Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

BusinessHeadlinesTechnology
Home›Business›ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം,വരുന്നത് 5.15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 16 നില ഐടി കെട്ടിടം

ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം,വരുന്നത് 5.15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 16 നില ഐടി കെട്ടിടം

By Admin
February 21, 2026
223
0

ഹൈലൈറ്റ് ഗ്രൂപ്പ് ആദ്യമായി തലസ്ഥാനത്തെ നിര്‍മ്മാണ പദ്ധതികളുടെ ഭാഗമാകുന്നു
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ഫേസ്-3 യില്‍ ഐടി പാര്‍ക്ക് നിര്‍മ്മിക്കുന്നതിനായി റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മുന്‍നിരക്കാരായ ഹൈലൈറ്റ് ഗ്രൂപ്പും ടെക്നോപാര്‍ക്കും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. ആദ്യമായാണ് ഹൈലൈറ്റ് ഗ്രൂപ്പ് തലസ്ഥാന നഗരത്തിലെ നിര്‍മ്മാണ പദ്ധതികളുടെ ഭാഗമാകുന്നത്.
‘യൂ ഹബ് ട്രിവാന്‍ഡ്രം ബൈ ഹൈലൈറ്റ്’ എന്ന പദ്ധതിയിലൂടെ 5.15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്.
സംസ്ഥാന സര്‍ക്കാരിന്‍റെ ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറുമായ സീറാം സാംബശിവ റാവുവിന്‍റെ സാന്നിധ്യത്തില്‍ ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാറും ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദും ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.
കേരളത്തിലെ ഐടി പാര്‍ക്കുകളുടെ രജിസ്ട്രാര്‍ ഷൈജു എന്‍ ലാല്‍, സിഎഫ്ഒ വിപിന്‍ കുമാര്‍ എസ്, ടെക്നോപാര്‍ക്ക് സിടിഒ മാധവന്‍ പ്രവീണ്‍, ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിംഗ് & കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് (അഡ്മിനിസ്ട്രേഷന്‍ & ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) അഭിലാഷ് ഡി എസ്, ഹൈലൈറ്റ് പ്രോപ്പര്‍ട്ടീസ് സിഇഒ മുഹമ്മദ് ഷഫീഖ് .പി, ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക് എക്സിക്യുട്ടീവ് ഹെഡ് ഹനു ഷെല്‍ക്ക്, ടെക്നോപാര്‍ക്കിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

ഐടി പാര്‍ക്കിനായുള്ള ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം സംസ്ഥാന സര്‍ക്കാരിൻ്റെ ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറുമായ സീറാം സാംബശിവ റാവു വിൻ്റെ സാന്നിധ്യത്തില്‍ ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാറും ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദും കൈമാറുന്നു. ഹൈലൈറ്റ് പ്രോപ്പര്‍ട്ടീസ് സിഇഒ മുഹമ്മദ് ഷഫീഖ് .പി, ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക് എക്‌സിക്യുട്ടീവ് ഹെഡ് ഹനു ഷെല്‍ക്ക് എന്നിവര്‍ സമീപം.

തലസ്ഥാന നഗരത്തില്‍ സ്ഥലലഭ്യതയ്ക്ക് ആവശ്യകത ഏറെയാണെന്ന് സന്ദീപ് കുമാര്‍ ചൂണ്ടിക്കാട്ടി. ടെക്നോപാര്‍ക്കിലെ പദ്ധതിയിലൂടെ തിരുവനന്തപുരത്ത് ഒരു പുതിയ തുടക്കമിടാന്‍ ഹൈലൈറ്റിന് സാധിക്കും. ടെക്നോസിറ്റി ഫേസ്-4 ലെ വിവിധ നിര്‍മ്മാണ പദ്ധതികളുടെ ഭാഗമാകുന്നതിനും ഹൈലൈറ്റ് ഗ്രൂപ്പിന് ശ്രമിക്കാനാകും. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ടെക്നോപാര്‍ക്കിന്‍റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലുടനീളം മൊത്തം 50 ദശലക്ഷം സ്ക്വയര്‍ ഫീറ്റില്‍ കെട്ടിടങ്ങള്‍ വിഭാവനം ചെയ്യുന്ന ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ ലക്ഷ്യത്തിലെ സുപ്രധാന നാഴികകല്ലാണിതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ് പറഞ്ഞു. സംസ്ഥാനത്തെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്ക് എന്ന നിലയില്‍ ഈ പദ്ധതിയുടെ വ്യാപ്തിയും ഗുണനിലവാരവും ഉദ്ദേശ്യലക്ഷ്യവും പരിഗണിച്ചു കൊണ്ടായിരിക്കും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതെന്നും അദ്ദേഹം അറിയി്ചു.
ബേസ്മെന്‍റും ഗ്രൗണ്ട് ഫ്ളോറും 16 നിലകളുമുള്ള കെട്ടിടത്തിന്‍റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ആഡംബര റിയല്‍ എസ്റ്റേറ്റ്, ഡിസൈന്‍ അധിഷ്ഠിത വികസനങ്ങള്‍ എന്നിവയില്‍ ആഗോളതലത്തില്‍ പേരുകേട്ട അന്താരാഷ്ട്ര പ്രശസ്ത ഡിസൈന്‍ ബ്രാന്‍ഡായ ‘യൂ’ യുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ‘യൂ’ ഒരു ബ്രാന്‍ഡഡ് ഐ ടി പാര്‍ക്ക് പദ്ധതിയില്‍ പങ്കാളിയാകുന്നത് ആഗോള തലത്തില്‍ ആദ്യമായാണ്.
പദ്ധതിയിലൂടെ ഐടി മേഖലയില്‍ ഏകദേശം 4,000 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് കേരളത്തിന്‍റെ സാങ്കേതിക ആവാസവ്യവസ്ഥയെയും, വ്യവസായ മുന്നേറ്റത്തെയും ശക്തിപ്പെടുത്താന്‍ സഹായിക്കും.
2030 ഓടെ കേരളത്തിലുടനീളം 50 ദശലക്ഷം സ്ക്വയര്‍ ഫീറ്റില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന കാഴ്ചപ്പാട് ഹൈലൈറ്റ് ഗ്രൂപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ധാരണാപത്രം ഒപ്പുവച്ചത്.

TagsHiLITETechnopark
Previous Article

കിൻഫ്ര ആസ്ഥാന മന്ദിര നിർമാണോദ്ഘാടനം ഫെബ്രുവരി 23ന്

Next Article

എച്ച് എൽ എല്ലിൽ മാനേജ്മെന്‍റ് ട്രെയിനി ഒഴിവുകളിലേക്ക് ഇപ്പോൾ ...

Related articles More from author

  • BusinessHeadlines

    കേരള ഐടി, എയ്റോസ്പേസ് മേഖലയിലെ സാധ്യതകള്‍ തേടണം: എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന

    December 11, 2025
    By Admin
  • BusinessTechnology

    ടെക്നോപാര്‍ക്ക് ഫേസ്-3ല്‍ ‘വിന്‍വിഷി’ന് സ്വന്തം കാമ്പസ്

    November 6, 2025
    By Admin
  • BusinessHeadlines

    കൊട് കൈ,ടെക്നോപാര്‍ക്കിന് അഞ്ചാം തവണയും ക്രിസില്‍ എ പ്ലസ്/ സ്റ്റേബിള്‍ റേറ്റിംഗ്

    March 24, 2026
    By Admin
  • GeneralHeadlines

    ഐ.എ.എസ് ഉദ്യോഗസ്ഥനായ സന്ദീപ് കുമാര്‍ ടെക്നോപാര്‍ക്ക് സിഇഒ

    February 9, 2026
    By Admin
  • HeadlinesSports

    ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ജനുവരി 17 മുതല്‍

    December 28, 2025
    By Admin
  • HeadlinesTechnology

    ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ മികച്ച 5 ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക് 25 ലക്ഷം വീതം

    November 29, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി
  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’
  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’
  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി
  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Timeline

  • April 23, 2026

    കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • April 23, 2026

    ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • April 23, 2026

    വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • April 22, 2026

    ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • April 22, 2026

    തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions