ് ശിവക്ഷേത്രം ഒരു ജനകീയ ക്ഷേത്രമായി രൂപപ്പെട്ടത് മനോജിൻ്റെ ശ്രമഫലമാണ്.


ക്ഷേത്രത്തിലെ ഏതുത്സവത്തിനും നാട്ടുകാരായ നാനാജാതി മതസ്ഥർ ക്ഷേത്രമുറ്റത്ത് ഒത്തുകൂടും. എല്ലാവർക്കും പ്രവേശിക്കാവുന്ന ഒരു ക്ഷേത്രം. ആർക്കും വിലക്കില്ലാത്ത ആരാധനാ കേന്ദ്രം. പ്രവേശനത്തിന് ബോർഡ് പരിധി നിശ്ചയിക്കാത്ത ക്ഷേത്രം. ഒരു മിനി ശബരിമല തന്നെ. ശബരിമല മാളികപ്പുറം മേൽശാന്തിയായി പ്രവർത്തിക്കാൻ ഭാഗ്യം സിദ്ധിച്ച ചെറുപ്പക്കാരനാണ് മനോജ്. അടിമുടി മതേതരനായ ഒരാൾ. തീവ്രൻമാരുടെ കൈകളിൽ നിന്ന് പെരുമ്പറമ്പ് ശിവക്ഷേത്രത്തെ മുക്തമാക്കിയത് എമ്പ്രാന്തിരി.


ഇക്കഴിഞ്ഞ ദിവസമാണ് ലക്ഷം ദീപം കൊളുത്തൽ ഉൽസവം അവിടെ നടന്നത്. പതിവു പോലെ ഞാൻ എത്തി. അദ്ദേഹം എന്നെ അമ്പലത്തിന് ചുറ്റും ദീപം കത്തിച്ചത് കാണാൻ ക്ഷണിച്ചു. മനോജ് എമ്പ്രാന്തിരി മുന്നിലും ഞാൻ പിന്നിലുമായി നടന്നു. ധാരാളം ഭക്തർ ക്ഷേത്രത്തെ വലയം വെക്കുന്നുണ്ട്. അവരോടൊക്കെ കൊച്ചു വർത്തമാനങ്ങൾ പറഞ്ഞ് മുന്നോട്ടു നീങ്ങി. എണ്ണയിൽ ചാലിച്ച തിരികൾ കെടാതെ കത്തി പ്രകാശം പ്രസരിപ്പിച്ചു. ആ പൊന്നിൻ വെളിച്ചത്തിൽ കുളിച്ച് നിൽക്കുന്ന ശിവക്ഷേത്രം കാണാൻ എന്തൊരു ഭംഗിയാണെന്നോ?


ക്ഷേത്രത്തിൻ്റെ നാല് ഭാഗവും മാർബിൾ വിരിച്ച് പാദങ്ങൾ വേദനിക്കാത്ത വിധം സജ്ജീകരിച്ചത് എനിക്കൊരു അനുഗ്രഹമായി. വിശേഷങ്ങൾ പറഞ്ഞ് ഞങ്ങൾ ക്ഷേത്രത്തിൻ്റെ പ്രധാന കവാടത്തിനു മുന്നിലെത്തി. അവിടെ ഒരു ഭീമൻ നിലവിളക്ക് തിരികളിട്ട് കർപ്പൂരം വിതറി സജ്ജമാക്കി വെച്ചിട്ടുണ്ട്. നിലവിളക്കിലെ തിരികൾ കത്തിക്കാൻ അദ്ദേഹം എന്നോട് സ്നേഹത്തോടെ അഭ്യർത്ഥിച്ചു. ദൈവനാമത്തിൽ എല്ലാ തിരികളും ഞാൻ കത്തിച്ചു.’

പെരുമ്പറമ്പ് മഹാശിവക്ഷേത്ര നടയിലെ  നിലവിളക്കിലെ തിരി തെളിയിക്കുന്ന മുൻ മന്ത്രി ഡോ.കെ.ടി ജലീൽ.ക്ഷേത്രത്തിലെ മുഖ്യകാർമികനായ മനോജ് എമ്പ്രാന്തിരി സമീപം.

TagsDr K T JaleelLord Siva TemplePerumbaramb
Previous Article

കേരളത്തെപ്പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് തങ്ങൾ ഊർജ്ജം ഉൾക്കൊള്ളുന്നതെന്ന് ഡോ. ...

Next Article

ക്വാണ്ടം സെഞ്ചുറി എക്സിബിഷൻ്റെ വരവറിയിച്ചു തലസ്ഥാനത്ത് വിദ്യാർത്ഥികളുടെ വിളംബരറാലി

Related articles More from author

  • Headlines

    കോൺഗ്രസ് ലീഗിനെ മൂലക്കിലിരുത്തുമെന്ന് ഡോ:കെ.ടി.ജലീൽ എംഎൽഎ

    November 20, 2025
    By Admin
  • Headlines

    ‘ഫെമിനിച്ചികൾ’ക്കായി നാട് കാതോർക്കുന്നുവെന്ന് മുൻ മന്ത്രി ഡോ.കെ.ടി ജലീൽ എംഎൽ എ

    November 11, 2025
    By Admin
  • Headlines

    ജസ്റ്റിസ് സിറിയക് ജോസഫിനെ വീണ്ടും വെല്ലുവിളിച്ച് കെ.ടി ജലീൽ

    November 12, 2025
    By Admin
  • GeneralHeadlines

    വരൂ,വയനാട്ടിലെ പുനരധിവാസം കാണൂ…

    December 30, 2025
    By Admin
  • GeneralHeadlines

    കാനത്തിൽ ജമീല എംഎൽഎ അന്തരിച്ചു

    November 29, 2025
    By Admin
  • GeneralHeadlines

    അയ്യപ്പ സംഗമം: വാർത്തകൾ വേദനാജനകവും സത്യവിരുദ്ധവുമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

    February 14, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’
  • ‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ
  • മന്ത്രി സണ്ണിജോസഫിനെതിരെ പത്തിലേറെ അനധികൃത ബന്ധുനിയമന വിവരങ്ങളുമായി എം.വി ജയരാജൻ
  • സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും
  • ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

Timeline

  • June 7, 2026

    ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

  • June 7, 2026

    ‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

  • June 7, 2026

    മന്ത്രി സണ്ണിജോസഫിനെതിരെ പത്തിലേറെ അനധികൃത ബന്ധുനിയമന വിവരങ്ങളുമായി എം.വി ജയരാജൻ

  • June 7, 2026

    സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

  • June 6, 2026

    ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions